ഫെബ്രുവരിയിൽ യുഎസ് വ്യോമസേന ആകാശത്തിലൂടെ പറക്കുന്ന മൂന്ന് അജ്ഞാത വസ്തുക്കളും ഒരു ചൈനീസ് "ചാര" ബലൂണും തകർത്തിരുന്നു, ഇതിനു പിന്നാലെ അജ്ഞാത വസ്തുക്കൾ പോളണ്ടിലെ ഒരു വിമാനം തകർത്തു എന്ന് ആരോപിച്ച് ഒരു വിമാനം നദിയിലേക്ക് വീഴുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്.
AFWA നടത്തിയ അന്വേഷണത്തിൽ ഈ വീഡിയോ CGI ടെക്നോളജി ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണെന്നു വ്യക്തമായി.
AFWA അന്വേഷണം
പ്രചാരത്തിലുള്ള വീഡിയോ ശ്രദ്ധിച്ചു നോക്കിയാൽ വിമാനം നദിയിലേക്ക് വീഴുന്ന രീതിയിൽ കൃത്രിമത്വം അനുഭവപ്പെടും.
ഞങ്ങൾ ഗൂഗിളിന്റെ സഹായത്തോടെ വീഡിയോയുടെ കീഫ്രേയിംസ് റിവേഴ്സ് തിരച്ചിൽ നടത്തിയപ്പോൾ 2019ൽ ഇതേ വീഡിയോയെക്കുറിച്ച് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് കണ്ടെത്താൻ സാധിച്ചു. വീഡിയോയിൽ കാണുന്ന പാലം ഇസ്താൻബുള്ളിലെ മാർട്ടിയേഴ്സ് ബ്രിഡ്ജ് ആണെന്നും വീഡിയോ നിർമ്മിച്ചത് CGI ആർട്ടിസ്റ്റായ Murat Nar എന്ന വ്യക്തിയാണെന്നും ഈ റിപ്പോർട്ട് പറയുന്നു.
ഞങ്ങൾ തുടർന്ന് Murat Nar എന്ന വ്യക്തിയുടെ Instagram പ്രൊഫൈൽ പരിശോധിച്ചു. പ്രചാരത്തിലുള്ള വീഡിയോയ്ക്ക് സമാനമായ നിരവധി ആനിമേഷൻ വീഡിയോകൾ ഈ പ്രൊഫൈലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. മാർട്ടിയേഴ്സ് ബ്രിഡ്ജിൽ നിന്നും ഷൂട്ട് ചെയ്ത നിരവധി വീഡിയോകളും ഈ പ്രൊഫൈലിൽ കാണാം.
പ്രചാരത്തിലുള്ള വീഡിയോ ഇസ്ഥാൻബുള്ളിൽ നിന്നുള്ളതാണെന്നും വീഡിയോയിൽ കാണുന്ന വിമാനം CGI ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നും അതിനാൽ വ്യക്തമാണ്
പോളണ്ടിലെ ഒരു നദിയിലേക്ക് വിമാനം തകർന്നു വീഴുന്നതിന്റെ വീഡിയോ.
ഈ വീഡിയോ CGI ഉപയോഗിച്ച് നിർമ്മിച്ചതാണ്