About: http://data.cimple.eu/claim-review/33a7a2f6c79e0df4f73de93714293eef31d465d53f553e3654c33fde     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • 1966 നവംബർ 7ന് രാജ്യത്താകമാനം ഗോവധനിരോധനം ആവിശ്യപ്പെട്ടുകൊണ്ടുകൊണ്ട് ഹിന്ദു സന്യാസിമാരുടെ നേതൃത്വത്തിൽ പാർലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ പ്രക്ഷോഭത്തിന് നേരെയുണ്ടായ പോലീസ് വെടിവെപ്പിലും ലാത്തി ചാർജിലും നൂറിലധികം സന്യാസിമാർ കൊല്ലപ്പെട്ടു എന്ന് ആരോപിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. "Today 7 Nov 1966, Hindu massacre in Delhi: When #IndiraGandhi killed hundreds of Sadhus, Gau Rakshaks.bullets were fired, tear gas shells were thrown about 5000 Hindus were brutally massacred in the bullet spray at the behest of the then Anti Hindu Congress." എന്ന തലക്കെട്ടോടെ ഷെയർ ചെയ്തിരിക്കുന്ന ഒരു പോസ്റ്റിന്റെ പൂർണ്ണരൂപം താഴെക്കാണാം. എന്നാൽ പ്രചരിക്കുന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ജന സംഘിന്റെ പിന്തുണയോടെ നാഗ സന്യാസിമാരും മറ്റ് ഹിന്ദു സംഘടനകളും നടത്തിയ മാർച്ചിന് നേരെ പോലീസ് വെടിവെപ്പ് ഉണ്ടായി എന്നത് വാസ്തവമാണ്. എന്നാൽ ലഭ്യമായ രേഖകൾ പ്രകാരം എഴ് പ്രക്ഷോഭകാരികളും ഒരു പോലീസുകാരനും അടക്കം ആകെ എട്ടുപേർക്കാണ് ഈ സംഭവത്തെ തുടർന്ന് ജീവൻ നഷ്ടമായത്. AFWA അന്വേഷണം എന്തിനായിരുന്നു 1966ലെ പ്രതിഷേധം? ദീർഘനാളായി പല ഹിന്ദു സംഘടനകളും ഉന്നയിച്ചിരുന്ന ആവിശ്യമാണ് സമ്പൂർണ്ണ ഗോവധ നിരോധനം. ഈ മുന്നേറ്റത്തിന്റെ പാരമ്യത്തിലാണ് 1966 നവംബർ 7ന് സാർവ്വദാലിയ ഗോരക്ഷാ മഹാ അഭിയാൻ സമിതിയുടെ നേതൃത്വത്തിൽ പാർലമെന്റ് സത്യാഗ്രഹം പ്രഖ്യാപിച്ചത്. ജനസംഘുo പിന്തുണ പ്രഖ്യാപിച്ചതോടെ പങ്കെടുത്തവരുടെ എണ്ണം ലക്ഷം കവിഞ്ഞതായി രേഖകൾ പറയുന്നു. നേതൃസ്ഥാനത്തുണ്ടായിരുന്ന സ്വാമി കർപാത്രി, എംപി ആയിരുന്ന സ്വാമി രാമേശ്വരാനന്ദ് എന്നിവരുടെ പ്രസംഗങ്ങൾക്ക് ശേഷം പ്രക്ഷോഭകാരികൾ പാർലമെന്റിലേക്ക് കടക്കാൻ ശ്രമിക്കവേ പോലീസുമായി ഏറ്റുമുട്ടി. തുടർന്ന് ദൽഹി നഗരത്തിൽ പരക്കെ അക്രമ സംഭവങ്ങൾ അരങ്ങേറുകയും സർക്കാർ പട്ടാളത്തെ വിന്യസിക്കുകയും ഉണ്ടായി. ഈ സംഭവം ചരിത്രകാരനായ രാമചന്ദ്ര ഗുഹ "ഇന്ത്യ ആഫ്റ്റർ ഗാന്ധി"യിൽ പ്രതിപാദിച്ചിരിക്കുന്നത് താഴെ വായിക്കാം. ഇന്ത്യയുടെ തലസ്ഥാന നഗരത്തിൽ ഹിന്ദു സന്യാസിമാരുടെ നേതൃത്വത്തിൽ നടന്ന വലിയ പ്രതിഷേധവും കലാപവും (riot) വിദേശ മാധ്യമങ്ങൾപോലും പ്രസിദ്ധീകരിച്ചിരുന്നു. അസ്സോസിയേറ്റ് പ്രസിനെ ഉദ്ധരിച്ച് അമേരിക്കൻ പത്രമായ 'ദ് റിക്കോർഡ്' നൽകിയ വാർത്ത താഴെ കാണാം. ഏഴ് പേർ മരണപ്പെടുകയും 500ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി 'ദ് റിക്കോർഡ്' പറയുമ്പോൾ നവംബർ 8ന് തന്നെ പുറത്തിറങ്ങിയ 'ദ് ടൈംസ് ' 'ദ് ഗാർഡിയൻ' എന്നീ പത്രങ്ങൾ ചുരുങ്ങിയത് അഞ്ചുപേർ കൊല്ലപ്പെട്ടു എന്നാണ്. ഈ റിപ്പോർട്ടുകൾ താഴെ കാണാം. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ പിന്നീട് മരണമടയാൻ സാധ്യതയുള്ളതിനാൽ തുടർന്നുള്ള ദിനങ്ങളിലെ പത്രങ്ങളും ഞങ്ങൾ പരിശോധിച്ചു. ഓസ്ട്രേലിയൻ പത്രമായ 'ദ് ഏജ്' നവംബർ 10ന് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജനസംഘ് അധ്യക്ഷൻ ബൽരാജ് മധോക് അറസ്റ്റിലായ വാർത്ത നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ നിന്നും മരണസംഖ്യ എട്ടായി ഉയർന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഈ റിപ്പോർട്ട് താഴെ വായിക്കാം. ഇതിൽനിന്നും പോലീസ് നടപടിയിൽ നൂറിലധികം സന്യാസിമാർ കൊല്ലപ്പെട്ടു എന്ന വാദം ശരിവെക്കുന്ന യാതൊരു വിവരവും കണ്ടെത്താനായില്ല. തുടർന്ന് ഈ സംഭവത്തെപ്പറ്റി പരാമർശിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട പുസ്തകമായ ഡോ. ക്രിസ്റ്റോഫ് ജാഫ്രലോയുടെ "The Hindu Nationalist Movement and Indian Politics: 1925 to the 1990s" ഞങ്ങൾ പരിശോധിച്ചു.ഈ പുസ്തകത്തിലും ഏഴ് പ്രതിഷേധക്കാരും ഒരു പോലീസുകാരനുമടക്കം ആകെ എട്ടുപേർക്കാണ് സംഭവത്തിൽ ജീവൻ നഷ്ടമായത് എന്ന് പറയുന്നു. (പേജുകൾ 206, 207 ). ഡോ. ജാഫ്രലോയുടെ പുസ്തകം ഇവിടെ വായിക്കാം. കൂടുതൽ വിവരങ്ങൾ അറിയാനായി ഞങ്ങൾ ചരിത്ര അധ്യാപകനായ പ്രഫ ദിനേശ് വർഷ്നയെ ബന്ധപ്പെട്ടു. സംഭവദിവസം പോലീസ് ശക്തമായി പ്രതികരിച്ചെങ്കിലും നൂറിലധികം പേർ കൊല്ലപ്പെട്ടു എന്നവാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. "ആർഎസ്എസ് അടക്കമുള്ള വലതുപക്ഷ സംഘടനകളുടെ സഹായത്തോടെയാണ് ഈ മുന്നേറ്റം സാധ്യമായത്. പോലീസ് ബയണറ്റ് ഉപയോഗിച്ച് ആളുകളെ നേരിട്ട് എന്നുപോലും പറഞ്ഞുനടന്നിരുന്നു. എന്നാൽ ഇത്തരം മാർച്ചുകളെ നേരിടാൻ തയാറാകുന്ന ഉദ്യോഗസ്ഥർക്ക് ബയണറ്റ് കൊണ്ടുപോകാൻപോലും അനുവാദം ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ഇപ്പോൾ ഇത്തരം അസത്യങ്ങൾ പ്രചരിക്കുന്നതിൽ രാഷ്ട്രീയലക്ഷ്യം