schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim: കശ്മീരിലെ ലാൽ ചൗക്കിൽ ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.
Fact: കശ്മീരിലെ ലാൽ ചൗക്കിൽ അല്ല, ഡെറാഡൂണിലെ ക്ലോക്ക് ടവറിലാണ് ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22-ന് നടന്ന സാഹചര്യത്തിൽ, പ്രതിഷ്ഠയെ കേന്ദ്രീകരിച്ചുള്ള നിരവധി അവകാശവാദങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാശ്മീരിലെ ലാൽ ചൗക്കിൽ ശ്രീരാമന്റെ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ടെന്നാണ് അത്തരത്തിലുള്ള ഒരു അവകാശവാദം. നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ ആ പോസ്റ്റ് ഷെയർ ചെയ്യുന്നുണ്ട്.
“ഒരു പത്ത് വർഷം മുമ്പ് കശ്മീർ ഇങ്ങനെ മാറും എന്ന് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? ഒരു കാലത്ത് ഇന്ത്യൻ ദേശീയ പതാക പോലും ഉയർത്താൻ കഴിയാതിരുന്ന ശ്രീനഗറിലെ “ലാൽ ചൗക്ക് ” ഇപ്പോൾ ഇങ്ങനെയാണ്,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
ഞങ്ങൾ കാണും വരെ Jayesh V J എന്ന ഐഡിയിൽ നിന്നും 1.9 k ആളുകൾ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
മോദി യോഗി എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 67 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
ഇവിടെ വായിക്കുക: Fact Check: അയോധ്യയിൽ പ്രതിഷ്ഠിച്ചത് ബിജെപിയുടെ രാഷ്ട്രീയ രാമനെ എന്ന് ഉർവശി പറഞ്ഞിട്ടില്ല
വൈറൽ വീഡിയോയുടെ പ്രധാന ഫ്രെയിമുകൾ ഞങ്ങൾ ഇൻവിഡ് ടൂൾ ഉപയോഗിച്ച് വിഭജിച്ചു. എന്നിട്ട് അവയിൽ ചിലത് ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു.
അത് ഞങ്ങളെ അതേ വീഡിയോ ഉള്ള ഒരു യൂട്യൂബ് ചാനലിലേക്ക് നയിച്ചു. മധു കി ദുനിയ 05 എന്ന പേരിലുള്ള ആ പേജ്, 2024 ജനുവരി 15-ന്, വൈറലായതിന് സമാനമായ ഒരു വീഡിയോ കൊടുത്തിട്ടുണ്ട്. “ഡെറാഡൂൺ ക്ലോക്ക് ടവർ” എന്നാണ് അടിക്കുറിപ്പ്.
ഇതിന് ശേഷം ഞങ്ങൾ വൈറൽ വീഡിയോയുംയൂട്യൂബ് വീഡിയോയും സൂക്ഷ്മമായി പരിശോധിച്ചു. ക്ലോക്ക് ടവറിന്റെ മോഡലും അതിനു പിന്നിലുള്ള ബോർഡും രണ്ടു വീഡിയോയിലും ഒരു പോലെയാണെന്ന് ഞങ്ങൾ കണ്ടെത്തി.
തുടർന്ന് ഞങ്ങൾ ഗൂഗിളിൽ കീവേഡ് തിരയൽ നടത്തി.അപ്പോൾ വിവിധ റിപ്പോർട്ടുകൾ ലഭിച്ചു. 2024 ജനുവരി 18-ലെ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടക്കുന്നതിന് മുൻപ്, ബുധനാഴ്ച രാത്രി ഡെറാഡൂൺ ക്ലോക്ക് ടവറിൽ ശ്രീരാമന്റെ ഒരു ചിത്രം പ്രദർശിപ്പിച്ചിരുന്നു. തിരക്കേറിയ റോഡിന് നടുവിൽ സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവറിൽ പ്രൊജക്ടറിലൂടെ വിവിധ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
“ഡെറാഡൂൺ ക്ലോക്ക് ടവർ ശ്രീരാമന്റെ അത്ഭുതകരമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു”, എന്നാണ് 2024 ജനുവരി 18 ൽ പ്രസിദ്ധീകരിച്ച പർദ്ദപാഷ് റിപ്പോർട്ട് പറയുന്നത്.
കാശ്മീരിലെ ശ്രീനഗർ ക്ലോക്ക് ടവറിന്റെ ചിത്രങ്ങൾ, ഡെറാഡൂൺ ക്ലോക്ക് ടവറിന്റേതുമായി ഞങ്ങൾ തുടർന്ന് താരത്മ്യം ചെയ്തു. ശ്രീനഗർ ക്ലോക്ക് ടവർ ഡെറാഡൂൺ ക്ലോക്ക് ടവറിൽ നിന്ന് വ്യത്യസ്തമാണെന്ന് അപ്പോൾ കണ്ടെത്തി കണ്ടെത്തി. ഇവ തമ്മിലുള്ള വ്യത്യാസം താഴെ കാണാം.
ഇവിടെ വായിക്കുക: Fact Check: കെഎസ് ചിത്ര പാടുന്ന സിനിമയിൽ അഭിനയിക്കില്ലെന്ന് മധുപാൽ പറഞ്ഞിട്ടില്ല
ഞങ്ങളുടെ അന്വേഷണത്തിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലുള്ളത് ഡെറാഡൂൺ ക്ലോക്ക് ടവറാണ്, കശ്മീരിലെ ലാൽ ചൗക്കല്ല എന്ന് തെളിഞ്ഞു.
ഇവിടെ വായിക്കുക: Fact Check: താൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചിട്ടില്ലെന്ന് പ്രസീദ ചാലക്കുടി
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ കന്നഡ ഫാക് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം.)
Sources
YouTube Video By Madhu ki duniya05, Dated: January 15, 2024
Report By Hindustan Times, Dated: January 18, 2024
Report By Pardaphash, Dated: January 18, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Vasudha Beri
July 9, 2024
Runjay Kumar
June 12, 2024
Sabloo Thomas
January 27, 2024
|