About: http://data.cimple.eu/claim-review/2bd9b5beafcb5ebc6995df65327e7b120ec28b79ce9b849487b52552     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി അമേരിക്ക സന്ദര്ശിക്കാനിരിക്കുകയാണ്. ജനുവരി 15 മുതല് 29 വരെ അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ. ഇക്കാര്യം വാര്ത്തയായശേഷം സര്ക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള സോഷ്യല്മീഡിയ പോസ്റ്റുകള് സജീവമാണ്. അതിനിടെ, കമ്മ്യൂണിസ്റ്റ്കാര്ക്ക് അമേരിക്ക സന്ദര്ശിക്കാന് വിലക്കുണ്ടെന്നും ' ഞാന് കമ്മ്യൂണിസ്റ്റ് അല്ലെന്ന് ' എഴുതിക്കൊടുത്താല് മാത്രമേ അവിടേക്ക് കയറ്റൂ എന്നുമുള്ള ഒരു പ്രചാരണമുണ്ട്. 'കമ്മ്യൂണിസ്റ്റ്കാര്ക്ക് അമേരിക്ക സന്ദര്ശ്ശിക്കണമെങ്കില് 'ഞാന് കമ്മ്യൂണിസ്റ്റ് അല്ല' എന്ന് വിസ ഫൊര്മില് എഴുതിക്കൊടുക്കണം. കാരണം കമ്മ്യൂണിസ്റ്റുകാര് അമേരിക്കയില് കേറുന്നത് അമേരിക്കന് സര്ക്കാര് നിരോധിച്ചിരുന്നു' എന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം. എന്നാല്, പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം കണ്ടെത്തി. കമ്മ്യൂണിസ്റ്റ് പാര്ട്ടി അംഗമാണെന്നതിന്റെ പേരില് അമേരിക്ക സന്ദര്ശിക്കുന്നതിന് വിലക്കൊന്നുമില്ല. AFWA അന്വേഷണം 'US bans communist party members from immigration' എന്ന വാര്ത്താ തലക്കെട്ടിനൊപ്പമാണ് പ്രചാരണം. ഇതേ കീവേര്ഡ് സെര്ച്ച് ഉപയോഗിച്ച് തിരഞ്ഞപ്പോള് ഹോങ്കോംഗ് ഫ്രീപ്രെസ് എന്ന മാധ്യമത്തില് 2020 ഒക്ടോബര് അഞ്ചിന് പ്രസിദ്ധീകരിച്ച വാര്ത്തയാണിതെന്ന് മനസിലാക്കാനായി. US Citizenship and Immigration Services (USCIS) പുറത്തിറക്കിയ മാര്ഗ നിര്ദ്ദേശപ്രകാരം കമ്മ്യൂണിസ്റ്റ് പാര്ട്ടി അംഗങ്ങളായവര്ക്ക് അമേരിക്ക വിലക്ക് ഏര്പ്പെടുത്തിയെന്നാണ് വാര്ത്ത. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്ട്ടിയും ഡൊണ്ള്ഡ് ട്രംപും തമ്മിലുള്ള തര്ക്കങ്ങളും വാര്ത്തയില് എടുത്തു പറയുന്നുണ്ട്. ടിക് ടോക് ഉള്പ്പെടെയുള്ള ആപ്പുകള് നിരോധിക്കാന് ട്രംപ് നടത്തിയ നീക്കവും അതിനു മറുപടിയെന്നോണമാകാം കമ്മ്യൂണിസ്റ്റ് പാര്ട്ടിയെ ബാന് ചെയ്തുകൊണ്ടുള്ള ഉത്തരവെന്നുമുള്ള വിവരങ്ങളും വാര്ത്തയില് പറയുന്നു. അമേരിക്ക ഇത്തരമൊരു തീരുമാനമെടുത്തെങ്കില് അത് ചൈനയുടെ പ്രതിഭകള് ഇവിടെത്തന്നെ നില്ക്കുന്നതിന് സഹായമാകുമെന്ന് അമേരിക്കയെ പരിഹസിച്ച് ചൈനീസ് മാധ്യമപ്രവര്ത്തകന് ഹൂ ഷീജിന് പങ്കുവച്ച ട്വിറ്റര് സന്ദേശത്തോടൊപ്പമാണ് വാര്ത്ത. ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി തിരഞ്ഞപ്പോള് അമേരിക്കയില് 1952ല് ഇത്തരമൊരു നിയമം നിലവില് വന്നിട്ടുണ്ടെന്നു മനസിലാക്കാനായി. ശീതസമരകാലത്ത് അമേരിക്കന് കോണ്ഗ്രസ് പാര്ട്ടി കൊണ്ടുവന്ന നിയമമാണിത്. നിരവധി തവണ ഈ നിയമത്തില് ഭേദഗതി വരുത്തി ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല് അടുത്തിടെ ചൈനയുമായുള്ള ചില പ്രശ്നങ്ങളെത്തുടര്ന്ന് ഇതു വീണ്ടും ഉയര്ന്നുവരികയുണ്ടായി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്ട്ടി അംഗങ്ങളെ വിലക്കിക്കൊണ്ട് പുതിയ ഉത്തരവുമുണ്ട്. 2020 ഓക്ടോബര് രണ്ടിന് യുണൈറ്റഡ് സിറ്റിസണ്ഷിപ് ആന്റ് ഇമിഗ്രേഷന് സര്വീസസ് പുറത്തിറക്കിയ നിര്ദ്ദേശത്തിന്റെ പകര്പ്പ് താഴെ കാണാം. ഇതില് പ്രത്യേകം പറയുന്നത് യുഎസ് പെര്മനെന്റ് റെസിഡന്റ് ആവശ്യമുള്ളവര്ക്ക് മാത്രമാണ് ഈ നിയമം ബാധകം എന്നാണ്. അതേസമയം, ഇന്ത്യയിലെ പൗരന്മാര്ക്ക് ഇത്തരത്തിലൊരു വിലക്കുണ്ടോയെന്ന കാര്യവും ഞങ്ങള് പരിശോധിച്ചു. ഇതിനായി വിഷയത്തില് പ്രാഗത്ഭ്യമുള്ള നിരവധിപ്പേരെ ബന്ധപ്പെട്ടെങ്കിലും ഇത്തരമൊരു ഉത്തരവ് ബാധകമല്ലെന്നാണ് എല്ലാവരും പ്രതികരിച്ചത്. അമേരിക്കയിലേക്കുള്ള സന്ദര്ശന വിസ പൂരിപ്പിക്കുന്ന ഒരു ഭാഗത്തും പൊളിറ്റിക്കല് പാര്ട്ടിയെക്കുറിച്ച് ചോദിക്കുന്നില്ല എന്നതാണ് പലരും ചൂണ്ടിക്കാണിച്ചത്. എമിഗ്രേഷന് അനലിസ്റ്റും അറ്റോര്ണിയുമായ ലാലു ജോസഫ് നല്കിയ വിവരം അനുസരിച്ച് സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റാണ്. ' അമേരിക്ക സന്ദര്ശനത്തിനുള്ള വിസ അപേക്ഷയില് വ്യക്തികളുടെ പൊളിറ്റിക്കല് സ്റ്റാറ്റസ് ചോദിക്കുന്നില്ല. ഇത് ബാധകമാകുന്നത് അമേരിക്കയില് താമസിക്കുന്നവര്ക്ക് ലോഫുള് പെര്മെനെന്റ് റിസഡന്റ്സ് (LPR) അല്ലെങ്കില് ഗ്രീന്കാര്ഡിന് അപേക്ഷിക്കുമ്പോള് മാത്രമാണ്. മറിച്ച് സന്ദര്ശനത്തിനായോ മറ്റേതെങ്കിലും കാര്യത്തിനായോ യുഎസില് പോകാന് ഇത്തരമൊരു വിലക്കും നിലവിലില്ല. ഇക്കാര്യം USCIS മാര്ഗനിര്ദ്ദേശത്തില് തന്നെ വ്യക്തമാക്കുന്നുണ്ട്' ലാലു ജോസഫ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. സമൂഹമാധ്യമങ്ങളില് ഇപ്പോഴുള്ള പ്രചാരണങ്ങളില് ചിലതില് പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്ക സന്ദര്ശനത്തിന് വേണ്ടി സത്യവാങ്മൂലം എഴുതി നല്കിയെന്നും