schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
(ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീമിലെ സൗരബ് പണ്ടേ ആണ്. അത് ഇവിടെ വായിക്കാം)
യഥാർത്ഥ മത്സ്യ കന്യകയുടേത് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ ഷെയർ ചെയ്യപ്പെടുന്നു. മത്സ്യ കന്യക എന്ന ജീവി ഉള്ളതായി ശാസ്ത്രീയ തെളിവുകൾ ഇല്ല. എന്നാൽ നാടോടി കഥകളിൽ അവ പരാമർശിക്കപ്പെടുന്നുണ്ട്.
അത്തരം ഒരു പശ്ചാത്തലത്തിൽ ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന ഈ സങ്കൽപം യാഥാർഥ്യമാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്. ഞങ്ങൾ കാണുമ്പോൾ,Morningstar Entertainment ,എന്ന ഐഡിയിൽ നിന്നും 3.2 k ആളുകൾ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
ഞങ്ങൾ കാണുമ്പോൾ,സന്തോഷ് എലിക്കാട്ടൂർ, ,എന്ന ഐഡിയിൽ നിന്നും പോസ്റ്റ് 89 പേർ ഷെയർ ചെയ്തിട്ടുണ്ട്.
Faslu Faisal T T,എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ പോസ്റ്റ് 89 പേർ ഷെയർ ചെയ്തിട്ടുണ്ട്.
53 പേർ ഞങ്ങൾ കാണുമ്പോൾ,Hareesh Kalchira എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ഷൈർ ചെയ്തിട്ടുണ്ട്.
ചിലരെങ്കിലും യഥാർത്ഥ മത്സ്യ കന്യക ആണിത് എന്ന് വിശ്വസിക്കുന്നുണ്ട് എന്ന് പോസ്റ്റുകൾ ധാരാളമായി ഷെയർ ചെയ്യപെടുന്നതിൽ നിന്നും മനസിലായി. അത് കൊണ്ട് തന്നെ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ പ്രചരിക്കുന്ന ഈ വീഡിയോ പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ വീഡിയോയെ കീ ഫ്രെയിമുകളായി വിഭജിച്ചു. അതിൽ ഒരു ഫ്രെയിം ഉപയോഗിച്ച് ഗൂഗിൾ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു.എന്നാൽ, ഞങ്ങൾക്ക് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
ഹിന്ദിയിലും ഈ വീഡിയോ ധാരാളം ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഹിന്ദിയിൽ യഥാർത്ഥ മത്സ്യ കന്യക എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്ന അത്തരം ഒരു വൈറലായ വീഡിയോ, ശ്രദ്ധാപൂർവം വീക്ഷിച്ച പ്പോൾ, 9 സെക്കൻഡുകൾ കഴിഞ്ഞ ശേഷം , കുറച്ച് സമയത്തേക്ക് ഒരു ലോഗോ കാണാൻ കഴിയും. എന്നാൽ വീഡിയോയുടെ മോശം നിലവാരം കാരണം, മുഴുവൻ ലോഗോയും വ്യക്തമായി കാണാനാകില്ല, എന്നാൽ താഴെ എഴുതിയിരിക്കുന്ന ‘JJPD’, ‘Pr…’ എന്നിവ കാണാൻ കഴിയും. ഒരു ഉപയോക്താവിന്റെ TikTok ഉപയോക്തൃ നാമം വീഡിയോയ്ക്ക് മുകളിൽ തലകീഴായി ദൃശ്യമാവുന്നതും ഞങ്ങൾ കണ്ടെത്തി. അതിൽ നിന്നും ഇത് ടിക് ടോക്ക് ഉപയോക്താവ് പങ്കിട്ട വീഡിയോയുടെ ഒരു മിറർ വ്യൂ ആണെന്ന് സ്ഥിരീകരിക്കുന്നു.
വൈറലായ വീഡിയോയിൽ കണ്ട ദൃശ്യത്തിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ഞങ്ങൾ Google-ൽ ‘JJPD’ എന്ന കീവേഡ് സെർച്ച് ചെയ്തു. ഈ പ്രക്രിയയിൽ, വിവിധ സാങ്കൽപ്പിക വീഡിയോകൾ ഷെയർ ചെയ്യുന്ന ‘ജെജെപിഡി പ്രൊഡക്ഷൻസ്’ എന്ന ഒരു ചാനൽ ഞങ്ങൾ കണ്ടെത്തി.
2022 ജൂലൈ 17-ന് JJPD പ്രൊഡക്ഷൻസ് അപ്ലോഡ് ചെയ്ത ഒരു വീഡിയോ കണ്ടപ്പോൾ, വൈറൽ ക്ലിപ്പ് 2 മിനിറ്റ് 41 സെക്കൻഡ് ദൈർഘ്യമുള്ള 2022 ജൂലൈ 17-ന് JJPD പ്രൊഡക്ഷൻസ് അപ്ലോഡ് ചെയ്ത ഒരു വീഡിയോ കണ്ടപ്പോൾ, വൈറൽ ക്ലിപ്പ് 2 മിനിറ്റ് 41 സെക്കൻഡ് ദൈർഘ്യമുള്ള കൃത്രിമമായി നിർമിച്ച ഈ വീഡിയോയുടെ ഭാഗമാണെന്ന് ഞങ്ങൾ മനസ്സിലാക്കി.
യഥാർത്ഥ മത്സ്യ കന്യക എന്ന പേരിൽ പ്രചരിപ്പിക്കുന്ന വീഡിയോ തന്നെയാണ് അത്. കമ്പ്യൂട്ടർ ജനറേറ്റഡ് വിഷ്വലുകളുടെ സഹായത്തോടെ നിർമ്മിച്ച ഈ വീഡിയോ സാങ്കൽപ്പികമാണെന്ന് വിവരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
JJPD പ്രൊഡക്ഷൻസ് പ്രസിദ്ധീകരിച്ച വീഡിയോയിൽ തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എന്ന ഭാഗത്ത് തങ്ങൾ നിർമിക്കുന്ന വീഡിയോകളിൽ ഉള്ളത് സ്പെഷ്യൽ ഇഫക്റ്റുകളും കംപ്യൂട്ടറും വഴി കൃത്രിമമായി നിർമിച്ച ദൃശ്യങ്ങളുമാണെന്ന് അവർ പറയുന്നുണ്ട്.
കുട്ടിയെ സ്യൂട്ട്കേസിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ,ആരും സഹായിക്കാൻ ഇല്ലാതെ അവശയായ ഗർഭിണിയെ സൈനികർ സഹായിക്കുന്ന വീഡിയോ തുടങ്ങി നിരവധി സ്ക്രിപ്റ്റ്ഡ് വീഡിയോകൾ ന്യൂസ്ചെക്കർ ഞങ്ങൾ മുമ്പ് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അവ ഇവിടെ വായിക്കാം.
വായിക്കാം: മുല്ലപ്പള്ളി മാധ്യമങ്ങളോട് ചൂടാവുന്ന വീഡിയോ 2016 ലേത്
ഞങ്ങളുടെ അന്വേഷണത്തിൽ, യഥാർത്ഥ മത്സ്യ കന്യക എന്ന വീഡിയോയിലെ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി. കമ്പ്യൂട്ടർ ജനറേറ്റഡ് സീക്വൻസുകളുടെ സഹായത്തോടെയാണ് യഥാർത്ഥത്തിൽ ഈ വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്.
Our Sources
YouTube video published by JJPD Producciones on 17 July, 2022
Newschecker Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
May 29, 2021
Sabloo Thomas
June 1, 2022
Sabloo Thomas
February 3, 2023
|