രാജ്യത്ത് കോവിഡ് രോഗവ്യാപനം ദിനംപ്രതി വര്ധിച്ചുവരികയാണ്. തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില് ലഭ്യമായ ഇളവുകള്ക്കു പിന്നാലെ കേരളം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളില് സ്ഥിതി വളരെ ഗൗരവമായിട്ടുണ്ട്. കര്ഫ്യൂ ഏര്പ്പെടുത്തി ലോക്ഡൗണിനു സമാനമായ സ്ഥിതിയിലേക്ക് മടങ്ങേണ്ടിവരുന്ന അവസ്ഥയിലാണ് സംസ്ഥാനങ്ങളില് ഭൂരിഭാഗവും. അതിനിടെ രോഗവ്യാപനവുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്ത്തകളും പ്രചരിക്കുന്നുണ്ട്. 'ഗുജറാത്തിലെ കോവിഡ് പ്രതിരോധത്തിന്റെ നേര്കാഴ്ച..!'എന്ന പേരില് ഒരു വീഡിയോ സമൂഹമാധ്യമങ്ങളില് ഇപ്പോള് പ്രചരിക്കുന്നുണ്ട്.
കോവിഡ് വാക്സീന്റെ ക്ഷാമം രൂക്ഷമാണെന്ന് സംസ്ഥാനങ്ങള് അറിയിക്കുമ്പോഴും പ്രധാനമന്ത്രി വാക്സീന് വിദേശ രാജ്യങ്ങളില് വില്പന നടത്തി പ്രശംസ വാങ്ങുന്നുവെന്നാണ് പോസ്റ്റില് ആരോപിക്കുന്നത്. 'ഇന്ത്യയില് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്തില് രണ്ടാംസ്ഥാനം നേടി രണ്ടുലക്ഷത്തിലേയ്ക്ക് അടുക്കുന്നു.' എന്നാണ് പോസ്റ്റിൽ പറയുന്നത്.
സമാനമായ പോസ്റ്റുകളുടെ ആര്ക്കൈവ് ചെയ്ത ലിങ്കുകള്: Archive 1
AFWA അന്വേഷണം
ഗുജറാത്തിലെ ആശുപത്രിയിലേത് എന്ന രീതിയില് പ്രചരിക്കുന്ന വീഡിയോ ഇന്വിഡ് ടൂള്കിറ്റില് സെര്ച്ച് ചെയ്തപ്പോള് യഥാര്ത്ഥ വീഡിയോ ഞങ്ങള്ക്ക് കണ്ടെത്താനായി. ഇത് ഛത്തീസ്ഗഡിലെ റായ്പൂര് അംബേദ്ക്കര് ആശുപത്രിയില് നിന്നുള്ള വീഡിയോയാണ്. ഇവിടെ കോവിഡ് വന്നു മരിച്ചവരുടെ മൃതദേഹങ്ങള് നിലത്തു കിടത്തിയിരിക്കുന്ന വാര്ത്ത ടൈംസ് ഓഫ് ഇന്ത്യ വീഡിയോ സഹിതം നല്കിയിട്ടുണ്ട്. ഏപ്രില് 13നാണ് വാര്ത്ത റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. സമാനമായ വാര്ത്ത ഏപ്രില് 12ന് എന്.ഡി.ടി.വിയും നല്കിയിരുന്നതായി കണ്ടെത്തി.
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് ഉയര്ന്നുവരികയാണ്. ഗുജറാത്തിലെ കണക്കുകള് പരിശോധിച്ചാല് 39,250 പോസിറ്റീവ് കേസുകളാണ് ഇപ്പോള് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ആകെ 4,992 പേര് കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. ഏപ്രില് 15ല് ലഭ്യമായ ഗുജറാത്ത് സര്ക്കാറിന്റെ ജില്ല തിരിച്ചുള്ള കോവിഡ് നിരക്ക്.
പ്രചരിക്കുന്ന വീഡിയോയില് ഉള്പ്പെട്ട ഛത്തീസ്ഗഡിലെയും മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് നിരക്കും കണ്ടെത്താനായി.
ലഭ്യമായ വിവരങ്ങളില് നിന്ന് ഗുജറാത്തിലെ ആശുപത്രിയില് എന്ന രീതിയില് പ്രചരിക്കുന്ന വീഡിയോ യഥാര്ഥത്തില് റായ്പൂരിലേതാണെന്ന് മനസിലാക്കാം. അതിനാല് പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം.
പ്രധാനമന്ത്രി കോവിഡ് വാക്സീന് വില്പന നടത്തുമ്പോള് അദ്ദേഹത്തിന്റെ നാടായ ഗുജറാത്തിലെ അവസ്ഥ
ഗുജറാത്തിലെ കോവിഡ് പ്രതിരോധം എന്ന രീതിയില് പ്രചരിക്കുന്ന വീഡിയോ യഥാര്ത്ഥത്തില് റായ്പൂരിലെ അംബേദ്ക്കര് ആശുപത്രിയിലേതാണ്.