schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim
കര്ണാടക പിയുസി പരിക്ഷയില് ഒന്നാം സ്ഥാനം നേടിയത് ഹിജാബ് സമര നായിക മുസ്കാന് ഖാൻ.
Fact
തബസ്സും ഷെയ്ഖ് എന്ന വേറെ പെൺകുട്ടിയാണ് റാങ്ക് നേടിയത്.
കർണാടകയുടെ വിജയം ഹിജാബ് ധരിച്ച ഈ പെൺകുട്ടി ഒന്നാം റാങ്ക് നേടിയ പെൺകുട്ടിയുടെ വീഡിയോ എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “കർണാടകയുടെ വിജയം ഹിജാബ് ധരിച്ച ഈ പെൺകുട്ടി ഒന്നാം റാങ്ക് വാങ്ങിയ അന്ന് തന്നെ തുടങ്ങീട്ടുണ്ട്,” എന്നാണ് പോസ്റ്റ് പറയുന്നത്.
“ഈ പെൺപുലി തുടങ്ങി വെച്ചതാണ് കർണാടകയിലെ ബിജെപിയുടെ അന്ത്യം. ഇന്ന് അവിടത്തെ വോട്ടർമാർ വിധി പൂർത്തിയാക്കി,”‘ എന്ന വിവരണം വിഡിയോയിൽ സൂപ്പർ ഇമ്പോസ് ചെയ്തിട്ടുണ്ട്.
തനിക്ക് നേരെ കാവി കൊടി വീശുന്നവർക്ക് നേരെ തിരിഞ്ഞു നിന്ന് മുദ്രാവാക്യം വിളിക്കുന്ന ഒരു പെൺകുട്ടിയാണ് വിഡിയോയിൽ.
Ali Mekalady എന്ന ഐഡിയിൽ നിന്നുള്ള വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ, അതിന് 37 ഷെയറുകൾ ഉണ്ടായിരുന്നു.
Illyas Kakkadampuram എന്ന ഐഡിയിൽ നിന്നും സമാനമായ പോസ് ഞങ്ങൾ കാണും വരെ 37 പേർ ഷെയർ ചെയ്തിട്ടുണ്ട്.
ഇവിടെ വായിക്കുക:Fact Check: പാക്കിസ്ഥാൻ പതാക കർണാടകയിൽ കോൺഗ്രസ് വിജയ ശേഷം വീശിയോ?
വീഡിയോയിലെ കീ ഫ്രേമുകളിൽ ഒന്ന് ഗൂഗിളിൽ റിവേഴ്സ് സെർച്ച് ചെയ്തപ്പോൾ,Maktoob എന്ന യൂട്യൂബ് ചാനൽ ഫെബ്രുവരി 8,2022 ൽ അപ്ലോഡ് ചെയ്ത വീഡിയോ കിട്ടി.
മാണ്ഡ്യയിലെ പിയു കോളേജിൽ ഒരു കൂട്ടം കാവി ഷാളുകൾ ധരിച്ച വിദ്യാർത്ഥികൾ ചേർന്ന് ബുർഖ ധരിച്ച ഒരു മുസ്ലീം വിദ്യാർത്ഥിനിയ്ക്ക് നേരെ നിന്ന് ‘ജയ് ശ്രീറാം’ എന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ, അവൾ തനിച്ച് ‘അല്ലാഹു-അക്ബർ’ എന്ന് തിരിച്ചുവിളിക്കുന്നതാണ് വീഡിയോ.
ഈ വീഡിയോയിലെ ഒരു കീ ഫ്രയിം മാർച്ച് 25,2022 ലെ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിലും കണ്ടു. കർണാടക കോളേജിലെ ഹിജാബ് സമര നായികയായിരുന്ന പെൺകുട്ടിയുടെ പേര് മുസ്കാന് ഖാൻ’ എന്നാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നത്.
പർദ്ദ ധരിക്കാൻ അനുവദിക്കാത്തത് കൊണ്ട് അവർ ബി കോം പരീക്ഷ എഴുതിയില്ലെന്നും റിപ്പോർട്ട് പറയുന്നു.
അസദുദ്ദീൻ ഒവൈസി എം പിയുടെ ഫെബ്രുവരി 9,2022ലെ ട്വീറ്റിലും പെൺകുട്ടിയുടെ പേര് ‘മുഷ്കൻ’ എന്നാണ് പറഞ്ഞിരിക്കുന്നത്.
ഞങ്ങള് കര്ണാടക പിയുസി പരിക്ഷയില് റാങ്ക് നേടിയ പെണ്കുട്ടിയെ കുറിച്ച് അന്വേഷിച്ചു. തബസ്സും ഷെയ്ഖ് എന്നാണ് അവരുടെ പേര് എന്ന് മനസ്സിലായി. തബസ്സുമിന്റെ ഒരു അഭിമുഖം യുട്യൂബ് ചാനല് ദി ലല്ലന്ട്ടോപ്പ് ഏപ്രിൽ 24, 202ന് 3 പ്രസിദ്ധീകരിച്ചത് കണ്ടു. തബസ്സും ബാംഗ്ലൂരിലെ എന്എംകെആര്വി പിയു കോളേജിലെ വിദ്യാര്ത്ഥിനിയാണ് എന്ന് ഇന്റർവ്യൂവിൽ നിന്നും മനസ്സിലായി. മുസ്കാന് ഹിജാബ് വിവാദം നടന്ന 2022 ഫെബ്രുവരിയിൽ മാന്ഡൃയിലെ പി.എസ്. കോളേജില് ബി. കോം സെക്കന്റ് ഇയര് വിദ്യാര്ഥിനിയായിരുന്നു.
പർദ്ദ വിവാദം മറി കടന്ന് എങ്ങനെ പി യു സി റാങ്ക് നേടി എന്ന് വ്യക്തമാക്കുന്ന തബസ്സുമിന്റെ ഒരു അഭിമുഖം ഏപ്രിൽ 22,2023 ൽ സൗത്ത് ഫസ്റ്റും പ്രസീദ്ധീകരിച്ചിട്ടുണ്ട്.
ഇവിടെ വായിക്കുക:Fact Check: ബിജെപി കൊടി വീട്ടിൽ നിന്നും നീക്കം ചെയ്യുന്ന വീഡിയോ കർണാടകയിൽ നിന്നാണോ?
കര്ണാടക പിയുസി പരിക്ഷയിൽ റാങ്ക് നേടിയ തബസ്സും ഷെയ്ഖ് അല്ല വീഡിയോയിൽ ഉള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാനുള്ള അവകാശത്തിന് വേണ്ടി സമരം ചെയ്ത മുസ്കാന് ഖാനാണ് വീഡിയോയിൽ.
Sources
Tweet by Asaduddin Owaisi on February 9,2022
News report by Times of India on March 25,2022
Youtube video by Maktoob on February 8,2022
Youtube video by Lallantop on April 24,2023
News report by South First on April 22,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|