schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
News
സൗദി അറേബ്യയില് മദ്യഷോപ്പ് തുറക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളില് വ്യാപക പ്രചരണം നടക്കുന്നുണ്ട്.
ഇവിടെ വായിക്കുക: Fact Check: യേശു ക്രിസ്തുവിന്റെ പ്രതിമ തകർക്കുന്ന വീഡിയോ 2022ലേത്
പോസ്റ്റുകളില് ഉപയോഗിച്ചിരിക്കുന്നത് റിപ്പോര്ട്ടര് ചാനലിന്റെ വാര്ത്താ കാര്ഡാണ്. അത് കൊണ്ട് തന്നെ ആദ്യം അവരുടെ വെബ്സൈറ്റിൽ അത്തരം ഒരു വാർത്ത വന്നിട്ടുണ്ടോ എന്ന് നോക്കി.
അപ്പോൾ റിപ്പോർട്ടർ ടിവി കൊടുത്ത ജനുവരി 25,2024ലെ വാർത്ത ഞങ്ങൾക്ക് കിട്ടി. “സൗദി അറേബ്യ റിയാദിൽ ആദ്യ മദ്യഷോപ്പ് തുറക്കാൻ തീരുമാനമെടുത്തതായി റിപ്പോർട്ട്. ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും മദ്യം വിൽക്കുക. ഇത് സംബന്ധിച്ച പുതിയ പദ്ധതി രൂപപ്പെടുത്തിയതായും റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു,” എന്നാണ് വാർത്ത പറയുന്നത്.
ഇതൊരു സൂചനയായി എടുത്ത്, റോയിട്ടേഴ്സിന്റെ വർത്തയ്ക്കായി തിരഞ്ഞു. അപ്പോൾ റോയിട്ടേഴ്സ് ജനുവരി 24 ,2024ൽ കൊടുത്ത വാർത്ത ഞങ്ങൾക്ക് കിട്ടി. ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും മദ്യം വിൽക്കുക എന്ന് റോയിട്ടേഴ്സ് വാർത്ത പറയുന്നു. മൊബൈല് ആപ്ലിക്കേഷന് വഴി രജിസ്റ്റര് ചെയ്ത് വിദേശ കാര്യ മന്ത്രാലയത്തില് നിന്ന് ക്ലിയറന്സ് കോഡ് നേടിയാൽ മാത്രമേ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭിക്കൂവെന്നും റോയിട്ടേഴ്സ് വാർത്ത വ്യക്തമാക്കുന്നു.
എംബസികൾ സ്ഥിതി ചെയ്യുന്ന, നയതന്ത്രജ്ഞർ താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ മദ്യഷോപ്പ് സ്ഥാപിക്കാൻ പോകുന്നത് എന്നും വാർത്ത വിശദീകരിക്കുന്നു.
ജനുവരി 24,2024ൽ കൊടുത്ത വാർത്തയിൽ ബിബിസി ന്യൂസും ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും മദ്യം വിൽക്കുക എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിൽ നിന്നും പൊതുജനങ്ങൾക്ക് ഈ മദ്യഷോപ്പിൽ മദ്യം കിട്ടില്ലെന്ന് വ്യക്തമായി.
ഇവിടെ വായിക്കുക: Fact Check: അയോധ്യയിൽ പ്രതിഷ്ഠിച്ചത് ബിജെപിയുടെ രാഷ്ട്രീയ രാമനെ എന്ന് ഉർവശി പറഞ്ഞിട്ടില്ല
Sources
Report by Reporter TV on January 25,2024
Report by Reuters on January 24,2024
Report by BBC on January 24,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
February 8, 2025
Sabloo Thomas
February 12, 2025
Sabloo Thomas
February 11, 2025
|