About: http://data.cimple.eu/claim-review/45275d6619751d9722ddb1dd89e0b672b4a2c347e303e901a717c52d     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check Contact Us: checkthis@newschecker.in Fact checks doneFOLLOW US Fact Check പലസ്തീൻ അനുകൂല നിലപാടുകൾ എപ്പോഴും ഉയർത്തി പിടിച്ചിട്ടുള്ള രാജ്യമാണ് ഖത്തർ. ലോകകപ്പ് മത്സരത്തിനിടയിൽ ഖത്തർ സ്വദേശികൾ പലസ്തീൻ പതാക വീശുന്നത് വാർത്തയിട്ടുണ്ട്. ഫിഫ ലോകകപ്പ് 2022 സമൂഹ മാധ്യമങ്ങളിൽ സജീവമാവാൻ ഫുട്ബോൾ മാത്രമല്ല കാരണം. ഇത്തരം രാഷ്ട്രീയ കാരണങ്ങൾ കൂടി സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.അർജന്റീനയ്ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം, ജർമ്മനിക്കെതിരായ ജപ്പാന്റെ അപ്രതീക്ഷിത വിജയം, ആതിഥേയ രാജ്യം ഏർപ്പെടുത്തിയ കർശനമായ നിയമങ്ങളെ തള്ളിപ്പറയുന്ന ആരാധകർ, മതപരിവർത്തനം ആരോപണം,ഇവയെല്ലാം അതിൽ ഉൾപ്പെടുന്നു. ഫിഫ ലോകകപ്പ്: ഖത്തർ സ്റ്റേഡിയത്തിൽ പലസ്തീൻ അനുകൂല ഗാനം ആലപിക്കുന്ന ആരാധകർ എന്ന പേരിൽ ഒരു വീഡിയോ പങ്ക് വെക്കപ്പെടുന്നുണ്ട്. ഇതും വ്യാപകമായ ചക്കകൾക്ക് കാരണമായിട്ടുണ്ട്. “ഇപ്രാവശ്യത്തെ ലോക കപ്പിൽ വളരെ മനോഹരമായി കാണികൾ പാടിത്തുടങ്ങി. ഖത്തറിൽ ഏറ്റവും കൂടുതൽ മുഴങ്ങി കേട്ടത്, പലസ്തീൻ സ്വാതന്ത്രം. സഹോദര സ്നേഹവും കരുതലും ലോകം എന്നും എപ്പോഴും കടപ്പെട്ടിരിക്കും,” എന്നാണ് വീഡിയോയ്ക്കൊപ്പമുള്ള വിവരണം. Ilm Dikr എന്ന ഐഡിയിൽ നിന്നും 22 പേർ ഞങ്ങൾ കാണും വരെ വീഡിയോ ഷെയർ ചെയ്തിരുന്നു. Chambrani Shafi എന്ന ഐഡിയിൽ നിന്നും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോയുടെ അടിക്കുറിപ്പുകൾ (പോർച്ചുഗീസിലും ഇംഗ്ലീഷിലും) ജനക്കൂട്ടം പലസ്തീൻ അനുകൂല ഗാനം ആലപിക്കുന്നതായി സൂചിപ്പിക്കുന്നു. വീഡിയോ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യുമ്പോൾ, “പലസ്തീന” എന്ന വാക്ക് നമുക്ക് പലതവണ കേൾക്കാൻ കഴിഞ്ഞു. കൂടാതെ, വൈറൽ ഫൂട്ടേജിൽ “പാലസ്തീൻ” എന്നെഴുതിയ ബാനർ പിടിച്ചിരിക്കുന്ന ഒരു കുട്ടിയെ ഞങ്ങൾ കണ്ടു. ഇത് ഒരു സൂചനയായി സ്വീകരിച്ച്, ഞങ്ങൾ Googleൽ “crowd singing,” “minha amada palestina,” “stadium, എന്നീ വാക്കുകൾ ഉപയോഗിച്ച് ഒരു കീവേഡ് സെർച്ച് നടത്തി. അത് 2019 സെപ്റ്റംബർ 30നുള്ള RAയുടെ ഒരു യുട്യൂബ് വീഡിയോയിലേക്ക് ഞങ്ങളെ നയിച്ചു. വീഡിയോയുടെ വിവരണം ഇങ്ങനെയായിരുന്നു, “പാലസ്തീൻ ഫുട്ബോൾ ക്രൗഡ് സോംഗ്.” അതിന്റെ തലക്കെട്ട്,‘100,000 ഫുട്ബോൾ ആരാധകർ മൊറോക്കോയിൽ പാലസ്തീനുവേണ്ടി പാടുന്നു (sic)’ എന്നായിരുന്നു. വൈറൽ ഫൂട്ടേജിന്റെ കീഫ്രെയിമുകൾ YouTube വീഡിയോയുമായി താരതമ്യം ചെയ്തപ്പോൾ, അവ രണ്ടും ഒരേ സംഭവത്തിൽ നിന്നുള്ളതാണെന്ന് നിഗമനത്തിൽ ഞങ്ങൾ എത്തി. ഇതിനെത്തുടർന്ന്, ഞങ്ങൾ യുട്യൂബിൽ “Morocco,” “football fans,” “Palestine,” & “stadium” എന്നീ കീവേഡുകൾ സേർച്ച് ചെയ്തു. അത് yo-yoയുടെ 2019 ഒക്ടോബർ 5-ന് ‘മൊറോക്കൻ ഫുട്ബോൾ ആരാധകർ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന തലക്കെട്ടുള്ള വീഡിയോയിലേക്ക് നയിച്ചു.’ വീഡിയോയുടെ വിവരണ ഭാഗത്ത് രാജാ കാസബ്ലാങ്ക (മൊറോക്കോയിലെ കാസബ്ലാങ്ക ആസ്ഥാനമായുള്ള ഒരു ഫുട്ബോൾ ക്ലബ്) ആരാധകർ പാലസ്തീനിയൻ പോരാട്ടത്തിന് പിന്തുണ നൽകിയതിനെ ക്കുറിച്ച് വിശദീകരിക്കുന്നു. യൂട്യൂബ് ചാനലായ ഫ്രീ പാലസ്തീനും വീഡിയോ അപ്ലോഡ് ചെയ്തു. ‘100kലധികം ആരാധകർ പലസ്തീനിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുന്നു – രാജാ ഫാൻസ്,” എന്നാണ് വീഡിയോയുടെ വിവരണം. തുടർന്ന്, Googleന്റെ സഹായത്തോടെ ഞങ്ങൾ ”രാജാ കാസബ്ലാങ്ക ഫാൻസ്,” “പാലസ്തീൻ”, “പിന്തുണ” എന്നീ കീവേഡുകൾ അറബിയിലേക്ക് വിവർത്തനം ചെയ്യുകയും സെർച്ച് എഞ്ചിനിലും അവ ഉപയോഗിച്ച് തിരയുകയും ചെയ്തു. 2019 സെപ്തംബർ 23 മുതൽ 2019 സെപ്റ്റംബർ 30 വരെയാണ് തിരച്ചിലിന്റെ സമയപരിധി നിശ്ചയിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്ന പ്രസ്തുത കാലയളവിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകളിലേക്ക് ഇത് ഞങ്ങളെ നയിച്ചു. 2019 സെപ്റ്റംബർ 24 ലെ Arabic Postന്റെ അത്തരത്തിലുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “മുഹമ്മദ് ആറാമൻ ഫുട്ബോൾ കപ്പ് മത്സരങ്ങളുടെ 32-ാം റൗണ്ടിൽ 2019 സെപ്റ്റംബർ 23 തിങ്കളാഴ്ച നടന്ന മത്സരത്തിൽ മൊറോക്കൻ രാജാ കാസബ്ലാങ്ക ആരാധകർ പലസ്തീൻ ടീമായ ഹിലാൽ അൽ-ഖുദ്സിനെ ആഘോഷിച്ചു.” “സ്റ്റേഡിയത്തിലെ ജനക്കൂട്ടം രാജാവി പാലസ്തീനിയൻ എന്ന പ്രശസ്തമായ രാജ ഗാനം ആലപിച്ചു,”എന്ന് റിപ്പോർട്ട് തുടർന്ന് പറയുന്നു. വൈറലായ ദൃശ്യങ്ങൾക്ക് സമാനമായ ഒരു യുട്യൂബ് വീഡിയോയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുതന്നെ താഴെ കാണാം. മറ്റ് നിരവധി അറബിക് വാർത്താ ഏജൻസികളും സംഭവം റിപ്പോർട്ട് ചെയ്തു. അത്തരം റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം. മൊറോക്കോയിലെ Casablancaയിലെ മുഹമ്മദ് വി സ്റ്റേഡിയത്തിൽ രാജാ കാസബ്ലാങ്കയും ഹിലാൽ അൽ ഖുദ്സും തമ്മിൽ നടന്ന 2019 ലെ മുഹമ്മദ് ആറാമൻ ഫുട്ബോൾ കപ്പ് മത്സരത്തിൽ പലസ്തീൻ അനുകൂല ഗാനം പാടുന്ന ദൃശ്യങ്ങളാണ് വൈറലായ വീഡിയോ കാണിക്കുന്നതെന്ന് ഇതിൽ നിന്നും അനുമാനിക്കാം. (ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.) ഖത്തറിലെ ഒരു സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് മത്സരത്തിനിടെ പലസ്തീൻ അനുകൂല ഗാനം പാടുന്നത് കാണിക്കുന്നതായി അവകാശപ്പെടുന്ന വൈറൽ പോസ്റ്റുകൾ തെറ്റാണ്. വായിക്കാം:‘വിജയ് യേശുദാസിന്റെ മകൾ അമയ ഹരിവരാസനം എന്ന പാട്ട് പാടുന്നു’ എന്ന പേരിൽ വൈറലായ വീഡിയോയുടെ സത്യാവസ്ഥ അറിയുക Sources YouTube Video By RA, Dated September 30, 2019 YouTube Video By yo-yo, Dated October 5, 2019 Report By Arabic Post, Dated September 24, 2019 ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 3 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software