ഇതേക്കുറിച്ച് സിപിഎമ്മിന് മറുപടി ഇല്ലെന്നുമാണ്. എന്നാല് മുഖ്യമന്ത്രിയുടെ സന്ദര്ശനം ഡിപ്ലോമാറ്റിക് പാസ്പോര്ട്ടിലാണ്. ഇതിന് ഇത്തരം ഔപചാരികതയൊന്നുമില്ല. അതുകൊണ്ടുതന്നെ ഈ ആരോപണങ്ങളില് കഴമ്പില്ല. യുഎസ് സന്ദര്ശന വിലക്കിനെക്കുറിച്ച് പ്രചരിക്കുന്ന വാര്ത്തകളെപ്പറ്റി തിരഞ്ഞപ്പോള് നേപ്പാളിലെ യുഎസ് എംബസി നല്കിയ ഒരു വിശദീകരണം ലഭ്യമായി. ഇതില് പറയുന്നത് നേപ്പാള് കമ്മ്യൂണിസ്റ്റ് പാര്ട്ടികള്ക്ക് ഈ നിയമം ബാധകമല്ലെന്നാണ്. ഇതില് നിന്നുള്ള പ്രസക്ത ഭാഗം താഴെ കാണാം. സമാനമായ വിശദീകരണമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്ട്ടികളുടെ കാര്യത്തിലുമുള്ളത്. 2020ലെ USCIS മാര്ഗനിര്ദ്ദേശം വ്യക്തമാക്കുന്ന വാര്ത്തകളില് പറയുന്നത് ഇത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്ട്ടികള്ക്ക് ബാധകമല്ലെന്നാണ്. ചൈന, ക്യൂബ, വിയറ്റ്നാം, ലാവോസ് എന്നീ രാജ്യങ്ങളില് നിന്നുള്ളവര്ക്കാണ് യുഎസില് പെര്മനന്റ് വിസ ലഭ്യമാകാത്തത്. വാര്ത്തകളല്ലാതെ എംബസിയുടെ വിശദീകരണം ഇക്കാര്യത്തില് ലഭ്യമല്ല. എന്നിരുന്നാലും വിദഗ്ധര് നല്കിയ വിവരം അനുസരിച്ച് ഏകാധിപത്യ നിലപാടുകള് എടുക്കുന്ന രാഷ്ട്രങ്ങള്ക്കാണ് ഇത്തരം വിലക്കുകള് എന്നും ഇന്ത്യയെപ്പോലെ വിശാലമായ ജനാധിപത്യ കാഴ്ചപ്പാടുള്ള രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഇത്തരം വിലക്കുകള് സാധാരണഗതിയില് ബാധകമല്ലെന്നുമാണ്. ലഭ്യമായ വിവരങ്ങളില് നിന്ന് യുഎസ് സന്ദര്ശിക്കാന് വ്യക്തികളുടെ രാഷ്ട്രീയ നിലപാടുകള് തടസമാകില്ലെന്ന് വ്യക്തമാണ്. അവിടെ സ്ഥിരതാമസമാകുന്നവര്ക്ക് ചില നിബന്ധനകള് ബാധകമാണ്. എന്നിരുന്നാലും ഇത് ഇന്ത്യക്കാരായ കമ്മ്യൂണിസ്റ്റ് അനുഭാവികള്ക്ക് ബാധകമല്ലെന്നും വ്യക്തമാണ്. യുഎസ് സന്ദര്ശിക്കുന്നതിന് കമ്മ്യൂണിസ്റ്റുകാര്ക്ക് വിലക്കുണ്ട്. 'ഞാന് കമ്മ്യൂണിസ്റ്റ്കാരന് അല്ല'എന്ന സത്യവാങ്മൂലം എഴുതി നല്കിയാല് മാത്രമേ അമേരിക്കയില് ഇവരെ കയറ്റൂ. യുഎസ് സന്ദര്ശിക്കുന്നതിന് വ്യക്തികളുടെ രാഷ്ട്രീയ നിലപാട് വിഷയമല്ല. എന്നാല് ചൈന ഉള്പ്പെടെയുള്ള ചില രാജ്യങ്ങളില് നിന്നുള്ള കമ്മ്യൂണിസ്റ്റുകാര്ക്ക് സ്ഥിരതാമസത്തിന് രാഷ്ട്രീയം തടസമാകുന്നുണ്ട്. പൊതുവെ ഇത്തരം വിലക്കുകളൊന്നും ഇന്ത്യയെപ്പോലെ മതേതര ജനാധിപത്യ കാഴ്ചപ്പാടുള്ള രാജ്യങ്ങളിലെ പൗരന്മാര്ക്ക് ബാധകമല്ല.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software