About: http://data.cimple.eu/claim-review/54271a6dd70278e2fe5555d188c4fc592f3436377982b9fb7d8d29cd     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • ഗതാഗത നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് കേരളത്തിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാനെടുത്ത തീരുമാനം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI) അഥവാ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 725 ക്യാമറകളാണ് വകുപ്പ് സ്ഥാപിക്കുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള വാഹനയാത്ര, ഹെൽമറ്റ് ധരിക്കാതെയുള്ള ബൈക്കുയാത്ര രണ്ടിലധികം പേർ ചേർന്നുള്ള ഇരുചക്രവാഹന യാത്ര മുതലായ നിയമലംഘനങ്ങൾ 200 മീറ്റർ ദൂരത്തിൽനിന്ന് സ്വയമേ കണ്ടെത്തി പിഴ ചുമത്താൻ സാധിക്കുന്നവയാണ് ഈ ക്യാമറകൾ. മോട്ടോർ വാഹന വകുപ്പിൻറെ ഈ നീക്കത്തിന് പല കോണുകളിൽ നിന്നും ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. കുഴികൾനിറഞ്ഞ റോഡുകൾ നന്നാക്കി യാത്ര സുതാര്യമാക്കിയ ശേഷമാവണം പിഴ ചുമത്താനുള്ള പുതിയ നീക്കങ്ങൾ തുടങ്ങേണ്ടത് എന്ന വിമർശനമാണ് പൊതുവായി സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. കേരളത്തേക്കാൾ മെച്ചപ്പെട്ട റോഡുകളുള്ള അയൽസംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകത്തിലും ട്രാഫിക് നിയമപാലനത്തിനായി ക്യാമറകൾ ഉപയോഗിക്കാത്തപ്പോഴാണ് കേരളം നീക്കവുമായി മുന്നോട്ട് പോകുന്നത് എന്ന ആരോപണവും ശക്തമാണ്. ഇത്തരത്തിലുള്ള പ്രചരണത്തിനായി ഉപയോഗിക്കുന്ന ഒരു പോസ്റ്റ് താഴെ കാണാം. ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ ഈ വാദം വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്താനായി. തമിഴ്നാട്ടിലും കർണാടകത്തിലും ട്രാഫിക് നിയമപാലനത്തിനായി ക്യാമറകൾ ഉപയോഗിക്കുന്നുണ്ട്. AFWA അന്വേഷണം കോടികൾ മുടക്കിയാണ് മോട്ടോർ വാഹന വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ കേരളത്തിൽ സ്ഥാപിക്കുന്നത്. സ്ഥലം മാറ്റി പ്രതിഷ്ഠിക്കുന്ന തരത്തിലുള്ളവയാണ് ഈ ക്യാമറകൾ. ഗൂഗിൾ അഡ്വാൻസ് സേർച്ച് ഉപയോഗിച്ച് ഞങ്ങൾ നടത്തിയ തിരച്ചിലിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും ട്രാഫിക് നിയന്ത്രണത്തിനായി ക്യാമറകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കണ്ടെത്തുവാൻ സാധിച്ചു. ഇതിൽനിന്ന് ക്യാമറകൾ ഗതാഗത നിയമങ്ങൾക്കായി ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമല്ല കേരളമെന്ന് മനസ്സിലാക്കാനായി. തുടർന്ന് ഞങ്ങളുടെ ശ്രദ്ധ കർണാടകവും തമിഴ്നാടും ഉപയോഗിക്കുന്ന സംവിധാനങ്ങളിലേക്കായി. നിലവിൽ ബംഗലുരുവിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ ശരീരത്തിൽ ക്യാമറ ഘടിപ്പിക്കുന്ന