schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim
ആധാർ-പാൻ ലിങ്ക് സമയപരിധി 31/3/2024 വരെ നീട്ടി.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലേറെ പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
Fact
ന്യൂസ്ചെക്കർ ഒരു കീവേഡ് സെർച്ച് നടത്തി. അപ്പോൾ ഒരാളുടെ ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി പ്രഖ്യാപിച്ചതിനെ കുറിച്ചുള്ള റിപ്പോർട്ടുകളൊന്നും ഇല്ലെന്ന് മനസിലായി.
തുടർന്ന് പ്രചരിക്കുന്ന രേഖയിലെ വിജ്ഞാപനം ഞങ്ങൾ വിശദമായി വിശകലനം ചെയ്തു. സമയപരിധി നീട്ടിയ വിജ്ഞാപനത്തിൽ എന്തിനെ കുറിച്ചുള്ളതാണ് അത് എന്ന് വ്യക്തമായ രീതിയിൽ പറഞ്ഞിട്ടില്ലെന്ന കാര്യം ഞങ്ങൾ ശ്രദ്ധിച്ചു.
അറിയിപ്പ് നൽകേണ്ട കാര്യത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിൽ എടുത്ത് ദിവസേന പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ഗവൺമെന്റിന്റെ ഗസറ്റായ “ഗസറ്റ് ഓഫ് ഇന്ത്യ: എക്സ്ട്രാഓർഡിനറി” യിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഞങ്ങൾ കണ്ടു.
അതിന് ശേഷം ഞങ്ങൾ എക്സ്ട്രാഓർഡിനറി ഗസറ്റിന്റെ വെബ്സൈറ്റ് നോക്കുകയും ബന്ധപ്പെട്ട മന്ത്രാലയത്തിന് കീഴിലുള്ള വിജ്ഞാപനങ്ങളുടെ ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു. വൈറൽ ഡോക്യുമെന്റിൽ (2023 മാർച്ച് 21ന്) “അറിയിപ്പ്” വിഭാഗത്തിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ സബ്ജക്റ്റ് ലൈൻ, “വോട്ടർമാർക്ക് ആധാർ നമ്പർ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി നീട്ടുന്നുവെന്നാണ്,” പറയുന്നത് എന്ന് ന്യൂസ്ചെക്കർ കണ്ടെത്തി.
പ്രചാരത്തിലുള്ള പോസ്റ്റുകൾ ഈ സബ്ജക്ട് ലൈനിന് കീഴിൽ ലിസ്റ്റുചെയ്തിരിക്കുന്ന വിജ്ഞാപനത്തിന്റെ ശരി പകർപ്പ് തന്നെയാണ് എന്ന് ഞങ്ങൾക്ക് ബോധ്യമായി.
ആധാറും വോട്ടർ ഐഡിയും ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിയതിനെ കുറിച്ച് റിപ്പോർട്ട് ചെയ്ത നിരവധി വാർത്താ ലേഖനങ്ങളും ഞങ്ങൾ കണ്ടെത്തി. നിങ്ങൾക്ക് അത് ഇവിടെയും ഇവിടെയും ഇവിടെയും വായിക്കാം.
(അപ്ഡേറ്റ്: 2023 മാർച്ച് 28-ന്, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി സർക്കാർ മാർച്ച് 31, 2023 മുതൽ ജൂൺ 30, 2023 വരെ നീട്ടി.)
Our Sources
Website of the Gazette of India: Extraordinary
Report published in The Indian Express, dated March 22, 2023
Report published in Hindustan Times, dated March 22, 2023
Report published in CNBC TV18, dated March 22, 2023
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമിലെ പങ്കജ് മേനോൻ ആണ്. അത് ഇവിടെ വായിക്കാം.)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|