About: http://data.cimple.eu/claim-review/439b458cd8d26ddd6ac262cafe51890cb337aac6c27aa3d3d5759701     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിലെ വിശേഷങ്ങളാണ് വാര്ത്തകളില് ഏറെയും. മകരവിളക്ക് ഉത്സവം കഴിയുംവരെ സമാനമായ സാഹചര്യം തുടരും. അതിനിടെ നിരവധി വ്യാജ വാര്ത്തകളും വീഡിയോകളും ഇതിനൊപ്പം പ്രചാരത്തിലുണ്ട്. അത്തരത്തിലൊരു പോസ്റ്റ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാണ്. ' ഇന്നലെ കെട്ടു നിറയ്ക്കാന് കൊണ്ടുവന്ന നെയ്യാണ്. ലേബല് വായിച്ചപ്പോള് കണ്ടത് Not for edible use. For lightning puposes only. ഞെട്ടിക്കുന്ന വാചകമാണ്. ദൈവമോ ഈ നെയ്യ് ആണല്ലോ ശബരിമല അഭിഷേകത്തിനും അപ്പം അരവണ നിര്മാണത്തിനും ഉപയോഗിക്കുന്നത്. ഇതിന്റെ പിന്നില് തീവ്രവാദികളാണോ. ഉള്ളത് കാര്യമായി അന്വേഷിക്കേണ്ട വിഷയമാണ്.' എന്നുള്ള കുറിപ്പിനൊപ്പം പ്രചരിക്കുന്ന പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം. എന്നാല്, പ്രചാരത്തിലുള്ള പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ശബരിമലയില് അപ്പം-അരവണ നിര്മാണത്തിന് ഉപയോഗിക്കുന്നത് ഭക്ഷ്യയോഗ്യമായ നെയ്യാണ്. AFWA അന്വേഷണം പ്രചാരത്തിലുള്ള പോസ്റ്റില് നെയ്യ് നിറച്ച കുപ്പികളുടെ ചിത്രമാണുള്ളത്. കുപ്പികളുടെ ഇരുവശങ്ങളും കാണുന്ന രീതിയില് രണ്ട് ഭാഗത്തെയും ചിത്രങ്ങള് നല്കിയിട്ടുണ്ട്. Ayyappa Ghee എന്ന ലേബലും അയ്യപ്പന്റെ ചിത്രവും കുപ്പിയില് കാണാനാകും. ലേബലിന്റെ പപിന്ഭാഗത്തായി 'Not for edible use' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല് ഇതേക്കുറിച്ചാണ് ഞങ്ങള് ആദ്യം പരിശോധിച്ചത്. പൂജകള്ക്കായി ഇത്തരത്തില് നോണ് എഡിബിള് ലേബലുള്ള നെയ്യ് വിപണിയില് ലഭ്യമാണെന്ന് മനസിലാക്കാനായി. എന്നാല് അത് പ്രത്യേകം മാര്ക്ക് ചെയ്ത ലേബലോടുകൂടി മാത്രമെ വില്ക്കാനാകൂ. ശബരിമല സീസണുമായി ബന്ധപ്പെട്ട് വ്യാജ നെയ്യ് മാര്ക്കറ്റിലുണ്ട് എന്ന രീതിയില് പ്രചാരണം ആരംഭിച്ചതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് കര്ശന പരിശോധന നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള് മനസിലാക്കാനായി. വ്യാജ നെയ്യ് നിര്മാണം നടത്തിയതിന് പാലക്കാട് ജില്ലയില് കേസെടുത്ത വാര്ത്ത മാധ്യമങ്ങളും നല്കിയിട്ടുണ്ട്. അയ്യപ്പ, ഒകെജി എന്നീ പേരുകളില് വിപണിയില് എത്തിച്ച നെയ്യാണ് പാലക്കാട് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെത്തി പൂട്ടിച്ചതെന്ന് വാര്ത്തയില് പറയുന്നു. തുടര്ന്ന് ഞങ്ങള് ഫുഡ്സേഫ്റ്റി പാലക്കാട് നോഡല് ഓഫിസര് സി.എസ് രാജേഷിനെ ബന്ധപ്പെട്ടു. 'സമൂഹമാധ്യമങ്ങളിലും മറ്റുമുള്ള പ്രചാരണം ശ്രദ്ധയില്പ്പെട്ടിരുന്നു. എന്നാല് ഇവയില് പറയുന്നതുപോലെ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ല. തമിഴ്നാട്ടില് നിന്ന് എത്തിക്കുന്ന നെയ്യ് കുപ്പികളിലാക്കി വിപണിയിലെത്തിക്കുന്ന ദമ്പതികളാണ് ഇവര്. വലിയ ഫാക്ടറിയോ ജോലിക്കാരോ ഒന്നുമില്ല, ചെറിയ കുടില്വ്യവസായമാണ്. കുപ്പികളിലാക്കുന്ന നെയ്യ് ലേബല് ഒട്ടിച്ച് പൂജാ ആവശ്യങ്ങള്ക്കായി നല്കി വരികയാണ്. ഭക്ഷണ ആവശ്യത്തിനല്ലാത്തതുകൊണ്ട് ഫുഡ്സേഫ്റ്റിയുടെ ലൈസന്സോ മറ്റു നടപടിക്രമങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. അതേസമയം, ഇവര് ചെയ്തത് തെറ്റായ നടപടിക്രമമാണ്. നെയ്യ് ഒരു ഭക്ഷണ പദാര്ത്ഥമാണ്. അത് പൂജാ ആവശ്യത്തിനായി വില്ക്കുകയാണെങ്കില് പോലും ശുദ്ധമായ നെയ്യ് തന്നെ ആയിരിക്കണം. വിളക്കെണ്ണ എന്ന ലേബലില് വരുന്ന എണ്ണ ഭക്ഷണ ആവശ്യത്തിന് അല്ലെന്ന് എല്ലാവര്ക്കും വ്യക്തമായി അറിയാവുന്നതാണല്ലോ? അത് ആരും പാചകത്തിന് ഉപയോഗിക്കില്ല. എന്നാല് നെയ്യ് അങ്ങനെയല്ല, അത് ഉപയോഗിക്കാന് സാധ്യതയുണ്ട്. ഇവിടെ നെയ്യില് ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങള് ഒന്നും തന്നെ ഇല്ല. വനസ്പതി, വെജിറ്റബിള് ഓയില്, പാം ഓയില് എന്നിവയാണ് ഇവര് ചേര്ത്തിട്ടുള്ളത്. അവയെല്ലാം ഭക്ഷണമായി ഉപയോഗിക്കുന്നതാണ്. അതുകൊണ്ട് ആശങ്കപ്പെടേണ്ട. എന്നാല്പ്പോലും നിയമവിരുദ്ധമാണ്. നെയ്യ് എന്ന ലേബലില് മറ്റ് പദാര്ത്ഥങ്ങള് ചേര്ത്ത് വിറ്റതിനാല് സ്ഥാപനം അടച്ചുപൂട്ടുകയും ഉടമകള്ക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.' സി.