schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
“അഹമ്മദാബാദിൽ മൂന്നു വയസ്സുള്ള കുട്ടി പട്ടം പറത്തുന്നതിന് ഇടയിൽ പട്ടത്തിനോടൊപ്പം പറന്നു പോയി. ഈശ്വരാധീനം കൊണ്ട് സുരക്ഷിതമായി താഴെ എത്തി.” ഇപ്പോൾ വൈറലായിരിക്കുന്ന ഒരു വിഡിയോയോടൊപ്പമുള്ള വിവരണമാണിത്. Bino Peter എന്ന ഐഡിയിൽ നിന്നും 67 പേർ ഞങ്ങളുടെ ശ്രദ്ധയിൽ വരും വരെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.
സനൽ കുമാർ എസ്സ് എന്ന ഐഡിയിലെ വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ അത് 35 പേർ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.
Vipindas Yakkara എന്ന ഐഡിയിൽ നിന്നുള്ള വിഡീയോ ഞങ്ങൾ കാണും വരെ 18 പേർ ഷെയർ ചെയ്തിട്ടുണ്ട്.
Nizar Punathil എന്ന ഐഡിയിൽ നിന്നുള്ള വിഡീയോ ഞങ്ങൾ കാണും വരെ 10 പേർ ഷെയർ ചെയ്തിട്ടുണ്ട്.
Googleൽ “child,” “entangled/caught,” ““kite string” എന്ന് തിരഞ്ഞപ്പോൾ 2020 ഓഗസ്റ്റ് 31-ന്, ‘Child, 3, catches in kite strings and is lifted high into air in Taiwan’ എന്ന തലക്കെട്ടിലുള്ള The Guardian ന്റെ ഒരു റിപ്പോർട്ടിലേക്ക് ഞങ്ങളെ അത് നയിച്ചു.
വൈറൽ വീഡിയോയുടെ ഒരു ഭാഗം പ്രദർശിപ്പിച്ചുകൊണ്ട് റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “തായ്വാനിലെ മൂന്ന് വയസ്സുകാരി ഒരു പട്ടത്തിന്റെ ചരടിൽ കുടുങ്ങി, പരിഭ്രാന്തരായ കാഴ്ചക്കാർ നോക്കി നിൽക്കേ വായുവിലേക്ക് ഉയർന്നു. എന്നാൽ കുട്ടി പരിക്കേൽക്കാതെ രക്ഷിക്കപ്പെട്ടു. ഇത് വരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത ഈ കുട്ടി ഹ്സിഞ്ചു സിറ്റിക്കടുത്തുള്ള കടൽത്തീര പട്ടണമായ നാൻലിയോയിൽ ഞായറാഴ്ച പട്ടം പറത്തൽ ഉത്സവത്തിൽ പങ്കെടുക്കവെ, ഒരു ഭീമാകാരമായ, നീണ്ട വാലുള്ള ഓറഞ്ച് പട്ടത്തിൽ കുടുങ്ങുകയും നിലത്ത് നിന്ന് നിരവധി മീറ്ററുകളോളം ഉയരത്തിൽ പൊങ്ങുകയും ചെയ്തു.
സംഭവത്തെക്കുറിച്ചുള്ള 2022 ഓഗസ്റ്റ് 31 ലെ ഒരു CNN റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “അവളെ (പെൺകുട്ടിയെ) ഉടൻ തന്നെ അവളുടെ അമ്മയ്ക്കും ഫെസ്റ്റിവൽ സ്റ്റാഫിനും ഒപ്പം ആശുപത്രിയിലെത്തിച്ചു. അത്ഭുതകരമെന്ന് പറയട്ടെ അവളുടെ മുഖത്തും കഴുത്തിലും ഉരച്ചിലുകളുടെ ചെറിയ മുറിവുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അവൾ ഡിസ്ചാർജ് ചെയ്യപ്പെട്ടു, കുടുംബത്തോടൊപ്പം വീട്ടിലാണ്,” എന്ന് തായ്വാൻ സർക്കാറിന്റെ നിയന്ത്രണത്തിലുള്ള സെൻട്രൽ ന്യൂസ് ഏജൻസി പറയുന്നു.”
റിപ്പോർട്ട് കൂട്ടിച്ചേർത്തു, “ഫേസ്ബുക്കിലെ ഒരു പ്രസ്താവനയിൽ, ഹ്സിഞ്ചു മേയർ ലിൻ ചിഹ്-ചിൻ സംഭവത്തിൽ ക്ഷമാപണം നടത്തി. പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനായി ഉത്സവം താൽക്കാലികമായി നിർത്തിവച്ചതായി പറഞ്ഞു. “ഇതുപോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ സാഹചര്യങ്ങൾ അവലോകനം ചെയ്യുകയും ഉത്തരവാദികളെ കണ്ടെത്തി നടപടി സ്വീകരിക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.
2020 ഓഗസ്റ്റിൽ മറ്റ് നിരവധി വാർത്താ ഔട്ട്ലെറ്റുകൾ ഈ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. അത്തരം റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.
വായിക്കാം:നിർമ്മല സീതാരാമൻ തന്റെ പിതാവിനെ കാണുന്ന വിഡീയോയുടെ സത്യാവസ്ഥ അറിയുക
പട്ടത്തിനോടൊപ്പം പറന്നു പോയ കുട്ടിയുടെ വീഡിയോ അടുത്തിടെയുള്ളതോ അഹമ്മദാബാദിൽ നിന്നുള്ളതോ അല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. 2020 ഓഗസ്റ്റിൽ തായ്വാനിൽ നടന്ന ഒരു സംഭവമാണ് വീഡിയോ കാണിക്കുന്നത്.
Sources
Report By The Guardian, Dated August 31, 2020
Report By CNN, dated August 31, 2022
(ഈ പോസ്റ്റ് ആദ്യം ഫാക്ടചെക്ക് ചെയ്തത് ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
March 11, 2023
Sabloo Thomas
April 4, 2022
Sabloo Thomas
February 8, 2023
|