Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
മഥുരയിലെ കൃഷ്ണജന്മഭൂമി ജിഹാദികളുടെ കൈയ്യിൽ നിന്ന് മോചിപ്പിക്കുന്നു. ജയ് ശ്രീറാം. ഹരേ കൃഷ്ണ,” എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥിതി ചെയ്യുന്ന പള്ളി മാറ്റി സ്ഥലം അമ്പലത്തിനു വിട്ടുനൽകണം എന്ന ആവശ്യവുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ വൈറലാവുന്നത്.
Arun Kovalam എന്ന ഐഡിയിൽ നിന്നുള്ള വിഡീയോയ്ക്ക് ഞങ്ങൾ കാണുമ്പോൾ 594 ഷെയറുകൾ ഉണ്ടായിരുന്നു.
മഥുരയിലെ കൃഷ്ണജന്മഭൂമി മോചിപ്പിക്കുന്നുവെന്നു ഞങ്ങൾ ഗൂഗിളിൽ തിരഞ്ഞപ്പോൾ ഒരു ഫലവും കിട്ടിയില്ല. തുടർന്ന് ഇതിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്നറിയാൻ കൂടുതൽ തിരഞ്ഞപ്പോൾ മധുര പോലീസിന്റെ ട്വീറ്റ് കണ്ടു.
“ഈ വീഡിയോ മഥുര ജില്ലയുമായി ബന്ധപ്പെട്ടതല്ല. തെറ്റിദ്ധരിപ്പിക്കുന്ന ഈ വീഡിയോ പോസ്റ്റ് ചെയ്തയാൾക്കെതിരെ കേസെടുത്തു, നിയമനടപടി സ്വീകരിച്ചുവരികയാണ്. ദയവായി കിംവദന്തികൾ പ്രചരിപ്പിക്കരുത്. സമാധാനം നിലനിർത്താൻ സഹായിക്കുക,” എന്നാണ് ട്വീറ്റിൽ, മഥുര പോലീസ് പറയുന്നത്.
ഈ വീഡിയോ ശ്രദ്ധയിൽ കൊണ്ട് വന്ന ചിലരുടെ പോസ്റ്റിനു മറുപടിയായും മഥുര പോലീസ് ഇത് പറയുന്നുണ്ട്.
തുടർന്നുള്ള തിരച്ചിലിൽ ഛത്തീസ്ഗഡിലെ കോര്ബയിലെ വിശ്വ ഹിന്ദു പരിഷദ് സംഘടിപ്പിച്ച ഒരു റാലിയുടെ ഇ ടിവി ഭാരതിന്റെ റിപ്പോർട്ട് കിട്ടി. ഈ വർഷം ഒക്ടോബർ 12 ലെ റിപ്പോർട്ട് ആണിത്. ഛത്തീസ്ഗഡിലെ കർവാഡയിൽ രണ്ടു സമുദായങ്ങൾ തമ്മിൽ സംഘർഷം നടന്നു. അതിനെ തുടർന്ന് കോർബയിൽ സംഘടിപ്പിച്ച റാലിയാണിത്. ഈ റിപ്പോർട്ടിലെ പല ഷോട്ടുകളിലും പ്രചരിക്കുന്ന വീഡിയോയിലേതിന് സമാനമായ പ്രദേശങ്ങൾ കാണാം.
തുടർന്നുള്ള തിരച്ചിലിൽ Siddhant Narayan Soni എന്ന ആൾ ഒക്ടോബർ 13നു ഒരു ആൽബമായി ഫേസ്ബുക്കിൽ ഷെയർ ചെയ്ത ഒരു വീഡിയോ കിട്ടി.
Siddhant Narayan Soni’s Facebook post
Siddhant Narayan Soniയുടെ ഒരു വീഡിയോയിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ചിലത് വ്യക്തമായി കാണാം. ഛത്തീസ്ഗഡിലെ കോര്ബയിലെ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്ന് ആ പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
Siddhant Narayan Soni’s Facebook Video
വായിക്കാം:50% മുകളിൽ മുസ്ലിം കുട്ടികൾ ഉള്ളത് കൊണ്ടല്ല “മൊഹമ്മദൻ” ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എന്ന പേരിട്ടത്
മഥുരയിലെ കൃഷ്ണജന്മഭൂമിയിൽ നിന്നുള്ളതല്ല, ഛത്തീസ്ഗഡിലെ കോര്ബയിലെ വിശ്വ ഹിന്ദു പരിഷദ് സംഘടിപ്പിച്ച ഒരു റാലിയുടെ വീഡിയോ ആണിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.