എസ് രാജേഷ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഇതില് നിന്ന് മനസിലാക്കാനായത് പൂജാ ആവശ്യങ്ങള്ക്കായി മാത്രം വില്പ്പന നടത്തിയ നെയ്യാണ് പ്രചാരത്തിലുള്ള പോസ്റ്റുകളിലെ ചിത്രത്തില് കാണുന്നത്. ആരോഗ്യത്തിന് ഹാനികരമല്ലെങ്കില് പേലും തെറ്റിദ്ധാരണ പരത്തുന്ന രീതിയില് വില്പന നടത്തിയതിനാല് വ്യവസായം അടച്ചുപൂട്ടി. നിലവില് പാലക്കാട് മാത്രമാണ് ഇത്തരത്തിലൊരു കാര്യം ശ്രദ്ധയില്പ്പെട്ടിട്ടുള്ളത്. എന്നാല്, സംസ്ഥാനത്ത് എല്ലായിടങ്ങളിലും പ്രത്യേക സ്ക്വാഡുകള് പരിശോധന നടത്തുന്നുണ്ടെന്നും ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥന് വ്യക്തമാക്കി. ശബരിമലയില് അരവണ നിര്മിക്കുന്നത് ഭക്ഷ്യ യോഗ്യമല്ലാത്ത നെയ്യ് ഉപയോഗിച്ചാണോ? സോഷ്യല് മീഡിയ പോസ്റ്റുകളില് പറയുന്ന മറ്റൊരുകാര്യം ഭക്തര് നെയ്ത്തേങ്ങയില് നിറച്ച് എത്തിക്കുന്ന ഇത്തരം നെയ്യാണ് ശബരിമലയില് അപ്പം, അരവണ നിര്മാണങ്ങള്ക്ക് ഉപയോഗിക്കുന്നതെന്നാണ്. എന്നാല് ഇതും തെറ്റായ വിവരമാണെന്ന് ഞങ്ങള് കണ്ടെത്തി. ഭക്തര് കാണിക്കയായി കൊണ്ടുവരുന്ന നെയ്ത്തേങ്ങ അഭിഷേകത്തിനും നെയ്യ് വിളക്ക് തെളിക്കുന്നതിനും മാത്രമാണ് ഉപയോഗിക്കുന്നത്. ഇക്കാര്യം ഉറപ്പാക്കാന് ഞങ്ങള് ദേവസ്വം ബോര്ഡ് പിആര്ഓ സുനില് അരുമാനൂരിനെ ബന്ധപ്പെട്ടു. ' ശബരിമലയിലെ പ്രസാദ നിര്മ്മാണത്തിന് പ്രത്യേകം ടെന്ഡര് വിളിച്ചാണ് സാധനങ്ങള് എത്തിക്കുന്നത്. മാത്രമല്ല ഫുഡ്സേഫ്റ്റി വകുപ്പിന്റെ നിരന്തര പരിശോധനകള്ക്ക് വിധേയമായാണ് അപ്പം-അരവണ നിര്മ്മാണം നടക്കുന്നത്. നിലവാരമില്ലാത്തതോ വ്യാജമോ ആയ സാധനങ്ങള് ശബരിമലയില് ഉപയോഗിക്കുന്നില്ല. വിവധ തലങ്ങളില് സുരക്ഷാ പരിശോധനകളും നടക്കുന്നുണ്ട്. ഭക്തര് ഉപയോഗിക്കുന്ന നെയ്യ്, പ്രസാദവിതരണത്തിന് എടുക്കാനാവില്ലല്ലോ. പലരും അവര്ക്ക് പ്രാപ്യമാകുന്ന സ്ഥലങ്ങളിലെ സാധനങ്ങളാണ് വാങ്ങുന്നത്. നമുക്ക് അതില് പരിശോധന നടത്താനാകില്ലല്ലോ. അതുകൊണ്ട് തന്നെ നെയ്ത്തേങ്ങയിലെ നെയ്യ് പൂജയ്ക്ക് മാത്രമാണ് എടുക്കുന്നത്. പിന്നെ മറ്റൊരുകാര്യം മണ്ഡലകാലം ആകുമ്പോള് ഇത്തരം പ്രചാരണങ്ങളൊക്കെ വ്യാപകമാകാറുണ്ട്. ഇതില് യാതൊരു വസ്തുതയുമില്ല. ' പി.ആര്.