About: http://data.cimple.eu/claim-review/500ce2d395a6a217cddfbfdd9a1091a18b04b68bb96b1d3392c1a00b     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • അടിയന്തിരാവസ്ഥ കാലത്ത് ജയിലില് ആയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറങ്ങാന് മാപ്പപേക്ഷ നല്കിയതായി ആരോപിച്ച് ഒരു പഴയ രേഖ സമൂഹമാധ്യമങ്ങളില് പ്രചാരത്തിലുണ്ട്. വളരെ ചെറിയ അക്ഷരത്തിലുള്ള അവ്യക്തമായ കത്താണ് ചിത്രത്തിലുള്ളത്. "ശ്രീ പിണറായി വിജയന് MLA, 09.11.1976'"എന്ന വാചകങ്ങളും പിണറായിയുടെ ചിത്രവും ഇതില് കാണാം. സവര്ക്കറുടെ കത്തുമായി ചേര്ത്ത് വച്ചാണ് പ്രചാരണം. "മാറി പോകരുത്... ജയിലില് നിന്നും ഇറങ്ങുവാന് മാപ്പപേക്ഷ എഴുതിയവര് 1 സവര്ക്കര്, 2 താമര വിജയന്" എന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം. എന്നാല്, പ്രചാരത്തിലുള്ള പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില് കണ്ടെത്തി. അസുഖ ബാധിതയായ അമ്മയെ കാണാന് പിണറയി വിജയന് നല്കിയ പരോള് അപേക്ഷയാണിത്, ജയില് മോചനം ആവശ്യപ്പെട്ടുള്ള മാപ്പപേക്ഷയല്ല. അന്വേഷണം വൈറല് പോസ്റ്റുകളില് പിണറായി വിജയന്റെ മാപ്പ് അപേക്ഷയാണെന്ന രീതിയില് പങ്കുവച്ചിട്ടുള്ള കത്താണ് ഞങ്ങള് ആദ്യം പരിശോധിച്ചത്. ഈ കത്ത് റിവേഴ്സ് ഇമേജ് സെര്ച്ചില് പരിശോധിച്ചപ്പോള് 2018 മെയ് 20ന് 'ദി ന്യൂസ് മിനിട്ട് ' ഇതേ ചിത്രം ഉപയോഗിച്ച് നല്കിയിട്ടുള്ള വാര്ത്ത ലഭ്യമായി. ഈ വാര്ത്ത പ്രകാരം അടിയന്തിരാവസ്ഥ കാലത്ത് ജയിലില് ആയിരുന്ന പിണറായി വിജയന് അമ്മയുടെ അസുഖം ചൂണ്ടിക്കാട്ടി പരോളിന് അപേക്ഷ നല്കിയ കത്താണിത്. അന്ന് കൂത്ത് പറമ്പ് എംഎല്എ ആയിരുന്ന പിണറായി അറസ്റ്റിലായത് മെയിന്റനന്സ് ഓഫ് ഇന്റേണല് സെക്യൂരിറ്റി ആക്ട് (MISA) നിയമപ്രകാരമാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ ആധികാരമേറ്റതിന്റെ രണ്ടാം വാര്ഷികത്തോടനുബന്ധിച്ച് 2018 മെയ് മാസം കണ്ണൂര് പൊലീസ് ഗ്രൗണ്ടില് നടന്ന പൊന്കതിര് എന്ന ആഘോഷപരിപാടിയില് ജയില് വകുപ്പ് പ്രദര്ശിപ്പിച്ച ചരിത്ര രേഖകളില് ഉള്പ്പെടുത്തിയ കത്താണ് വാര്ത്തയായത്. 1976 നവംബര് 11ന് ആണ് കണ്ണൂര് ജയിലിലെ കസ്റ്റഡി നമ്പര് 255 ആയിരുന്ന പിണറായി വിജയന് ആഭ്യന്തര വകുപ്പ് സ്പെഷ്യല് സെക്രട്ടറിക്ക് സ്വന്തം കൈപ്പടയില് പരോള് അപേക്ഷ നല്കിയത്. 'ദി ന്യൂസ് മിനിട്ട്' പങ്കുവച്ച പിണറായി വിജയന്റെ പരോള് കത്തിന്റെ പൂര്ണ്ണരൂപം താഴെ കാണാം. കണ്ണൂര് സെന്ട്രല് ജയിലിന്റെ ആര്ക്കൈവ് രേഖകളില് നിന്നുള്ള പ്രദര്ശനത്തെപ്പറ്റിയുള്ള വാര്ത്ത മറ്റ് മാധ്യമങ്ങളില് വന്നതും ഞങ്ങള് പരിശോധിച്ചു. മനോരമ ഓണ്ലൈന് നല്കിയ വാര്ത്തയുടെ സ്ക്രീന്ഷോട്ട് താഴെ കാണാം. പിണറായി വിജയന് പരോള് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് എഴുതിയ കത്താണ് ജയിലില് നിന്ന് വിട്ടയക്കാന് മാപ്പപേക്ഷ എഴുതി എന്ന രീതിയില് പ്രചാരത്തിലുള്ളതെന്ന് വ്യക്തമായി. അതേസമയം, വൈറല് പോസ്റ്റുകളിലെ മറ്റൊരു ചിത്രം വിനായക് ദാമോദര് സവര്ക്കര് എഴുതിയ കത്താണ്. ഇതേപ്പറ്റിയും ഞങ്ങള് അന്വേഷിച്ചു. ഈ കത്ത് റിവേഴ്സ് ഇമേജ് സെര്ച്ചില് തിരഞ്ഞപ്പോള് സമാനമായ കത്തിന്റെ വ്യക്തതയുള്ള പതിപ്പ് ലഭ്യമായി. 