ഛിന്നഗ്രഹങ്ങളുടെ (ആസ്റ്ററോയ്ഡ്) ചെറിയ കഷണങ്ങളാണ് ഉൽക്ക (മെറ്റിയോർ). ഇടയ്ക്ക് ഭൂമിയിലേക്ക് ഉൽക്ക പതിയ്ക്കാറുണ്ട്. കടലിലേക്ക് പതിയ്ക്കുന്ന ഉൽക്കയുടെ ദൃശ്യമാണെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചാരത്തിലുള്ള വീഡിയോ വിഷ്വൽ ഇഫക്ട്സ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ഇന്ത്യാ ടുഡേ കണ്ടെത്തി.
അന്വേഷണം
പ്രചാരത്തിലുള്ള വീഡിയോയുടെ കീഫ്രേയ്മ്സ് റിവേഴ്സ് സെർച്ചിൻ്റെ സഹായത്തോടെ ഞങ്ങൾ പരിശോധിച്ചു. അന്വേഷണത്തിൽ “unrealfxy” എന്ന ഇൻസ്റ്റഗ്രാം പേജിൽ 2023 ജൂൺ 22ന് വീഡിയോ അപ്ലോഡ് ചെയ്തതായി കണ്ടെത്തി. പോസ്റ്റിൽ വിഎഫ്എക്സ് വീഡിയോ എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.
വീഡിയോ ക്രിയേറ്റർ എന്നാണ് “unrealfxy” ഇൻസ്റ്റഗ്രാം ബയോയിൽ പറഞ്ഞിരിക്കുന്നത്. ഇതിനൊപ്പം നൽകിയിട്ടുള്ള യൂട്യൂബ് ചാനലും ഞങ്ങൾ പരിശോധിച്ചു. “Hello Creatives! Unreal FXY is an Awesome guy who loves motion graphics, shooting and editing videos! Welcome to my YouTube channel” എന്നാണ് ചാനലിൻ്റെ ഡിസ്ക്രിപ്ഷൻ. “unrealfxy”യുടെ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സമാനമായ ഒട്ടേറെ വീഡിയോകൾ കാണാം.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച് നിർമ്മിച്ച ഉൽക്കാ പതനത്തിൻ്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
കടലിൽ ഉൽക്ക പതിയ്ക്കുന്നതിൻ്റെ വീഡിയോ
കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച് നിർമ്മിച്ച ഉൽക്കാ പതനത്തിൻ്റെ വീഡിയോയാണ് പ്രചരിക്കുന്നത്.