schema:text
| - Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim: ആറംഗ സമിതി രൂപികരിച്ച് വേണം കടുവ, പുലി എന്നിവയെ നേരിടാൻ എന്ന് പിണറായി.
Fact: ക്ലിപ്പ് ചെയ്ത വിഡിയോയാണ് പ്രചരിക്കുന്നത്.
“കടുവ, പുലി ഇവയൊക്കെ നാട്ടിലിറങ്ങിയാല് ആദ്യപടി എന്ന നിലയിൽ വേണ്ടത് ഒരു ആറംഗ സമിതി രൂപീകരിക്കലാണ്. പുലി നാട്ടിൽ ഇറങ്ങിയാൽ ഈ ആറംഗ സമിതി ചേർന്ന് അവരിരുന്നു കമ്മിറ്റി കൂടി അതിന് ശേഷം കാര്യങ്ങൾ നീക്കുകയാണ്,” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്.
കേരളത്തിൽ പലയിടത്തും മനുഷ്യാവാസ കേന്ദ്രങ്ങളിൽ നടക്കുന്ന വന്യ ജീവി അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് വീഡിയോ. ഈ വിഷയത്തിൽ പിണറായി വിജയൻറെ നിലപാടിനെ പരിഹസിക്കാനാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
ഇവിടെ വായിക്കുക: Fact Check: ഗോമൂത്രം ഉപയോഗിച്ച് നിർമ്മിച്ച കോളയണോ ചിത്രത്തിൽ?
Fact Check/Verification
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ, കണ്ണൂർ വിഷൻ എന്ന പ്രാദേശിക വാർത്ത മാധ്യമത്തിന്റെ 39.33 മിനിറ്റ് ദൈർഘ്യമുള്ള ജനുവരി 15 ,2025ലെ വീഡിയോ അവരുടെ ഫേസ്ബുക്ക് പേജിൽ നിന്നും കിട്ടി. അതിന്റെ 2.17 മിനിറ്റിൽ പിണറായി വിജയൻ ഇപ്പോൾ പ്രചരിക്കുന്ന കാര്യം പറയുന്നത് കേൾക്കാം.
എന്നാൽ ഈ ഭാഗത്തിന് മുൻപ്, “വന്യജീവി ആക്രമണങ്ങള് നേരിടുന്നതിന് പ്രധാന തടസമായി നില്ക്കുന്നത് 1972ലെ കേന്ദ്രനിയമം തന്നെയാണ്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11(1) എയും അതുപ്രകാരം വന്യ ജീവികളെനേരിടുന്നതിന് കേന്ദ്ര സര്ക്കാര് ഏര്പ്പെടുത്തിയിട്ടുള്ള കര്ശന നിയമങ്ങളുമാണ്. 1972ലെ പ്രസ്തുത കേന്ദ്രനിയമം ഭരണഘടനയുടെ 252-ാം അനുച്ഛേദ പ്രകാരം പാര്ലമെന്റ് പാസ്സാക്കിയിട്ടുള്ളത് എന്നതും അത് ഭേദഗതി ചെയ്യാന് സംസ്ഥാന സര്ക്കാരിന് മാത്രം സാധിക്കുന്നതല്ല എന്നതും ഓര്ക്കണം,” എന്ന് പിണറായി പറയുന്നുണ്ട്.
“ക്രിമിനല് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അക്രമണകാരികളായ വന്യ മൃഗങ്ങളെ വെടിവെച്ചുകൊല്ലാന് നിലവില് സാധ്യമല്ലാത്ത സ്ഥിതിയാണ്. ഒഴിവാക്കാന് പറ്റാത്ത സാഹചര്യങ്ങളില് മാത്രമേ ഒരു വന്യജീവിയെ കൊല്ലാന്കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 11 അനുവദിക്കുന്നുള്ളു എന്നും ക്രിമിനല് നിയമ നടപടി സംഹിത ഉപയോഗിക്കാന് സാധിക്കയില്ല എന്നും ബഹുമാനപ്പെട്ട ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്ക്കാരും നാഷണല് ടൈഗര് കണ്സര്വേഷന് അതോറിറ്റിയും പുറപ്പെടുവിച്ച, ജനവാസമേഖലകളില് എത്തുന്ന കടുവകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദീകരിക്കുന്ന സ്റ്റാന്ഡേര്ഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയര് (എസ്.ഒ.പി), കാട്ടാനകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദീകരിക്കുന്ന ഗൈഡ് ലൈന്സ് എന്നിവയും ഇതിന് തടസം ആണ്,” എന്നും പിണറായി പറയുന്നുണ്ട്.
ഇപ്പോൾ പ്രചരിക്കുന്ന ഭാഗത്തിന് ശേഷം, “ഇവരെല്ലാം ചേര്ന്നിരുന്ന് കമ്മറ്റി കൂടിയതിന്ശേഷം പുലിയെ നേരിട്ടാല് മതിയെന്ന് കരുതിയാല് കമ്മറ്റി കഴിയുന്നത് വരെ പുലി അവിടെ നില്ക്കുമോ? സ്ഥിരമായി മനുഷ്യന്റെ മരണത്തിന് കാരണമാകുന്ന, കൊല്ലുന്നത് ശീലമാക്കിയ കടുവയല്ലെങ്കില് അതിനെ യാതൊരു കാരണവശാലും 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കൊല്ലാന് പാടില്ല,” എന്നും പറയുന്നുണ്ട്.
ഇതിൽ നിന്നും “കടുവ, പുലി ഇവയൊക്കെ നാട്ടിലിറങ്ങിയാല് ആദ്യപടി എന്ന നിലയിൽ വേണ്ടത് ഒരു ആറംഗ സമിതി രൂപീകരിക്കലാണ്. പുലി നാട്ടിൽ ഇറങ്ങിയാൽ ഈ ആറംഗ സമിതി ചേർന്ന് അവരിരുന്നു കമ്മിറ്റി കൂടി അതിന് ശേഷം കാര്യങ്ങൾ നീക്കുകയാണ്,” എന്നത് പിണറായി വിജയൻറെ സ്വന്തം അഭിപ്രായമല്ലെന്നും കേന്ദ്ര സര്ക്കാരും നാഷണല് ടൈഗര് കണ്സര്വേഷന് അതോറിറ്റിയും പുറപ്പെടുവിച്ച ജനവാസമേഖലകളില് എത്തുന്ന കടുവകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദീകരിക്കുന്ന സ്റ്റാന്ഡേര്ഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയര് ഉദ്ധരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത് എന്ന് വ്യക്തമായി.
“ആറംഗ സമിതി മീറ്റിങ് കൂടിക്കഴിയുന്നതുവരെ പുലി അവിടെ നിൽക്കുമോ?” എന്ന തലകെട്ടിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബിൽ ജനുവരി 15 ,2025ൽ പ്രസിദ്ധീകരിച്ച വീഡിയോയിലും ഇത് വ്യക്തമാക്കുന്നുണ്ട്.
തുടർന്ന്, പിണറായി വിജയൻ അവകാശപ്പെടുന്നത് പോലെ, നാഷണല് ടൈഗര് കണ്സര്വേഷന് അതോറിറ്റിയും പുറപ്പെടുവിച്ച ജനവാസമേഖലകളില് എത്തുന്ന കടുവകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദീകരിക്കുന്ന സ്റ്റാന്ഡേര്ഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയര് പ്രകാരം, ആറംഗ സമിതി രൂപീകരിക്കണോ എന്ന് പരിശോധിച്ചു. അപ്പോൾ സ്റ്റാന്ഡേര്ഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയര് 8 വകുപ്പിൽ, വഴിതെറ്റിപ്പോയ മാംസഭുക്കുകളെ നേരിടാൻ നിർദ്ദേശിച്ച ഫീൽഡ് പ്രവർത്തനങ്ങൾ
(കടുവ/പുലി) എന്ന തലക്കെട്ടിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ വന്നു. അത് ഇപ്രകാരമാണ്” (എ) തുടക്കത്തിൽ, സാങ്കേതിക മാർഗനിർദേശത്തിനും ദൈനംദിന നിരീക്ഷണത്തിനും ദിവസാടിസ്ഥാനത്തിൽ, ഉടൻ ഒരു കമ്മിറ്റി രൂപീകരിക്കുക. അതിന്റെ ഘടന ചുവടെ:- i ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ നോമിനി, ii. ദേശീയ കടുവ സംരക്ഷണത്തിൻ്റെ നോമിനി, iii. ഒരു മൃഗ ഡോക്ടർ, iv. പ്രാദേശിക എൻജിഒ പ്രതിനിധി, v. പ്രാദേശിക പഞ്ചായത്തിൻ്റെ ഒരു പ്രതിനിധി vi. ഫീൽഡ് ഡയറക്ടർ/സംരക്ഷിത ഏരിയ മാനേജർ/ഡിഎഫ്ഒ I/C – ചെയർമാൻ.
അതിൽ നിന്നും കടുവ, പുലി ഇവയൊക്കെ നാട്ടിലിറങ്ങിയാല് ആദ്യപടിയായി ഇത്തരം ഒരു സമിതി രൂപീകരികരിക്കണമെന്ന് നാഷണല് ടൈഗര് കണ്സര്വേഷന് അതോറിറ്റി പുറപ്പെടുവിച്ച ജനവാസമേഖലകളില് എത്തുന്ന കടുവകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദീകരിക്കുന്ന സ്റ്റാന്ഡേര്ഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയറിൽ പറയുന്നുണ്ട് എന്ന പിണറായി വിജയൻറെ അവകാശവാദം ശരിയാണെന്ന് ബോധ്യപ്പെട്ടു.
ഇവിടെ വായിക്കുക: Fact Check: ഹംഗേറിയൻ പ്രധാനമന്ത്രി കുംഭ മേളയ്ക്കെത്തിയ പടമാണോ ഇത്?
Conclusion
കേന്ദ്ര സർക്കാരിന്റെ വന്യ ജീവി നിയമത്തെ വിമർശിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രസ്താവന ക്ലിപ്പ് ചെയ്താണ്, “കടുവ, പുലി ഇവയൊക്കെ നാട്ടിലിറങ്ങിയാല് ആദ്യപടി എന്ന നിലയിൽ വേണ്ടത് ഒരു ആറംഗ സമിതി രൂപീകരിക്കലാണ്. എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതായി അവകാശപ്പെടുന്ന വീഡിയോ നിർമ്മിച്ചത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: Missing Context
Sources
Facebook post by Kannur Vision Online on January 15,2025
YouTube Video by Asianet News on January 15,2025
SOP to Deal with Emergency Arising Due to Straying of Tigers in Human-Dominated Landscapes
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
|