schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim: ആളൊഴിഞ്ഞ കസേരകള് നോക്കി നവകേരള സദസിലെ ജനത്തിരക്കിനെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുന്നു.
Fact: കല്യാശേരിയിലെ നവകേരള സദസിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ഭാഗങ്ങള് കുട്ടനാട്ടിലെ നവകേരള സദസ്സിലെ ദൃശ്യങ്ങള്ക്കൊപ്പം എഡിറ്റ് ചെയ്തു ചേർത്തത്.
ആളൊഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്ക്കൊപ്പം മുഖ്യമന്ത്രി നവ കേരള സദസിലെ ജനത്തിരക്കിനെക്കുറിച്ച് പ്രസംഗിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില് വൈറലാവുന്നുണ്ട്.
“നോക്കി വായിക്കുന്നതിന് ഇടയിൽ മുന്നിലേക്ക് നോക്കാൻ മറന്നതാണ്. മാമനോട് ഒന്നും തോന്നല്ലേ മക്കളെ. ആലപ്പുഴയിൽ അകത്തും പുറത്തും വൻ ജനപങ്കാളിത്തം,” പോസ്റ്റ് പറയുന്നു.
I Am Congress എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത വീഡിയോ ഞങ്ങൾ കണ്ടപ്പോൾ, അതിന് 1.7 k ഷെയറുകൾ ഉണ്ടായിരുന്നു.
I Y C Kunnothparamba എന്ന ഐഡിയിൽ നിന്നുള്ള വീഡിയോ ഞങ്ങൾ കാണുമ്പോൾ അതിന് 792 ഷെയറുകൾ ഉണ്ടായിരുന്നു.
ദേവസേന – Devasena എന്ന ഐഡിയിൽ നിന്നും 11 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ വീഡിയോയ്ക്ക് ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക: Fact Check: എടച്ചേന കുങ്കൻ നായർ സ്മാരക നിർമ്മാണം തടഞ്ഞത് വർഗീയ കാരണങ്ങളാലല്ല
പോസ്റ്റുകളിൽ പറയുന്ന സൂചന വെച്ച് ആലപ്പുഴ ജില്ലയിലെ നവ കേരള സദസിനെ കുറിച്ച് ഞങ്ങൾ പിണറായി വിജയൻറെ ഫേസ്ബുക്ക് പേജിൽ സേർച്ച് ചെയ്തു. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിലേതിന് സമാനമായ സ്റ്റേജിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്ന ഒരു വീഡിയോ പിണറായി വിജയൻറെ ഒഫിഷ്യൽ പേജിൽ നിന്നും ഡിസംബർ 15,2023ൽ കിട്ടി.
അസീസ് എന്ന് ഇംഗ്ലീഷിൽ എഴുതിയ മൈക്ക്, മന്ത്രിമാരായ പി പ്രസാദിന്റെയും സജി ചെറിയാന്റെയും പടമുള്ള ബാനർ, പിണറായിയുടെ മൈക്കിന് മുന്നിൽ കാണുന്ന ഉപകരണം എന്നിവ വൈറൽ വീഡിയോയിൽ അവ്യക്തമായി കാണാം എന്ന് മനസ്സിലാക്കി. അവ കുട്ടനാട്ടിലെ നവ കേരള സദസിന്റെ വീഡിയോയിലും ഉണ്ട്. എന്നാൽ ഈ വീഡിയോയിലെ ഓഡിയോ വൈറൽ വീഡിയോയിലേതല്ല.
തുടർന്ന് ഞങ്ങൾ കാണുന്ന വീഡിയോയിലെ നവ കേരള സദസ്സിലെ ജനത്തിരക്കിനെക്കുറിച്ച് ഉള്ള പരാമർശം കണ്ടെത്താൻ വീണ്ടും കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ നവംബർ 20,2023 ലെ കല്യാശ്ശേരി മണ്ഡലത്തിലെ നവ കേരള സദസിന്റെ വീഡിയോ പിണറായിയുടെ ഫേസ്ബുക്ക് പേജിൽ നിന്നും കിട്ടി.
“മഞ്ചേശ്വരം മുതല് ഇതുവരെ കണ്ട എല്ലാ പരിപാടികളിലും വലിയ ജനപങ്കാളിത്തം. നമ്മുടെ മൈതാനങ്ങള് നല്ലരീതിയില് ഒരുക്കുകയാണ് സംഘാടകര് ചെയ്തിട്ടുള്ളത്. കുറച്ച് ആളുകളുണ്ടാകുമെന്ന പ്രതീക്ഷയില് നല്ല മൈതാനങ്ങള് തന്നെയാണ് ഒരുക്കിയത്. പക്ഷേ ഒരുക്കുന്ന മൈതാനത്തിന് താങ്ങാന് പറ്റാത്ത രീതിയിലുള്ള ജനസഞ്ചയം മൈതാനത്തിന് പുറത്ത് തടിച്ചുനില്ക്കുന്ന അവസ്ഥയാണ് എല്ലായിടങ്ങളിലും കാണാന് കഴിയുന്നത്,” എന്നാണ് ഈ വീഡിയോയുടെ 38.11 മിനിറ്റിൽ മുഖ്യമന്ത്രി പറയുന്നത്.
ഇതിലെ ചില വാക്യങ്ങൾ ഒഴിവാക്കി എഡിറ്റ് ചെയ്താണ് വൈറൽ വീഡിയോയിലെ ഓഡിയോ ഉണ്ടാക്കിയത്. വൈറൽ വീഡിയോയിൽ നിന്നും വ്യത്യസ്തമായി ഈ വീഡിയോയിൽ മൈക്കിൽ പ്രദീപ് എന്നാണ് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത്. മൈക്ക് ഇരിക്കുന്ന പോഡിയത്തിൽ പൂക്കൾ വെച്ചിട്ടുണ്ട്. പോരെങ്കിൽ പോഡിയത്തിൽ മലയാളത്തിൽ പ്രദീപ് കരിവെള്ളൂർ എന്ന് എഴുതിയിട്ടുണ്ട്. ഇതിൽ നിന്നെല്ലാം വൈറൽ വീഡിയോയും ഈ വീഡിയോയും രണ്ടു സ്ഥലത്ത് നിന്നുള്ളതാണ് എന്ന് ബോധ്യപ്പെട്ടു.
ഇവിടെ വായിക്കുക: Fact Check: 102 ശബരിമല തീർത്ഥാടകർ മരിച്ചത് ആരുടെ ഭരണകാലത്ത്?
കല്യാശേരിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ഭാഗങ്ങള് കുട്ടനാട്ടിലെ ദൃശ്യങ്ങള്ക്കൊപ്പം എഡിറ്റ് ചെയ്തു ചേർത്താണ് ആളൊഴിഞ്ഞ കസേരകള് നോക്കി നവകേരള സദസിലെ ജനത്തിരക്കിനെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുന്ന വൈറൽ വീഡിയോ നിർമ്മിച്ചത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക: Fact Check: ശബരിമലയിലെ തിരക്ക് കാണിക്കുന്ന വിവിധ ദൃശ്യങ്ങൾ
Sources
Facebook video of Pinarayi Vijayan dated December 15, 2023
Facebook video of Pinarayi Vijayan dated November 20, 2023
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
January 18, 2025
Sabloo Thomas
January 14, 2025
Sabloo Thomas
January 11, 2025
|