മുൻ ബോക്സിങ്ങ് താരം ജൂലിയസ് ഫ്രാൻസ്സ് ഒരു യുവാവിനെ ആക്രമിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നിസ്കരിക്കണമെന്നു ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ യുവാവിനെയാണ് താരം കയ്യേറ്റം ചെയ്തതെന്നാണ് പ്രചരിക്കുന്ന വാദം.
ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാർ റൂം നടത്തിയ അന്വേഷണത്തിൽ പോസ്റ്റിലെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കണ്ടെത്തി. നിസ്കാരവുമായി ഈ വഴക്കിന് യാതൊരു ബന്ധവുമില്ല.
AFWA അന്വേഷണം
ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ജൂൺ 23ന് ഇന്ത്യൻ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ച ഒരു വാർത്ത കണ്ടെത്താൻ സാധിച്ചു . പ്രചാരത്തിലുള്ള വീഡിയോയുടെ കീ ഫ്രെയിംസും ഈ റിപ്പോർട്ടിൽ ഉപയോഗിച്ചിട്ടുണ്ട്.
ഈ റിപ്പോർട്ട് പ്രകാരം സംഭവം നടന്നത് വെംബ്ലി സ്റ്റേഡിയത്തിലല്ല, അതിന് സമീപമുള്ള ബോക്സ്പാർക്ക് എന്ന ഫുഡ്, കൾച്ചർ ആൻഡ് സോഷ്യൽ ഹബിന്റെ മുൻപിലാണ്.
ഇവിടുത്തെ സന്ദർശകരോടും ജീവനക്കാരോടും അപമര്യാദയായി പെരുമാറിയ ചെറുപ്പക്കാരുടെ സംഘത്തിലുള്ള ആളെയാണ് ജൂലിയസ് അടിച്ചത് . ഇവരെ ജൂലിയസും സുരക്ഷാ സംഘവും ആദ്യം തടയാൻ ശ്രമിച്ചപ്പോൾ ചെറുപ്പക്കാരിൽ ഒരാൾ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കൈയ്യേറ്റം ചെയ്തു. ഇതേ തുടർന്നാണ് ജൂലിയസ് അയാളെ ഇടിച്ചത്.
സംഭവത്തെ തുടർന്ന് അറസ്റ്റിലായ ജൂലിയസ്സിനെ പോലീസ് പിന്നീട് കേസ് എടുക്കാതെ വിട്ടയക്കുകയായിരുന്നു.
ജൂലിയസ് സംഭവത്തെക്കുറിച്ച് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലും നമാസുമായി ബന്ധപ്പെട്ടു യാതൊന്നും പറഞ്ഞിട്ടില്ല.
ബോക്സ്പാർക്ക് സി ഈ ഓയും ലിങ്ക്ഡ് ഇന്നിൽ സംഭവത്തെക്കുറിച്ച് വിശദീകരണം പോസ്റ്റ് ചെയ്തിരുന്നു . സന്ദർശകരെയും ജീവനക്കാരെയും അടിക്കുകയും തുപ്പുകയും ചെയ്ത ഒരു വ്യക്തിയെ ആണ് ജൂലിയസ് അടിച്ചതെന്നാണ് സി ഇ ഓയും നൽകുന്ന വിശദീകരണം.
പ്രചാരത്തിലുള്ള വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നതുപോലെ നിസ്കാരവുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല എന്ന് ഇതിനാൽ വ്യക്തമാണ്.
ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നിസ്കരിക്കണമെന്നു ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ യുവാവിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം.
നിസ്കാരവുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല.