About: http://data.cimple.eu/claim-review/4125c0269f50048d75225ef82efd7b125f310884ae8dc733aa335dc9     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • ഗ്രാമീണ മേഖലയിലെ അസംഘടിത തൊഴിലാളികള്ക്ക് ഏറ്റവും അധികം പ്രയോജനകരമായ പദ്ധതികളിലെന്നാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(MGNREGS). 2006ല് യുപിഎ സര്ക്കാര് തുടക്കമിട്ട പദ്ധതിക്ക് കേരളത്തില് വന് സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. സ്ത്രീകളാണ് ഈ മേഖലയില് ഏറ്റവും അധികം ജോലി ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. അതത് സംസ്ഥാനങ്ങളുടെ മിനിമം വേതനത്തിന് ആനുപാതികമായ തുക ലഭിക്കുന്നതിനാല് തൊഴിലാളികള് സംതൃപ്തരുമാണ്. തൊഴില് ദിനങ്ങള് ഉയര്ത്തണമെന്ന ആവശ്യമാണ് ജനങ്ങള്ക്കുള്ളത്. അതിനിടയില് ഇന്നലെ ധനമന്ത്രി നിര്മലാ സീതാരാമന് അവതരിപ്പിച്ച ബജറ്റില് തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വര്ധിപ്പിച്ചതായി പ്രചാരണമുണ്ട്. 'കേന്ദ്ര ബജറ്റില് തൊഴിലുറപ്പ് പദ്ധതിക്ക് വേതന വിഹിതം വര്ധിപ്പിച്ചു. കമ്മികള് ക്രെഡിറ്റ് അടിച്ച് മാറ്റുന്നതിന് മുമ്പ് പരമാവധി ഷെയര് ചെയ്യൂ. തൊഴിലുറപ്പ് പണിക്ക് ദിവസ വേതനം വര്ദ്ധിപ്പിച്ച നരേന്ദ്ര മോദി സര്ക്കാറിന് ഒരായിരം അഭിനന്ദനങ്ങള് ' എന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം. എന്നാല് പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക്ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വര്ധിപ്പിച്ചിട്ടില്ല. AFWA അനേഷണം ഇന്നലെ ധനമന്ത്രി നിര്മലാ സീതാരാമന് അവതരിപ്പിച്ച ബജറ്റിന്റെ പൂര്ണ്ണരൂപം ഞങ്ങള് പരിശോധിച്ചു. എന്നാല് ഇതില് പദ്ധതിയെക്കുറിച്ച് പ്രത്യേകമായൊന്നും പരാമര്ശിക്കുന്നില്ലെന്ന് മനസിലാക്കാനായി. ബജറ്റ് അവതരണ വീഡിയോ താഴെ കാണാം. ബജറ്റ് സംബന്ധിച്ച വാര്ത്തകള് പരിശോധിച്ചപ്പോള് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് മുന്വര്ഷത്തെ തുകയാണ് വകയിരുത്തിയിട്ടുള്ളതെന്നും കൂടുതല് വര്ധനവുകളൊന്നുമില്ലെന്നും റിപ്പോര്ട്ടുകളുണ്ട്. ഫെബ്രുവരി ഒന്നിന് ഇന്ത്യന് എക്സ്പ്രസ് നല്കിയിട്ടുള്ള വാര്ത്തയില് പറയുന്നത് 'കോവിഡിന് മുന്പുള്ളതിനെക്കാള് ജോലിയുടെ ആവശ്യം വര്ധിച്ചെങ്കിലും തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം ഉയര്ത്തിയില്ല 'എന്നാണ്. വാര്ത്തയില് നിന്നുള്ള പ്രസക്തഭാഗം താഴെ കാണാം. അടുത്ത സാമ്പത്തിക വര്ഷത്തേയ്ക്കുള്ള(2022-23)പദ്ധതി വിഹിതമായി 73000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും ഇത് 2021-22 ലെ പുതുക്കിയ എസ്റ്റിമേറ്റ് തുകയായ 98,000 കോടിയെക്കാള് കുറവാണെന്നും റിപ്പോര്ട്ടില് പറയുന്നുണ്ട്. മാത്രമല്ല ഫെബ്രുവരി ഒന്നിന് ധനമന്ത്രി അവതരിപ്പിച്ച ബജറ്റില് MGNREG പദ്ധതിയെക്കുറിച്ച് പരാമര്ശിക്കുന്നതേയില്ലെന്നും വാര്ത്തയില് ചൂണ്ടിക്കാട്ടുന്നുണ്ട്. ദി ഹിന്ദു, ദി ഇക്കണോമിക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളും സമാനമായ വാര്ത്ത നല്കിയിട്ടുണ്ട്. അതേസമയം, ബജറ്റിന് മുന്പ് സമര്പ്പിച്ച എക്കണോമിക്ക് സര്വേയില് തൊഴിലുറപ്പ് പദ്ധതിയുടെ ആവശ്യകത ഉയര്ത്തേണ്ടതിന്റെ വിശദാംശങ്ങളെക്കുറിച്ച് പ്രതിപാതിക്കുന്നുണ്ട്. ധനമന്ത്രി കെ.എന് ബാലഗോപാലും മുന് ധനമന്ത്രി ഡോ.ടിഎം തോമസ് ഐസക്കും ബജറ്റ് വിലയിരുത്തലില് തൊഴിലുറപ്പ് പദ്ധതിക്ക് കാര്യമായ നേട്ടമുണ്ടായില്ല എന്ന വിവരം പങ്കുവച്ചിട്ടുണ്ട്. കൂടുതല് വ്യക്തതയ്ക്കായി ഞങ്ങള് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സ്റ്റേറ്റ് ഓഫിസില് ബന്ധപ്പെട്ടു. പദ്ധതിയുടെ ചുമതലയുള്ള ജോയിന്റ് ഡെവലപ്മെന്റ് കമ്മിഷ്ണര് നല്കിയ വിവരം അനുസരിച്ച് 73,000 കോടി രൂപയാണ് ബജറ്റില് അനുവദിച്ചിരിക്കുന്നത്. 'മാധ്യമങ്ങളിലെ വാര്ത്ത യാഥാര്ഥ്യമാണ്. മുന്വര്ഷത്തെ ബജറ്റ് വിഹിതത്തിന് സമാനമായ തുകയാണ് ഇത്തവണയും അനുവദിച്ചിട്ടുള്ളത്. സാധാരണയായി ബജറ്റ് വിഹിതത്തെക്കാള് കൂടുതല് തുക പദ്ധതിക്ക് വരാറുണ്ട്. ഇത്തരത്തില് അധികം വരുന്ന തുക സംസ്ഥാനങ്ങള് കേന്ദ്രത്തിന് നല്കുന്ന റിപ്പോര്ട്ട് അനുസരിച്ചാണ് അനുവദിക്കുക. ബജറ്റ് വിഹിതം കുറഞ്ഞാല് തൊഴില് ദിനങ്ങള് കുറയുമെന്നത് യാഥാര്ഥ്യമാണ്. എന്നാല് തൊഴിലുറപ്പ് നിയമപ്രകാരം തൊഴിലാളികള് ആവശ്യപ്പെടുന്ന തൊഴില് ദിനങ്ങള് നല്കണമെന്നാണ് വ്യവസ്ഥ. അതുകൊണ്ട് തന്നെ ആവശ്യാനുസരണം തൊഴില് ദിനങ്ങള് നല്കാന് സര്ക്കാര് ശ്രമിക്കും. അതേസമയം, ബജറ്റ് വിഹിതം കുറഞ്ഞാല് മാര്ച്ച് ഏപ്രില് മാസങ്ങളിലെ വേതനം നല്കുന്നത് വൈകും എന്നത് ബുദ്ധിമുട്ടാണ്. മറ്റൊരു കാര്യം തൊഴിലാളികളുടെ വേതനവര്ധനവ് ബജറ്റിലല്ല തീരുമാനിക്കുന്നത്. ഏപ്രില് മാസത്തോടെ ഗ്രാമവികസന മന്ത്രാലയമാണ് ഇക്കാര്യത്തില് തീരുമാനമെടുക്കുന്നത്. മുന് വര്ഷങ്ങളില് കേരളത്തിലെ തൊഴിലുറപ്പ് വേതനം വര്ധിപ്പിക്കാത്തതിനാല് ഇക്കുറി വര്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. 291 രൂപയാണ് ഇപ്പോള് കേരളത്തിലെ തൊഴിലാളികളുടെ കൂലി. ' കമ്മിഷ്ണര് ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഇതില് നിന്ന് തൊഴിലാളികളുടെ കൂലിയും പദ്ധതിക്ക് നല്കുന്ന അടങ്കല് തുകയും ഇത്തവണ വര്ധിപ്പിച്ചിട്ടില്ല എന്ന കാര്യം വ്യക്തമാണ്. ബജറ്റ് വിഹിതത്തെക്കുറിച്ചുള്ള കൃത്യമായ വിശകലനത്തിനായി ഗുലാത്തി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്സ് ആന്റ് ടാക്സേഷന്(GIFT) ഡയറക്ടറും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ ഡോ.കെ.ജെ.ജോസഫിനെ ഞങ്ങള് ബന്ധപ്പെട്ടു. ' കഴിഞ്ഞ സാമ്പത്തിക വര്ഷം അനുവദിച്ച തുകയെക്കാള് കുറവാണ് ഇത്തവണ MGNREG പദ്ധതിക്ക് അനുവദിച്ചിട്ടുള്ളതെന്നകാര്യം ശ്രദ്ധയില്പ്പെട്ടിരുന്നു. ഇത് തികച്ചും നിരാശാജനകമാണ്. സാധാരണ ജനങ്ങള്ക്കായുള്ള പദ്ധതികള് ഇത്തരത്തില് തഴയപ്പെടേണ്ടവയല്ല. എന്നിരുന്നാലും തൊഴില് ദിനങ്ങള് നല്കേണ്ടത് സര്ക്കാരിന്റെ ബാധ്യതയാണ്. 100 തൊഴില് ദിനങ്ങള് ഉറപ്പായും നല്കിയിരിക്കണമെന്ന് ആക്ടില് പറയുന്നുണ്ട്. ഇത് സര്ക്കാര് നല്കുക തന്നെവേണം. സാധാരണഗതിയില് ബഡ്ജറ്റ് ഇക്കണോമിക് സര്വെയൊക്കെ കൃത്യമായി വിശകലനം നടത്തിയാണ് പദ്ധതികള് തയാറാക്കുന്നത്. MGNREG പദ്ധതി പരിഗണിച്ചാല് പദ്ധതി വിഹിതം ആവശ്യാനുസരണം കേന്ദ്ര സര്ക്കാര് വര്ധിപ്പിക്കാറുണ്ട്. ഇതും അത്തരത്തില് ലഭിക്കുമെന്നാണ് പ്രതീക്ഷ. ' ഡോ.കെ.ജെ.ജോസഫ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. ലഭ്യമായ വിവരങ്ങളില് നിന്ന് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല് തുക അനുവദിച്ചു എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റില് കൂടുതല് വേതന വിഹിതം അനുവദിച്ചു. ഇത്തവണത്തെ ബജറ്റില് MGNREGS നെക്കുറിച്ച് പ്രത്യേകമായ പരാമര്ശങ്ങളൊന്നുമില്ല. പദ്ധതിക്ക് മുന്വര്ഷത്തെ(2021-22) വിഹിതമായ 73000 കോടി രൂപ തന്നെയാണ് ഇത്തവണയും അനുവദിച്ചിട്ടുള്ളത്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software