schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim
ഫ്രാൻസിൽ കലാപകാരികൾ കാറുകൾ കത്തിക്കുന്നു.
Fact
ഈ വർഷം ഏപ്രിലിൽ ഓസ്ട്രേലിയയിൽ ഓക്ഷൻ യാർഡ് കത്തുന്നു.
“ജിഹാദികളെ പ്രീണിപ്പിച്ചതിന്റെ ഫലം അനുഭവിക്കുന്ന ഫ്രാൻസ്,” എന്ന വിവരണത്തോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഒരു സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ കത്തുന്ന ദൃശ്യമാണ് വിഡിയോയിൽ ഉള്ളത്. ഇപ്പോഴത്തെ കലാപത്തിൽ കത്തിച്ച കാറുകൾ ആണിത് എന്ന സൂചന നൽകി കൊണ്ടണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
Sunil Soman എന്ന ഐഡിയിൽ നിന്നും ഈ വീഡിയോ ഞങ്ങൾ കാണും വരെ 253 പേർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
The Nationalist എന്ന ഐഡിയിൽ നിന്നും 82 പെർ ഞങ്ങൾ കാണുന്നത് വരെ ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
ഞങ്ങൾ കാണുമ്പോൾ സുദര്ശനം (sudharshanam) എന്ന ഐഡിയിൽ നിന്നും 39 പേർ ഈ വീഡിയോ ഷെയർ ചെയ്തിരുന്നു.
ജൂൺ 27 രാവിലെ പതിവ് ട്രാഫിക് പരിശോധനയ്ക്കിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ 17 വയസ്സുള്ള ഡ്രൈവറെ വെടിവച്ചതിനെ തുടർന്ന് ഫ്രാൻസിലെ നാന്ററെയിൽ അക്രമങ്ങൾ ആരംഭിക്കുന്നത്. വിഡിയോയിൽ പകർത്തപ്പെട്ട ഈ സംഭവത്തിന് ശേഷം, മാർസെയിൽ, ലിയോൺ, ഗ്രെനോബിൾ, പാരീസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രകടനങ്ങൾ നടന്നു. തുടർന്ന്, കലാപത്തിന്റെ പേരിൽ ഏകദേശം 1,000 പേരെ ഫ്രാൻസിലുടനീളം അറസ്റ്റ് ചെയ്യപ്പെട്ടു. പോരെങ്കിൽ അൾജീരിയൻ വംശജനായ നഹെലിന്റെ മരണം ഫ്രാൻസിലെ വംശീയ അസമത്വത്തെക്കുറിച്ചും പോലീസ് വിവേചനത്തെക്കുറിച്ചും ഉള്ള ചർച്ചയ്ക്ക് കാരണമായി. അത് കൊണ്ട് തന്ന കലാപം വളരെ വേഗം ആളി കത്തി. ഈ പശ്ചാത്തലത്തിലാണ് ഈ വൈറൽ വീഡിയോയിലെ അവകാശവാദം പോലെ ധാരാളം ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.
ഇവിടെ വായിക്കുക:Fact Check: നായ വനിതയെ കടിക്കുന്ന ദൃശ്യം കോവളത്ത് നിന്നല്ല
ഞങ്ങൾ ഈ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. എന്നിട്ട് റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഏപ്രിൽ 28,2023ന് jacey knowles എന്ന ഐഡി ട്വീറ്റ് ചെയ്ത ഇതേ വീഡിയോ ലഭിച്ചു. ഫ്രാൻസിലെ കലാപം ആരംഭിക്കുന്നത് ജൂൺ 27നാണ്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോ ആവട്ടെ അതിനും രണ്ട് മാസം മുൻപ് ഏപ്രിലിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ വീഡിയോ ഫ്രാൻസിലെ കലാപത്തിന് മുൻപുള്ളതാണ് എന്ന് വ്യക്തം.
