schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
സദാചാര ഗുണ്ടായിസത്തിന്റെ വാർത്തകൾ മലയാള മാധ്യമങ്ങളിൽ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അടുത്ത ദിവസങ്ങളിലും മാധ്യമങ്ങളിൽ രണ്ടു സദാചാര ഗുണ്ടായിസത്തിന്റെ വാർത്തകൾ വന്നിരുന്നു.
അതിലൊന്ന് തിരുവനന്തപുരത്ത് നിന്നാണ്. ”വെഞ്ഞാറമൂട്ടിൽ യുവതിയ്ക്കും ഭർത്താവിനും നേരേ സദാചാര ഗുണ്ടകളുടെ ആക്രമണം” എന്നാണ് വാർത്ത പറയുന്നത്. യുവതിയുടെ പരാതിയിൽ വെഞ്ഞാറമൂട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി വെഞ്ഞാറമുട് കരിഞ്ചാത്തി സ്വദേശി മോഹനനനെ (52) യാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ ഗോകുലം മെഡിക്കൽ കോളേജിന് സമീപം വച്ചാണ് സംഭവം. ആനാട് സ്വദേശികളായ ദമ്പതികൾ കീഴായിക്കോണത്ത് വാടക വീട്ടിൽ താമസിച്ചു വരികയാണ്. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നഴ്സായ യുവതിയെ ഭർത്താവായ അർജുൻ കൂട്ടിക്കൊണ്ട് പോകാൻ എത്തിയിരുന്നു. ഇരുചക്രവാഹനത്തിൽ പോകുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് വാഹനം തടയുകയും സദാചാരം ആരോപിച്ച് ചോദ്യം ചെയ്യുകയുമായിരുന്നു,” എന്ന് വാർത്ത പറയുന്നു.
മറ്റൊരു വാർത്ത,” സദാചാര ഗുണ്ട ചമഞ്ഞ് പണം തട്ടിയ കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിലായതിനെ,” കുറിച്ചാണ്. 2018 ലെ പ്രളയത്തിൽ സ്ത്രീകൾക്ക് മുതുക് ചവിട്ടുപടിയാക്കി തോണിയിൽ കയറാൻ സഹായിച്ച് ശ്രദ്ധ നേടിയ താനൂർ സ്വദേശി ജെയ്സലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനേയും സ്ത്രീയേയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു, വാർത്ത പറയുന്നു.
ഈ വാർത്തകളുടെ പശ്ചാത്തത്തിലാണ്, ” പെരുന്നാൾ ദിവസം മലപ്പുറത്തു സദാചാരക്കാരുടെ അക്രമം, യുവാവിന്റെ ഭാവി ജീവിതത്തെ പോലും ബാധിച്ചു,” എന്ന അടികുറിപ്പോടെ ഒരു വീഡിയോ വൈറലാവുന്നത്. Vijay Babu എന്ന ഐഡി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ കാണുമ്പോൾ 30 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ കാണുമ്പോൾ, musically media, എന്ന ഐഡിയിൽ നിന്നുള്ള വീഡിയോയ്ക്ക് 81 ഷെയറുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ ഈ വീഡിയോ മുഴുവനായി പരിശോധിച്ചു. അപ്പോൾ വീഡിയോയ്ക്ക് ഒടുവിൽ സേവ് ദ ഡേറ്റ് എന്ന് സ്ക്രീനിൽ എഴുതി കാണിക്കുന്നത് ഞങ്ങൾ കണ്ടു. സായി രാജ്,പ്രിൻസി എന്നിവരുടെ കല്യാണത്തിന്റെ സേവ് ദ ഡേറ്റ് ആണിത്.
തുടർന്ന് ഞങ്ങൾ കീ വേർഡ് ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ റിപ്പോർട്ടർ ടി വി ഈ വീഡിയോയെ കുറിച്ച് വാർത്ത ചെയ്തിട്ടുണ്ട് എന്ന് മനസിലായി. ”സദാചാര പൊലീസ്’ തീമിൽ മലപ്പുറത്ത് ഒരു വറൈറ്റി സേവ് ദി ഡേറ്റ്. വീഡിയോ വൈറൽ,” എന്നാണ് അതിന് അവർ കൊടുത്ത വിവരണം. മേയ് 15നാണ് വിവാഹം എന്നും വീഡിയോയിൽ നിന്നും മനസിലായി.
മീഡിയവിഷൻ ടിവി എന്ന പ്രാദേശിക ടി വി ചാനലും ഇതിനെ കുറിച്ച് വാർത്ത കൊടുത്തിട്ടുണ്ട്.
വരനായ സായി രാജ് തന്നെ തന്റെ സേവ് ദ ഡേറ്റ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും ഞങ്ങൾക്ക് കിട്ടി.
വായിക്കാം:ഈ ഒഴിഞ്ഞ കസേരകൾ കോഴിക്കോട്ട് നടന്ന k rail വിശദീകരണ യോഗത്തിൽ നിന്നുള്ളതല്ല
പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ വിവാഹത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോ വ്യത്യസ്തമായ രീതിയിൽ ചിത്രീകരിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Sources
Analysis of the video
News report by Reporter TV
News report by Mediavision TV
Video by Sai Raj
ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
March 11, 2023
Sabloo Thomas
April 4, 2022
Sabloo Thomas
February 8, 2023
|