ഉണ്ട്," അദ്ദേഹം പറഞ്ഞു. അനവധി ആധുനിക ഇന്ത്യാ ചരിത്ര പണ്ഡിതരുമായി സംസാരിച്ച ശേഷമാണ് ഈ നിരീക്ഷണത്തിൽ എത്തിച്ചേർന്നതെന്ന് പ്രഫ ദിനേശ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി ചരിത്രകാരനായ ഡോ പുഷ്പേഷ് പന്തിനേയും ഞങ്ങൾ ബന്ധപ്പെട്ടു. "ഞാൻ ഗവേഷകവിദ്യാർത്ഥിയായി ഡൽഹിയിൽ എത്തിയ സമയത്താണ് ഇത് സംഭവിച്ചത്. വെടിവെപ്പ് നടന്നു എന്നത് സത്യമാണ്. ഭാരത് സാധു സമാജ് അംഗമായിരുന്ന അന്നത്തെ ആഭ്യന്തരമന്ത്രി ഗുൽസാരി ലാൽ നന്ദയുടെ രാജിയിലാണ് കാര്യങ്ങൾ അവസാനിച്ചത്. ഇന്നത്തെ ഇന്ത്യയല്ല അന്ന്, അഞ്ചുപേർക്ക് ജീവഹാനി സംഭവിക്കുന്നത് വലിയ പ്രതിഷേധമുണ്ടാക്കും... പക്ഷേ നൂറുകണക്കിന് സന്യാസിമാരോ അയ്യായിരം ഹിന്ദുക്കളോ കൊല്ലപ്പെട്ടു എന്നുപറഞ്ഞാൽ കല്ലുവെച്ച നുണയാണ്. ആർക്കൈവുകൾ പരതിയാൽ സത്യം കാണാൻ കഴിയും," അദ്ദേഹം പറഞ്ഞു. മരണപെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഞങ്ങൾ പാർലമെന്റ് രേഖകൾ പരിശോധിച്ചു. 1966 നവംബർ 8ലെ സഭാരേഖകൾ പരിശോധിച്ചപ്പോൾ ഏഴ് പേർ കൊല്ലപ്പെട്ടതായും 184പേർക്ക് പരിക്കേറ്റതായും സഭയിൽ അവതരിപ്പിച്ച നോട്ടീസിൽ പറയുന്നതായി കണ്ടെത്താനായി. നവംബർ 9ലേ രേഖകളിൽ മരണമടഞ്ഞ അഞ്ചുപേരുടെ പേരു വിവരങ്ങൾ സർക്കാർ സഭയെ അറിയിച്ചതായി കാണാനായി. ആകെ 71പേർക്ക് വെടിവെപ്പിൽ പരിക്കേറ്റെന്നും, മരിച്ച മൂന്നുപേരെ തിരിച്ചറിയാൻ ആയിട്ടില്ലെന്നും കേന്ദ്രസഹമന്ത്രി ജയസൂഖ് ലാൽ ഹത്തി സഭയെ ബോധിപ്പിച്ചത് താഴെ കാണാം. അതുകൊണ്ട് ലഭ്യമായ തെളിവുകൾ പ്രകാരം 1966ൽ ഗോവധനിരോധനത്തിനായി പാർലമെൻറ് വളഞ്ഞ നൂറുകണക്കിന് സന്യാസിമാരെ ഇന്ദിര ഗാന്ധി സർക്കാർ വെടിവെച്ചുകൊന്നു എന്ന വാദം വസ്തുതാവിരുദ്ധമാണെന്ന് മനസ്സിലാകും. ഇന്ത്യയിൽ ഗോവധം നിരോധിക്കണം എന്നാവിശ്യപ്പെട്ട് 1966 നവംബർ 7ന് പാർലമെന്റിലേക്ക് നടന്ന മാർച്ചിന് നേരെയുണ്ടായ വെടിവെപ്പിൽ നൂറിലധികം സന്യാസിമാർ കൊല്ലപ്പെട്ടു. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് വെടിവെപ്പുണ്ടായി എന്നത് സത്യമാണ്. പക്ഷേ ലഭ്യമായ രേഖകൾ പ്രകാരം ഏഴ് ഗോരക്ഷകരും ഒരു പോലീസുകാരനും അടക്കം ആകെ എട്ടുപേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. നൂറുകണക്കിന് ഹിന്ദു സന്യാസിമാർ കൊല്ലപ്പെട്ടു എന്ന് പറയുന്ന യാതൊരു രേഖകളും കണ്ടെത്താനായില്ല.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 2 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software