schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
പഞ്ചാബിലെ ആംആദ്മി പാർട്ടിയുടെ വിജയത്തിൽ ഭഗവന്ത് മാൻ വലിയ പങ്ക് ആണ് വഹിച്ചത്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മറ്റ് നാലിലും വിജയിച്ചത് ബി ജെപിയായിരുന്നുവെന്നും ഓർക്കാം. കോണ്‍ഗ്രസിനാവട്ടെ കയ്യിലുണ്ടായിരുന്ന പഞ്ചാബ് നഷ്ടമാവുകയും ചെയ്തു. 92 സീറ്റുകളില്‍ വിജയിക്കാൻ കഴിഞ്ഞ ആംആദ്മി പാർട്ടി പഞ്ചാബിൽ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി. പഞ്ചാബ് ഒഴിക്കെ മറ്റ് നാലിടത്തും ബിജെപി തന്നെയായിരുന്നു ഭരണകക്ഷി. പഞ്ചാബിൽ മാത്രം കോൺഗ്രസായിരുന്നു ഭരണത്തിൽ. പഞ്ചാബിൽ ആം ആദ്മി ഭരണംപിടിക്കുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങള്‍ ശരി വെച്ച് കൊണ്ടാണ് ഈ തിരഞ്ഞെടുപ്പ് ഫലം വന്നത്. നിയുക്ത പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മാൻ മാർച്ച് 16 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് വാർത്താ ഏജന്‍സിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. നിയമസഭയിലെ മറ്റ് 16 എം.എൽ.എമാരും മന്ത്രിമാരായി പിന്നീട് സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടിലുണ്ട്. ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ ഖട്കർ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
117 അംഗ പഞ്ചാബ് നിയമസഭയില്‍ 92 സീറ്റുകൾ എഎപി നേടി. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, എസ്എഡി നേതാവ്പ്ര കാശ് സിംഗ് ബാദല്‍, മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ പരാജയപ്പെട്ടു.
2014 മുതല്‍ പഞ്ചാബിലെ സംഗ്രൂര്‍ മണ്ഡലത്തിലെ എംപിയുമാണ് മാൻ. 2011-ന്റെ തുടക്കത്തില്‍ മാൻ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബില്‍ ചേര്‍ന്നു രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 2012ല്‍ ലെഹ്റ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും തോറ്റു. 2014ലാണ് മാൻ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം സംഗ്രൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചത്. രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. എന്നാല്‍ 2017ല്‍ ജലാലാബാദില്‍ നിന്ന് അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം സുഖ്ബീര്‍ സിംഗ് ബാദലിനോട് പരാജയപ്പെട്ടു.
ഈ സാഹചര്യത്തിലാണ് പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ വിജയ ശില്പികളിൽ ഒരാളും നിയുക്ത മുഖ്യമന്ത്രിയുമായ ഭഗവന്ത് മാനിനെ എതിരെ ഇത്തരം ഒരു പോസ്റ്റ് പ്രചരിക്കുന്നത്. അദ്ദേഹം മദ്യലഹരിയിലാണ് എന്ന് തെറ്റിദ്ധാരണ പരതിയാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.
Chatrapathe എന്ന ഐഡി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 432 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.
ഞങ്ങൾ കാണുമ്പോൾ, Dibeesh TD എന്ന ഐഡിയുടെ പോസ്റ്റിന് 41 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ,Ratheesh R Pillai എന്ന ഐഡിയുടെ പോസ്റ്റ് 41പേര് ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.
“പഞ്ചാബിലെ ആം ആദ്മിയുടെ ആദർശശാലിയായ നിയുക്ത മുഖ്യമന്ത്രി വിജയ’ലഹരി’യിൽ,” എന്നാണ് പോസ്റ്റ് പറയുന്നത്. ലഹരി എന്ന വാക്ക് ഇൻവെർട്ടഡ് കോമയ്ക്കുള്ളിലാണ് പോസ്റ്റിൽ കൊടുത്തിരിക്കുന്നത്. ആ വാക്കിന് ഒരു ഊന്നൽ നൽകാനാണ് ആ വാക്ക് ഇൻവെർട്ടഡ് കോമയിൽ കൊടുത്തിരിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയും മുൻപ് തന്നെ ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പല തരം വ്യാജ പ്രചാരണങ്ങളും ഇറങ്ങിയിരുന്നു. അവയിൽ ചിലത് ഇവിടെ വായിക്കാം: Article 1, Article 2, Article 3
നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വിജയാഹ്ളാദ ലഹരിയിൽ എന്ന തരത്തിൽ പ്രചരിക്കുന്ന, വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് ന്യൂസ്ചെക്കർ ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ചുകൾ നടത്തി. 20217 ലെ ഒന്നിലധികം വാർത്താ റിപ്പോർട്ടുകൾ കിട്ടി. അതിലൊന്ന് TV24 INDIAന്റേതാണ്. TV24 INDIA മാർച്ച് 8 2017ന് പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ വൈറലായി പ്രചരിക്കുന്ന അതേ വീഡിയോ ആണ് എന്ന് ഞങ്ങൾക്ക് മനസിലായി. മദ്യലഹരിയിൽ മാൻ ക്യാമറയ്ക്ക് മുന്നിൽ വന്നപ്പോൾ എന്നാണ് വീഡിയോ പറയുന്നത്.
തുടർന്നുള്ള തിരച്ചിലിൽ,2017 മാർച്ച് 9ലെ ഇന്ത്യ ടുഡേ ലേഖനത്തിൽ ഈ വീഡിയോയിലെ ഒരു കീ ഫ്രെയിം കണ്ടെത്തി. “നടപ്പാതയിലൂടെ ഇറങ്ങി കാറിനുള്ളിൽ കയറാൻ ശ്രമിക്കുന്നതിനിടയിൽ ഭഗവന്ത് മാൻ കാലിടറി വീഴുന്നത് കണ്ടു,” എന്നാണ് ലേഖനം പറയുന്നത്.
തുടർന്നുള്ള തിരച്ചിലിൽ തൻെറ അമ്മയെ സാക്ഷി നിർത്തി മദ്യപാനം നിർത്തുന്നതായി മാൻ പ്രഖ്യാപിക്കുന്ന ഒരു വാർത്തയും ഞങ്ങൾക്ക് കിട്ടി.
പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാൻ വിജയാഹ്ളാദ ‘ലഹരിയിൽ’ എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ 2017 ലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
വായിക്കാം:കശ്മീർ ഫയൽസ് കണ്ട് ലാൽ കൃഷ്ണ അദ്വാനി കരഞ്ഞുവെന്ന് അവകാശപ്പെടുന്ന വൈറൽ വീഡിയോ 2020ലേതാണ്
Sources
News report by India Today
News report by Times Of India
YouTube Channel Of TV24 INDIA
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|