jacey knowlesന്റെ ട്വീറ്റിന്റെ വിവരണം ഇങ്ങനെയാണ്, “ഇന്ന് വൈകുന്നേരം പിക്കിൾസ് ഓക്ഷനിൽ നടന്ന തീപിടിത്തം. വന്യമായ കാഴ്ചയായിരുന്നു! നിയന്ത്രണാതീതമായി പടർന്ന തീ നിയന്ത്രണത്തിൽ കൊണ്ട് വരാൻ അഗ്നിശമന സേനയിലെ അംഗങ്ങളുടെ അത്ഭുതകരമായ ഇടപെടൽ.” abcnews, perthnow, 9NewsPerth, 7NewsPerth,abcperth എന്നീ മാധ്യമ സ്ഥാപനങ്ങളെ ടാഗ് ചെയ്താണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ടാഗ് ചെയ്തിരിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ ഓസ്ട്രേലിയയിൽ നിന്നുള്ളതാണ്. അവയിൽ തന്നെ ഭൂരിപക്ഷവും പെർത്ത് എന്ന നഗരത്തിൽ നിന്നുള്ളതാണ്. അത് ഒരു സൂചനയായി എടുത്ത് ഞങ്ങൾ കീ വേർഡ് സേർച്ച് ചെയ്തു.
അപ്പോൾ സമാനമായ ദൃശ്യങ്ങൾ അടങ്ങുന്ന Sky News Australiaയുടെ ഒരു യൂട്യൂബ് വീഡിയോ കിട്ടി. ഏപ്രിൽ 29,2023ൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ തലക്കെട്ട്,” പെർത്തിലെ ഓക്ഷൻ യാർഡിൽ തീപിടുത്തം ഡസൻ കണക്കിന് കാറുകൾ കത്തി നശിച്ചു,” എന്നായിരുന്നു. “ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് പിക്കിൾസ് ഓക്ഷനിൽ അഗ്നിശമന സേനാംഗങ്ങൾ തീയണച്ചത്. തീ അണയ്ക്കാൻ ജീവനക്കാർ ഏകദേശം മൂന്ന് മണിക്കൂർ എടുത്തു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല,” എന്ന വിവരണവും വീഡിയോയ്ക്ക് ഒപ്പമുണ്ട്.
ഏപ്രിൽ 29,2023ൽ തന്നെ 7NEWS Australiaയുടെ യൂട്യൂബ് ചാനൽ ഇതേ ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. “പെർത്തിലെ ഓക്ഷൻ യാർഡിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് നൂറുകണക്കിന് കാറുകൾ കത്തിനശിച്ചു. അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പൊരുതി തീ നിയന്ത്രണവിധേയമാക്കി. ടയറുകളും ഇന്ധന ടാങ്കുകളും പൊട്ടിത്തെറിക്കുന്ന ശബ്ദം കിലോമീറ്ററുകളോളം കേട്ടു,” എന്നാണ് വീഡിയോയുടെ വിവരണം.
ഇവിടെ വായിക്കുക: Fact Check: ഏകികൃത സിവിൽ നിയമത്തിന് പിന്തുണയ്ക്കാനുള്ള നമ്പറാണോ 9090902024?
പെർത്തിലെ ഓക്ഷൻ യാർഡിൽ ഉണ്ടായ തീപിടിത്തത്തിന്റെ ദൃശ്യമാണ് ഫ്രാൻസിൽ നിന്നുള്ളത് എന്ന പേരിൽ വൈറലാവുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
ഇവിടെ വായിക്കുക:Fact Check: ബെൽറ്റ് ബോംബ് ധരിച്ച് ഇന്ത്യൻ പട്ടാളക്കാരെ കൊല്ലാൻ ശ്രമിച്ച വൃദ്ധനാണോ ഇത്?
Sources
Tweet by Jacey Knowles on April 28,2023
Youtube Video by Sky News Australia on April 29,2023
Youtube Video by 7NEWS Australia on April 29,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|