schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
കേരളത്തിൽ ഞായറാഴ്ചകൾ പ്രവൃത്തി ദിനം ആക്കി എന്ന് പറയുന്ന ഒരു പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പലരും ഷെയർ ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച അവധിയാക്കുന്നതിന് മുന്നോടിയാണ് ഈ തീരുമാനം എന്നും ചിലർ പോസ്റ്റുകളിൽ സൂചിപ്പിക്കുന്നു. കൈരളി ന്യൂസിന് മന്ത്രി മുഹമ്മദ് റിയാസ് നൽകിയ ഒരു അഭിമുഖത്തിന്റെ സ്ക്രീൻഷോട്ടിനൊപ്പമാണ് ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്.
കൈരളിയുടെ സ്ക്രീൻഷോട്ടിൽ മുഹമ്മദ് റിയാസ് ന്റെ പടം കൊടുത്തിട്ട് അദ്ദേഹം പറഞ്ഞത് എന്ന് പറഞ്ഞത് എന്ന് തോന്നിപ്പിക്കും വിധം, “ഞായറാഴ്ച പ്രവൃത്തി ദിനം ആക്കാനുള്ള തീരുമാനം പൊതുസമൂഹം, ഇരുകൈയും നീട്ടി സ്വാഗതം ചെയ്തെന്ന് മന്ത്രി,” എന്നാണ് എഴുതിയിക്കുന്നത്.
ജിതിൻ ജെ കുറുപ്പ് എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 250 ഷെയറുകൾ ഉണ്ടായിരുന്നു.
സംഘപരിവാർ ഇളംഗമംഗലം എന്ന ഐഡിയിൽ നിന്നുള ഷെയർ ചെയ്ത പോസ്റ്റിന് 56 ഷെയറുകൾ ഉണ്ടായിരുന്നു.
ഞായറാഴ്ചകൾ മാറ്റി വെളിയാഴ്ച പ്രവൃത്തി ദിനമാക്കി എന്ന അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. 2022 ജൂൺ 15 മുതൽ സെപ്തംബർ 30 വരെ മൂന്നര മാസക്കാലം നീണ്ടുനിൽക്കുന്ന ഫയൽ അദാലത്ത് സംഘടിപ്പിക്കുകയാണ് സംസ്ഥാനസർക്കാർ. അതിന്റെ ഭാഗമായാണ് ജൂലൈ മൂന്നാം തിയതി ഞായറാഴ്ച പ്രവൃത്തി ദിനമാക്കി തീരുമാനം എടുത്തിരുന്നു. ഇതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.
കോവിഡ് പ്രതിസന്ധി മൂലം നടപടികൾ വൈകിയ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് ജൂലൈ മുതൽ സെപ്റ്റംബർ വരെ എല്ലാ മാസവും ഒരു അവധി ദിവസം സർക്കാർ ഓഫീസുകൾക്ക് പ്രവൃത്തി ദിനം ആക്കാനാണ് തീരുമാനിച്ചത്. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞത്തിന്റെ ഭാഗമായി മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജൂലൈ മൂന്നാം തിയതി പ്രവർത്തി ദിവസമാക്കിയത്.
സ്ക്രീൻ ഷോട്ട് കൈരളി ടിവിയുടെതാണ് എന്ന് ഒരു ദൃശ്യത്തിന്റെ റിവേഴ്സ് ഇമേജ് സെർച്ചിൽ നിന്നും മനസിലാക്കി. പോസ്റ്റിലെ ഇളം നീല നിറത്തിലുള്ള ഷർട്ടിട്ട അതെ ദൃശ്യങ്ങളുള്ള ഒരു ഇന്റർവ്യൂവിന്റെ ഒറിജിനൽ കൈരളി ടിവിയുടെ യുട്യൂബ് ചാനലിൽ നിന്നും കിട്ടി. ജൂലൈ രണ്ടിനാണ് അത് അപ്ലോഡ് ചെയ്തിരിക്കുന്നത്. അതിലെ “ഞായറാഴ്ച പ്രവൃത്തി ദിനം ആക്കാനുള്ള തീരുമാനം പൊതുസമൂഹം,ഇരുകൈയും നീട്ടി സ്വാഗതം ചെയ്തെന്ന് മന്ത്രി,” എന്ന ഭാഗം മാത്രം മുറിച്ചെടുത്താണ് പ്രചാരണം. യഥാർത്ഥ വാർത്തയിൽ, ഞായറാഴ്ച പ്രവൃത്തി ദിവസമാക്കാനുള്ള തീരുമാനത്തെ ജനങ്ങൾ മുഴുവൻ സ്വാഗതം ചെയ്തുവെന്ന് പറഞ്ഞതിന് ശേഷം, ഫയൽ തീർപ്പാക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പ്രവർത്തി ദിനം ആക്കാൻ എല്ലാ വകുപ്പുകളും തീരുമാനമെടുത്തിട്ടുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഫയലുകൾ തീർപ്പാക്കുക എന്നത് സർക്കാർ പൊതുവേ എടുത്ത തീരുമാനമാണ്. പൊതുസമൂഹം രണ്ടുകൈയും നീട്ടിയാണ് ഈ തീരുമാനം സ്വാഗതം ചെയ്തത്. ജൂലൈ മൂന്നിന് പ്രവൃത്തി ദിനമാക്കി ഉത്തരവിട്ടത് മന്ത്രിയോ മന്ത്രിയുടെ ഓഫീസോ അറിഞ്ഞിട്ടില്ല. അഡ്മിനിസ്ട്രേഷൻ ചീഫ് എൻജിനീയറാണ് പുറപ്പെടുവിച്ചത്.