schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
കോളേജുകൾ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ അടച്ചിടും എന്ന മനോരമ ന്യൂസിന്റെ ഒരു ന്യൂസ് കാർഡ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
കോവിഡ് മൂന്നാംഘട്ട വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെ സംസ്ഥാനം സാധാരണനിലയിലേക്ക് വരുന്ന സാഹചര്യത്തിൽ ഫെബ്രുവരി 28 മുതൽ സംസ്ഥാനത്തെ സ്കൂൾ, കോളേജ് പ്രവർത്തനം വൈകിട്ടു വരെയാക്കും എന്ന തീരുമാനം വന്ന ശേഷമാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്. ബാച്ച് രീതി ഒഴിവാക്കി മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളിക്കാനും തീരുമാനിച്ചിരുന്നു.സ്കൂളുകളും കോളേജുകളും തുറക്കാന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് തീരുമാനിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഈ ന്യൂസ് കാർഡ് വൈറലാവുന്നത്. തരംഗം രൂക്ഷമായതിനെ തുടര്ന്നാണ് വിദ്യാലയങ്ങള് അടച്ചിരുന്നത്.
ഒന്നു മുതല് 9വരെ ക്ലാസുകളാണ് 14ന് വീണ്ടും തുറക്കുന്നത്. 10 ,11, കോളജ് എന്നിവ 7 ന് തുറന്നിരുന്നു.
Valsan Panoli എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 116 ഷെയറുകൾ ഉണ്ടായിരുന്നു. “മനോരമ ഓഫീസിൽ നിന്നും കഞ്ചാവ് കിട്ടിയെന്ന വാർത്ത ശരിയാണ്,” എന്ന തലേക്കെട്ട് കൊടുത്താണ് ഇത് ഷെയർ ചെയ്തത്.
Kg Chandrabose എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 17 ഷെയറുകൾ ഉണ്ടായിരുന്നു.
U Ravi എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 5 ഷെയറുകൾ ഉണ്ടായിരുന്നു.
വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെയുള്ള സമയം കോളേജുകളുടെ പ്രവർത്തന സമയമല്ല. അത് കൊണ്ട് തന്നെ ഇത് പോലൊരു വാർത്തയ്ക്ക് സാധ്യതയുമില്ലെന്ന് തോന്നിയത് കൊണ്ട് ഇതിനെ കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ഞങ്ങൾ ആദ്യം കോളേജുകൾ തുറക്കുന്നത് സംബന്ധിച്ച കേരളാ സർക്കാരിന്റെ പബ്ലിക്ക് റിലേഷൻ ഡിപ്പാർട്മെന്റിന്റെ (PRD) വാർത്ത കുറിപ്പുകൾ നോക്കി. ഫെബ്രുവരി എട്ടാം തീയതി ഇതിനെ കുറിച്ച് ഒരു വാർത്ത കുറിപ്പ് അവർ പുറത്തിറക്കിയിട്ടുണ്ട്. അതിൽ പറയുന്നത് ഇങ്ങനെയാണ്: “സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കാൻ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാൻ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. അതിനുവേണ്ട തയ്യാറെടുപ്പുകൾ സ്കൂളുകളിൽ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. അതുവരെ പകുതി വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി ക്ലാസ്സുകൾ നടത്തും.”
അതിന് മുൻപ് ഫെബ്രുവരി നാലിനും അവർ ഒരു വാർത്ത കുറിപ്പ് ഇറക്കിയിരുന്നു. അതിൽ പറയുന്നത്,” ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ, ക്രഷുകൾ, കിൻഡർ ഗാർട്ടനുകൾ തുടങ്ങിയവ ഫെബ്രുവരി 14 മുതൽ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കും. പരീക്ഷകൾ മുടക്കമില്ലാതെ നടത്തും,” എന്നാണ്.
ഈ വാർത്ത കുറിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിലെ പ്രചരണം നടക്കുന്നത് എന്ന് ഞങ്ങൾക്ക് മനസിലായി.
തുടർന്ന് മനോരമയുടെ തിരുവനന്തപുരം റീജിണൽ ബ്യുറോ ചീഫ് സുദീപ് സാം വർഗീസിനെ ബന്ധപ്പെട്ടു. ഈ വാർത്ത വ്യാജമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഈ ന്യൂസ് കാർഡിൽ വെള്ള നിറത്തിലുള്ള അക്ഷരങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് മനോരമ ന്യൂസിന്റേതല്ല. അദ്ദേഹം കൂടി ചേർത്തു.
വായിക്കാം: ഷാരൂഖ് ഖാൻ (SRK) ലതാ മങ്കേഷ്കറുടെ മരണസമയത്ത് അനുഷ്ഠിച്ചത് ഒരു ഇസ്ലാമിക ആചാരം
Conclusion
“കോളേജുകൾ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ അടച്ചിട്ടും,” എന്ന പേരിൽ പ്രചരിക്കുന്ന മനോരമ ന്യൂസിന്റെ ന്യൂസ് കാർഡ് വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
PRD Press Release dated February 8,2022
PRD Press Release dated February 4,2022
Manorama News Regional Bureau Chief Sudeep Sam Varghese
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|