About: http://data.cimple.eu/claim-review/26a43031fd10f23107aecdcb98e6c7ffa70c15aa8053eefd2d6adb47     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • വയനാട്ടിലെ ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്ക് പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില് ചില പ്രചാരണങ്ങളുണ്ട്. സന്നദ്ധ സംഘടനകള് ചെയ്യുന്ന സേവനങ്ങള് പോലും സര്ക്കാര് സഹായം എന്ന രീതിയിലാക്കി തട്ടിപ്പ് നടത്തുന്നതായാണ് പോസ്റ്റുകളിലെ ആരോപണം. ദുരന്തത്തില് മരിച്ചവരുടെ മൃതദേഹങ്ങള് സംസ്ക്കരിക്കുന്നതിന് 10,000 രൂപ വീതം സര്ക്കാര് ചെലവഴിച്ചതായും ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിന് 307 കോടി രൂപ അനുവദിച്ചതായും പോസ്റ്റുകളില് അവകാശപ്പെടുന്നുണ്ട്. "മൃതദേഹങ്ങളുടെ സംസ്ക്കാര ചടങ്ങുകള്ക്ക് ഒരാള്ക്ക് 10,000 ചിലവാക്കി എന്ന് ' എന്തിനാണ് 10,000 രൂപ ചിലവായത്. സ്ഥലം സൗജന്യം കിട്ടിയത് കുഴി കുഴിക്കാന് JCB ഫ്രീ ആയി കിട്ടിയത്, അതിനുള്ള ജോലിക്കാര് മുഴുവനായി സന്നദ്ദ സേവകര്. " എന്നു തുടങ്ങുന്ന പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം. എന്നാല് പ്രചരിക്കുന്ന പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില് കണ്ടെത്തി. മൃതദേഹം സംസ്ക്കരിക്കുന്നതിന് സര്ക്കാര് ചെലവഴിച്ച തുകയല്ല, ബന്ധുക്കള്ക്ക് അനുവദിച്ച തുകയാണ് 10,000 രൂപ. ഫേസ്ബുക്ക് പോസ്റ്റിന്റെ ആര്ക്കൈവ് ചെയ്ത ലിങ്ക് അന്വേഷണം സോഷ്യല് മീഡിയ പ്രചാരണങ്ങളില് ആരോപിക്കുന്നതുപോലെ വയനാട് ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്ക് തുക ചെലവഴിക്കുന്നതില് ഏതെങ്കിലും രീതിയില് പിഴവ് പറ്റിയാല് അത് വാര്ത്തയാകേണ്ടതാണ്. എന്നാല് ഇത്തരം റിപ്പോര്ട്ടുകളൊന്നുമില്ല. വയനാട്ടിലെ ദുരന്തത്തില് മരിച്ചവരുടെ മൃതദേഹം സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണമാണ് ഞങ്ങള് ആദ്യം പരിശോധിച്ചത്. സ്വകാര്യ വ്യക്തികളോ സംഘടകളോ നല്കിയ സ്ഥലത്താണ് മൃതദേഹങ്ങള് സംസ്ക്കരിച്ചതെന്നും ഇതിനായി മുഴുവന് ജോലിയും സന്നദ്ധ പ്രവര്ത്തകര് ചെയ്തിട്ടും ഒരു മൃതദേഹം സംസ്ക്കരിക്കാന് 10,000 രൂപ സര്ക്കാര് ചെലവഴിച്ചതായി രേഖയുണ്ടാക്കിയത് തട്ടിപ്പ് നടത്താനാണെന്നുമാണ് ആരോപണം. വയനാട് ദുരന്തബാധിതര്ക്ക് സര്ക്കാര് ധനസഹായം നല്കിയതുമായി ബന്ധപ്പെട്ട റിപ്പോര്ട്ടുകളില് 10,000 രൂപ ധനസഹായം നല്കിയത് മൃതദേഹങ്ങളുടെ സംസ്ക്കാര ചടങ്ങുകള്ക്കാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റ് 17ന് പിആര്ഡി പ്രസിദ്ധീകരിച്ച വാര്ത്തയില് പറയുന്നത് 124 പേര്ക്ക് 10,000 രൂപ വീതം സംസ്ക്കാര ചടങ്ങുകള്ക്കായി ധനസഹായം നല്കിയിട്ടുണ്ടെന്നാണ്. ജീവനോപാധികള് നഷ്ടപ്പെട്ട 617 പേര്ക്ക് നല്കിയ അടിയന്തിര ധനസഹായത്തിനു പുറമെയാണ് മൃതദേഹം സംസ്ക്കാരിക്കാനുള്ള സഹായം നല്കിയത്. വാര്ത്തയുടെ സ്ക്രീന്ഷോട്ട് ചുവടെ കാണാം. ഇതേപ്പറ്റിയുള്ള വിശദമായ വിവരങ്ങള്ക്കായി ഞങ്ങള് മുഖ്യമന്ത്രിയുടെ ഓഫിസില് ബന്ധപ്പെട്ടു. " സോഷ്യല് മീഡിയ പ്രചാരണം അടിസ്ഥാന രഹിതമാണ്. ദുരന്തത്തില് മരണപ്പെട്ടവരുടെ മൃതദേഹം സംസ്ക്കാരിക്കുന്നതിന് സര്ക്കാര് ചെലവാക്കിയ തുകയല്ല, മറിച്ച് മരിച്ചവരുടെ ബന്ധുക്കള്ക്ക് സംസ്ക്കാര ചടങ്ങുകള് നടത്തുന്നതിന് അടിയന്തിര ധനസഹായമായി അനുവദിച്ച തുകയാണ് 10,000 രൂപ. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില് നിന്ന് ജില്ലാ ഭരണകൂടം വഴിയാണ് ഇത് നല്കുന്നത്. അടിയന്തിര സാഹചര്യങ്ങളില് ദുരിതബാധിതര്ക്ക് സര്ക്കാര് ഇത്തരത്തില് ധനസഹായം നല്കാറുണ്ട്. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്ക്കായി മാത്രം 307 കോടി രൂപ ചെലവഴിച്ചുവെന്ന വാദവും തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത്തരം കണക്കുകള് സംബന്ധിച്ച അറിയിപ്പുകളൊന്നും സര്ക്കാര് നല്കിയിട്ടില്ല. മാത്രമല്ല, ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കുള്ള തുക കൃത്യമായ സര്ക്കാര് ഉത്തരവുകള് വഴിയാണ് അനുവദിക്കുന്നത്. മറ്റൊന്ന് എല്ലാ പ്രവര്ത്തനങ്ങളും സര്ക്കാരാണ് ഏകോപ്പിപ്പിക്കുന്നത്. സന്നദ്ധ സംഘടനകളും വ്യക്തികളും നല്കുന്ന സഹായങ്ങള്, ദുരിതാശ്വാസ ക്യാപുകളുടെ പ്രവര്ത്തനം, ദുരന്തബാധിതരുടെ പുനരധിവാസം എന്നിങ്ങനെ വയനാടിന് ആവശ്യമായ എല്ലാ കാര്യങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടലുണ്ട്, " മുഖ്യമന്ത്രിയുടെ ഓഫിസില് നിന്ന് ഇന്ത്യാ ടുഡേയോട് പറഞ്ഞു. വയനാട് ദുരന്ത ബാധിതര്ക്കായി സര്ക്കാര് അനുവദിച്ച സഹായം സംബന്ധിച്ച ചില സര്ക്കാര് ഉത്തരവുകളും ഞങ്ങള്ക്ക് ലഭ്യമായി. ദുരന്തമുണ്ടായതിന് തൊട്ടുപിന്നാലെ ജൂലൈ 31ന് ദുരിതാശ്വാസ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനായി 6 കോടി രൂപ ജില്ലാ ഭരണകൂടത്തിന് അനുവദിച്ചിരുന്നു. ദുരിതബാധിതര്ക്കുള്ള ഏക്സ്ഗ്രേഷ്യ തുക അനുവദിക്കുന്നതിനായി ഓഗസ്റ്റ് മൂന്നിന് 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ ക്യാമ്പുകളില് കഴിയുന്ന എല്ലാവര്ക്കും 10,000 രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്. വാടക ഇനത്തില് പരമാവധി ആറായിരം രൂപയും, ഒരു കുടുംബത്തിലെ രണ്ട് പേര്ക്ക് 300 രൂപ വീതം 30 ദിവസത്തേയ്ക്കും അനുവദിച്ചുകൊണ്ടുള്ള സര്ക്കാര് ഉത്തരവുകളുമുണ്ട്. ഓഗസ്റ്റ് 14ന് ചേര്ന്ന മന്ത്രിസഭാ യോഗത്തില് മരണപ്പെട്ടവരുടെ കുടുംബങ്ങള്ക്ക് ആറ് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്ത്താ സമ്മേളനത്തില് വയനാടിന് അനുവദിച്ച തുക സംബന്ധിച്ച വിശദവിവരങ്ങള് ലഭ്യമാണ്. മുഖ്യമന്ത്രിയുടെ വാര്ത്താ സമ്മേളനം ചുവടെ കാണാം. വയനാട് ദുരന്തത്തില് മരണപ്പെട്ടവരുടെ മൃതദേഹം സംസ്ക്കരിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന സോഷ്യല് മീഡിയ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കി പിആര്ഡി നല്കിയ ഫാക്ട് ചെക്ക് റിപ്പോര്ട്ട് ഇവിടെ കാണാം. ലഭ്യമായ വിവരങ്ങളില് നിന്ന് വയനാട് ദുരന്തമേഖലയിലെ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്ക്കാര് ചെലവഴിച്ച തുക സംബന്ധിച്ച ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. വയനാട്ടില് മൃതദേഹം സംസ്ക്കരിക്കാന് സര്ക്കാര് 10,000 രൂപ വീതം ചെലവാക്കി. സര്ക്കാര് 10,000 രൂപ അനുവദിച്ചത് മൃതദേഹം സംസ്ക്കരിക്കാനല്ല, മറിച്ച് മരിച്ചവരുടെ ബന്ധുക്കള്ക്ക് സംസ്ക്കാര ചടങ്ങുകള് നടത്തുന്നതിനാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software