ആ ദിവസം ആർക്കെങ്കിലും പ്രയാസമുണ്ടെങ്കിൽ മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതു പ്രകാരം മാറ്റുകയും ചെയ്തിട്ടുണ്ട്. തെറ്റായ പ്രചരണം നടത്തുന്നവർക്ക് യാഥാർത്ഥ്യം അന്വേഷിക്കാമായിരുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്ത്തു. അതിനെക്കുറിച്ചൊന്നും അന്വേഷിക്കാതിരുന്നത് ബോധപൂർവമാണ്. ബോധപൂർവ്വം ധ്രുവീകരണം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. പിഡബ്ല്യുഡി മന്ത്രി എന്ന നിലയിൽ പ്രത്യേക ജന വിഭാഗത്തെ പ്രയാസപ്പെടുത്താനുള്ള തീരുമാനം എന്ന രീതിയിലായിരുന്നു പ്രചരണം. ഇത് ജനങ്ങളിൽ സ്പർദ്ധ വളർത്താനുള്ള ബോധപൂർവ്വമായ നീക്കമാണ്. ഇത് ആരുടെ രാഷ്ട്രീയ താല്പര്യം ആണെന്ന് കൃത്യമായി അറിയാം. ചിലരുടെ ഉപകരണമായി അവർ പ്രവർത്തിക്കുന്നു. തെറ്റായ പ്രചരണങ്ങളിൽ ജനങ്ങൾ വീഴില്ല എന്നത് ഉറപ്പാണെന്നും ,”മന്ത്രി മുഹമ്മദ് റിയാസ് ഇന്റർവ്യൂവിൽ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ നഗരസഭാ ജീവനക്കാരും ഫയൽ തീർപ്പാക്കൽ യജ്ഞത്തിനായി ജൂലൈ 3 ഞായറാഴ്ച ഓഫിസിലെത്തും എന്ന് അറിയിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ പോസ്റ്റും ഞങ്ങൾക്ക് കീ വേർഡ് സെർച്ചിൽ കിട്ടി . “മുൻസിപ്പൽ ജീവനക്കാരുടെ സംഘടന കെഎംസിഎസ്യുവും, ജീവനക്കാരുടെ സംഘടനയായ എഫ്എസ്ഇടിഒയും ഉൾപ്പെടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഫയൽ തീർപ്പാക്കലിനായി ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നു,എന്നാണ് എം വി ഗോവിന്ദന്റെ ജൂലൈ 2 ലെ പോസ്റ്റ് പറയുന്നത്.
“സർക്കാർ ആവിഷ്കരിച്ച ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകൾ ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചു,” എന്ന് വ്യക്തമാക്കുന്ന ദേശാഭിമാനി വെബ്സൈറ്റിൽ ജൂലൈ മൂന്നിന് കൊടുത്ത വാർത്തയും ഞങ്ങൾക്ക് കിട്ടി.
”സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളും ഇന്ന് തുറന്ന് പ്രവർത്തിക്കുന്നു,” എന്ന തലക്കെട്ടോടെ ജൂലൈ മൂന്നാം തിയതി ഞായറാഴ്ച കൈരളി ഓൺലൈൻ കൊടുത്ത വാർത്തയും ഞങ്ങൾക്ക് ലഭിച്ചു. ”സർക്കാർ പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച പ്രവർത്തിച്ചു,” എന്ന് വ്യക്തമാക്കുന്ന മാതൃഭൂമിയുടെ ജൂലൈ നാലിലെ വാർത്തയും ഞങ്ങൾക്ക് ലഭിച്ചു.
വായിക്കാം:‘അഫെലിയോൺ പ്രതിഭാസം’ ഓഗസ്റ്റ് വരെ തണുത്ത കാലാവസ്ഥയ്ക്ക് കാരണമാകുമോ? വൈറൽ പോസ്റ്റ് തെറ്റാണ്
കേരളത്തിൽ ഞായറാഴ്ചകൾ പ്രവൃത്തി ദിനം ആക്കി എന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.ഫയൽ തീർപ്പാക്കലിന്റെ ഭാഗമായി ജൂലൈ 3 ഞായറാഴ്ച പ്രവൃത്തിദിനമാക്കിയ വാർത്തയാണ് തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ പ്രചരിപ്പിക്കുന്നത്.
Sources
Youtube video by Kairali TV on July 2
Facebook post by M V Govindan on July 2
News report by Deshabhimani on July 2
News report by Kairalinewsonline on July 3
News report by Mathrubhumi on July 4
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
May 29, 2021
Sabloo Thomas
June 1, 2022
Sabloo Thomas
February 3, 2023
|