Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim
ഇവിഎമ്മുകൾ കണ്ടെത്തിയ ബിജെപി നേതാവിന്റെ കാർ കർണാടകയിൽ നാട്ടുകാർ നശിപ്പിച്ചു.
Fact
ബിജെപി നേതാവിന്റെ കാറിൽ നിന്നല്ല ഇവിഎമ്മുകൾ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് ഓഫീസറുടെ കാറിൽ നിന്ന് പിടിച്ചെടുത്ത റിസർവ് ഇവിഎമ്മുകൾ നാട്ടുകാർ നശിപ്പിച്ചിരുന്നു.
“കർണാടകയിൽ ബി.ജെ.പി നേതാവിന്റെ കാറിൽ ഇ.വി.എം യന്ത്രം കൈയ്യോടെ നാട്ടുകാർ പിടികൂടിയപ്പോൾ,” എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
മേയ് 10ന് നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി.യും കോൺഗ്രസും ജെ.ഡി.എസും നടത്തിയ ആവേശകരമായ പ്രചരണങ്ങളെ തുടർന്ന് 72 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. മെയ് 13ന് ഫലം പുറത്തുവരും. ഈ സാഹചര്യത്തിലാണ് പോസ്റ്റുകൾ.
I Am Congress എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 10 k ഷെയറുകൾ ഉണ്ടായിരുന്നു.
ഫറു ഫൈസൽ എന്ന ഐഡിയിൽ നിന്നും Beyond The Thoughts ചിന്തകൾക്കപ്പുറം (BT) എന്ന ഗ്രൂപ്പിലേക്കുള്ള പോസ്റ്റിന് 356 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.
K SUDHAKARAN എന്ന ഗ്രൂപ്പിൽ Ayamu C T Azhinhilam എന്ന ഐഡി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 75 ഷെയറുകൾ ഉണ്ടായിരുന്നു.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം ആളുകൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact Check: താനൂർ ബോട്ടപകടത്തിന്റെ ദൃശ്യങ്ങൾ ആണോ പ്രചരിക്കുന്നത്?
ഞങ്ങൾ വീഡിയോയുടെ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. ഇത് വൈറൽ വീഡിയോയുടെ സ്ക്രീൻഗ്രാബ് ഉൾപ്പെടുന്ന 2023 മെയ് 10-ലെ ദൈനിക് ഭാസ്കർ റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു. കർണാടകയിലെ വിജയപുര ജില്ലയിൽ നിന്നുള്ള വീഡിയോയാണ് അത് എന്ന് ഞങ്ങൾക്ക് മനസ്സിലായി. പോളിംഗ് ഓഫീസർമാരുടെ വാഹനങ്ങൾ നശിപ്പിക്കുന്നതിനിടയിൽ ചിലർ ഇവിഎമ്മുകളും വിവിപാറ്റ് മെഷീനുകളും തകർത്തതായാണ് റിപ്പോർട്ട്.
2023 മെയ് 10-ലെ ഡെക്കാൻ ക്രോണിക്കിൾ ലേഖനം തുടർന്ന് നടത്തിയ പ്രസക്തമായ കീവേഡ് സെർച്ചിൽ ഞങ്ങൾക്ക് ലഭിച്ചു. വിജയപുര ജില്ലയിലെ മസബിനാല ഗ്രാമത്തിലെ കുറച്ച് ഗ്രാമീണർ ഒരു സെക്ടർ ഓഫീസറുടെ വാഹനം തടഞ്ഞുനിർത്തി റിസർവ് ഇവിഎമ്മുകൾ കേടുവരുത്തി. സെക്ടർ ഓഫീസറുടെ വാഹനം ബസവനബാഗേവാഡി നിയോജക മണ്ഡലത്തിലേക്ക് റിസർവ് ഇവിഎമ്മുകൾ കൊണ്ടുപോകുന്നതിനിടെ ഉച്ചയോടെയാണ് സംഭവം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇവിഎമ്മുകൾ ദുരുപയോഗം ചെയ്തതായി ഗ്രാമവാസികൾ തെറ്റിദ്ധരിച്ച് അവ കേടുവരുത്തിയതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
സംഭവം സ്ഥിരീകരിച്ച് കർണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ട്വീറ്റിൽ ഒരു പത്രകുറിപ്പ് ഞങ്ങൾ കണ്ടു.
ഇവിടെ വായിക്കുക:Explainer: ചികിത്സ മുറിയിൽ പോലീസ് വേണ്ടെന്ന വിധിയാണോ ഡോക്ടർ കൊല്ലപ്പെടാൻ കാരണം?
റിസർവ് ഇവിഎമ്മുകൾ കയറ്റിയ സെക്ടർ ഓഫീസറുടെ വാഹനം ഗ്രാമവാസികൾ തടഞ്ഞ് ഇവിഎമ്മുകൾ കേടുവരുത്തിയതായി വിജയപുര ജില്ല ഡെപ്യൂട്ടി കമ്മീഷണറുടെ ട്വീറ്റും ഞങ്ങൾ കണ്ടെത്തി.
ഇവിടെ വായിക്കുക:Fact Check: കർണാടകയിൽ ബിജെപി പ്രവർത്തകരെ മർദ്ദിക്കുന്ന വീഡിയോ ആണോ ഇത്
“ബിജെപി എംഎൽഎയുടെ കാറിൽ” നിന്ന് കർണാടകയിൽ നാട്ടുകാർ ഇവിഎമ്മുകൾ പിടിച്ചെടുത്തതിന് ശേഷം അത് കേടുവരുത്തുന്നതായി കാണിക്കുന്ന വീഡിയോയിലെ അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. വിജയപുരയിൽ സെക്ടർ ഓഫീസറുടെ കാർ തടഞ്ഞുനിർത്തി റിസർവ് ഇവിഎമ്മുകൾ നശിപ്പിക്കുന്നതാണ് വീഡിയോ.
Our Sources
Report Published by Dainik Bhaskar on May 10, 2023
Report Published by Decaan Chronicle on May 10, 2023
Tweet by CEO of Karnataka on May 10, 2023
Tweet by DC of Vijayapura on May 10, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.