ഓ വ്യക്തമാക്കി. ശബരിമലയിലെ ടെന്ഡര് നടപടികളും ഞങ്ങള് പരിശോധിച്ചു. ശബരിമലയിലേക്ക് ഉത്പന്നങ്ങള് വാങ്ങുന്നതിന് ടെന്ഡര് വിളിച്ചിട്ടുള്ള രേഖകള് സംസ്ഥാന സര്ക്കാര് ഇ-ടെന്ഡര് വെബ്സൈറ്റില് ലഭ്യമാണ്. പൂക്കള്, പൂജാസാധനങ്ങള് തുടങ്ങി അവശ്യ സാധനങ്ങളെല്ലാം പ്രത്യേകം ടെന്ഡറുകള് വിളിച്ചാണ് കരാര് നല്കുന്നത്. ശബരിമലയിലേക്ക് നെയ്യ് വാങ്ങാന് 2019-2020 കാലഘട്ടത്തില് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് നല്കിയ ടെന്ഡര് വിശദാംശം ഞങ്ങള്ക്ക് ലഭിച്ചു. ശുദ്ധവും പ്രകൃതിദത്തവുമായ നെയ്യ് ആയിരിക്കണം എന്ന് ടെന്ഡറില് പ്രതേകം പരാമര്ശിക്കുന്നുണ്ട്. ഇതിലെ പ്രസക്തഭാഗം താഴെ കാണാം. അരവണ പായ്ക്ക് ചെയ്യുന്ന കുപ്പികള് പോലും സമാനമായ രീതിയില് ടെന്ഡര് വിളിച്ചാണ് കരാര് നല്കുന്നതെന്ന് ഇ-ടെന്ഡര് വെബ്സൈറ്റിലെ വിവരങ്ങളില് നിന്ന് വ്യക്തമാണ്. കൂടാതെ, പ്രത്യേക സുരക്ഷാ പരിശോധനകള് നടത്തുന്നുണ്ടെന്നും പോസ്റ്റുകളില് പറയുന്നതുപോലെ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും മനസിലാക്കാം. കഴിഞ്ഞ വര്ഷവും സമാനമായ രീതിയില് ശബരിമലയിലെ അരവണ നിര്മാണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം സജീവമായിരുന്നു. അന്ന് ഇന്ത്യാ ടുഡേ നല്കിയ വിശദമായ ഫാക്ട് ചെക്ക് റിപ്പോര്ട്ട് ഇവിടെ വായിക്കാം. ലഭ്യമായ വിവരങ്ങളില് നിന്ന് ശബരിമലയില് അപ്പം-അരവണ നിര്മ്മാണത്തിന് തികച്ചും ശുദ്ധവും ഭക്ഷ്യയോഗ്യവുമായ സാധനങ്ങള് തന്നെയാണ് ഉപയോഗിക്കുന്നതെന്നും ഇതുസംബന്ധിക്കുന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യക്തം. ശബരിമലയില് അപ്പം-അരവണ നിര്മ്മാണത്തിന് ഭക്തര് നെയ്ത്തേങ്ങയില് കൊണ്ടുവരുന്ന നെയ്യാണ് ഉപയോഗിക്കുന്നത്. ഭക്തര് നേര്ച്ചയായി സമര്പ്പിക്കുന്ന നെയ്ത്തേങ്ങയിലെ നെയ്യ് അഭിഷേകത്തിനും പൂജയ്ക്കും മാത്രമാണ് ഉപയോഗിക്കുന്നത്. അപ്പം -അരവണ നിര്മ്മാണത്തിന് ദേവസ്വം ബോര്ഡ് പ്രത്യേകം ടെന്ഡര് നല്കിയാണ് നെയ്യ് വാങ്ങുന്നത്. ഫുഡ്സേഫ്റ്റി വകുപ്പിന്റെ പരിശോധനകള് പായ്ക്കിംഗ് വരെയുള്ള വിവിധ ഘട്ടങ്ങളില് നടക്കുന്നുമുണ്ട്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software