1918 ജനുവരിയില് സവര്ക്കര് എഴുതിയ കത്ത് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയുടെ അണ്ടര് സെക്രട്ടറിയായിരുന്ന TW ഹോള്ഡര്നസിനാണ് (Thomas William Holderness) നല്കിയിട്ടുള്ളത്. ഈ കത്ത് പക്ഷേ സര്വര്ക്കര്ക്ക് വേണ്ടി എഴുതിയതായിരുന്നില്ല, മറിച്ച് ജയിലില് കിടന്ന എല്ലാവര്ക്കുമായി എഴുതിയ കത്തായിരുന്നു ഇത്. കത്തിന്റെ വ്യക്തതയുള്ള പതിപ്പ് താഴെ കാണാം. എന്നാല്, സവര്ക്കര് 1911 മുതല് 1920 വരെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ആറോളം കത്തുകള് 'ബ്രിട്ടീഷ് ഇന്ത്യ' ഭരണകൂടത്തിന് എഴുതിയതായി വിവിധ ചരിത്ര ലേഖനങ്ങളില് പരാമര്ശമുണ്ടെന്ന് 'ദി ക്വിന്റ്' റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. നാസിക്കിലെ ബ്രിട്ടീഷ് ജില്ലാ മജിസ്ട്രേറ്റായിരുന്ന എഎംടി ജാക്സണെ വധിച്ചതുമായി ബന്ധപ്പെട്ട് 1910 മാര്ച്ച് 13നാണ് സവര്ക്കര് അറസ്റ്റിലായത്. ജാക്സണ് കൊല്ലപ്പെടുമ്പോള് സവര്ക്കര് ലണ്ടനിലായിരുന്നെങ്കിലും അദ്ദേഹത്തെ കൊല്ലാന് ഉപയോഗിച്ച പിസ്റ്റള് നല്കി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. 1911 ജൂലൈ നാലിനാണ് ആന്ഡമാനിലെ 'സെല്ലുലാര്' ജയിലിലേക്ക് സവര്ക്കറെ മാറ്റിയത്. സവര്ക്കറുടെ മാപ്പ് അപേക്ഷയെ സംബന്ധിച്ച് നിരവധി ചര്ച്ചകളും വിവാദങ്ങളും മുന്പ് തന്നെ ഉയര്ന്നിട്ടുണ്ട്. അതിനാല് അത്തരം റിപ്പോര്ട്ടുകളാണ് ഞങ്ങള് പരിശോധിച്ചത്. കീവേര്ഡ് സെര്ച്ചില് 'ദി വയര്' നല്കിയ ലേഖനം ലഭ്യമായി.ഭഗത് സിംഗിന്റെയും സവര്ക്കറുടെയും മാപ്പ് അപേക്ഷകള് തമ്മിലുള്ള താരതമ്യമാണ് വാര്ത്തയില് വിവരിച്ചിട്ടുള്ളത്. 1913ല് സവര്ക്കര് അയച്ച അപേക്ഷയാണ് വാര്ത്തയിലുള്ളത്. ഇതില് 1911ല് അയച്ച അപേക്ഷയെ പറ്റിയും പരാമര്ശിക്കുന്നുണ്ട്. ഈ റിപ്പോര്ട്ടിനു പുറമെ മില്ലിഗസറ്റ് ആര്ക്കൈവ്സിലും സവര്ക്കറുടെ മാപ്പ് അപേക്ഷയെ പറ്റിയുള്ള വിവരം ലഭ്യമായി. കൂടാതെ കേംബ്രിഡ്ജ് സര്വകലാശാലയിലെ ചരിത്ര ഗവേഷകനായ എംഎസ്എം സൈഫുല്ല 2018 മാര്ച്ച് 26ന് അദ്ദേഹത്തിന്റെ എക്സ് ഹാന്റിലില് സവര്ക്കറുടെ മാപ്പ് അപേക്ഷ സംബന്ധിച്ച് നിരവധി രേഖകള് പങ്കുവച്ചതായി കണ്ടെത്തി. അതേസമയം, സവര്ക്കറുടെ കത്തിലെ വരികള് വ്യാഖ്യാനിച്ച് മാപ്പ് അപേക്ഷയെന്ന പേരില് പ്രചരിപ്പിക്കുകയാണെന്നും തടവുകാര്ക്ക് പെറ്റീഷന് നല്കാനുള്ള അവകാശം സവര്ക്കര് വിനിയോഗിക്കുകയായിരുന്നുവെന്നും വാദങ്ങളുണ്ട്. ലഭ്യമായ വിവരങ്ങളില് നിന്ന് സവര്ക്കറുടെ കത്തുമായി താരതമ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില് പ്രചാരത്തിലുള്ള കത്ത് അദ്ദേഹത്തിന്റെ മാപ്പപേക്ഷ അല്ലെന്നും പരോള് അപേക്ഷയാണെന്നും വ്യക്തമായി. പിണറായി വിജയന് ജയില് മോചിതനാകാന് നല്കിയ മാപ്പപേക്ഷയുടെ പകര്പ്പ്. അടിയന്തിരാവസ്ഥക്കാലത്ത് ജയിലില് ആയിരുന്ന പിണറായി വിജയന് അമ്മയുടെ അസുഖം ചൂണ്ടിക്കാട്ടി നല്കിയ പരോള് അപേക്ഷയാണ് പ്രചരിക്കുന്നത്, ജയിലില് നിന്ന് വിട്ടയക്കാന് നല്കിയ മാപ്പപേക്ഷയല്ല.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 5 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software