രീതിയുണ്ടെന്ന് കണ്ടെത്താൻ സാധിച്ചു. ബംഗലുരു ട്രാഫിക് പോലീസ് കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇത്തരം ബോഡി ക്യാമറകൾ അനുവദിക്കാനുള്ള നീക്കം നടന്നുവരികയാണെന്ന് ഞങ്ങൾക്ക് കണ്ടെത്താനായി. ട്രാഫിക് നിയമലംഘകരുടെ കൈയിൽനിന്ന് പിഴയിടാക്കുമ്പോൾ ബോഡി ക്യാമറകൾ ധരിക്കണം. ഉദ്യോഗസ്ഥരുടെ കൃത്യനിഷ്ഠ ഉറപ്പാക്കുന്നതിനൊപ്പം നടപടി സ്വീകരിക്കുമ്പോഴും തെളിവുകൾ രേഖപ്പെടുത്തുമ്പോഴും കൂടുതൽ സുതാര്യത ഉണ്ടാവുന്നു എന്നതുകൊണ്ടാണ് കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് ഇവ എത്തിക്കാൻ ബംഗലുരു പോലീസ് തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ അമിതവേഗതത്തിൽ പോകുന്ന വാഹനങ്ങളെ തിരിച്ചറിയാനായി ബാംഗ്ലൂർ പോലീസ് കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടും കണ്ടെത്താനായി. 2021 സെപ്റ്റംബറിൽ പബ്ലിഷ് ചെയ്തിരിക്കുന്ന ഈ റിപ്പോർട്ടിൽ പറയുന്നത് ബംഗലുരു നഗരത്തിലെ 14 ഫ്ലൈ ഓവറുകളിൽ ഇങ്ങനെ ക്യാമറകൾ സ്ഥാപിക്കാൻ പോലീസ് തീരുമാനിച്ചു എന്നാണ്. ഇതേ റിപ്പോർട്ടിൽ തന്നെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുകൊണ്ടുള്ള ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭ്യമായിരുന്നു. മഹാനഗരത്തിൽ സർവൈയ്ലൻസ് ക്യാമറകൾ സ്ഥാപിക്കുന്നതിനായി 699 കോടി രൂപ സംസ്ഥാന സർക്കാർ മാറ്റിവെച്ചതായി ഇതിൽനിന്ന് കണ്ടെത്താനായി. AI സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ വഴി ആളുകളുടെ മുഖം തിരിച്ചറിയാനും (ഫേഷ്യൽ റെക്കഗ്നിഷൻ) മെഷീൻ ലേണിങ് സംവിധാനവും നിലവിൽ കൊണ്ടുവരാനാണ് തീരുമാനം. സർവൈലൻസ് ക്യാമറകളുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന സിസിടിവി ക്യാമറ നെറ്റ്വർക്ക് ബംഗലുരു നഗരത്തിൽ വരുന്നതിന്റെ ആദ്യപടിയാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ 1500ഓളം ക്യാമറകൾ ബംഗളൂരു നഗരത്തിൽ സ്ഥാപിക്കാനാണ് തീരുമാനം. 2021 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച മറ്റൊരു 'ബാംഗ്ലൂർ മിറർ' റിപ്പോർട്ട് പ്രകാരം ട്രയൽ റണ്ണിന്റെ ഭാഗമായി ബംഗലുരുവിലെ കുബ്ബോണ് പാർക്കിൽ AI ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ നിന്നുമെല്ലാം കർണാടകത്തിൽ ട്രാഫിക് നിയമ പാലനത്തിന്റെ ഭാഗമായി ക്യാമറകൾ ഉപയോഗിക്കുന്നുണ്ട് എന്ന് വ്യക്തമായി. സമാനമായി, 2020ൽ തമിഴ്നാട്ടിലെ ശിവഗംഗയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗിച്ചുകൊണ്ട് ട്രാഫിക് നിയമലംഘനം നടത്തുന്ന കാറുകളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാനുള്ള ക്യാമറകൾ സ്ഥാപിച്ചതിന്റെ റിപ്പോർട്ട് ടൈംസ് ഓഫ് ഇന്ത്യയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. നിയമലംഘനം നടത്തുന്ന വിവാഹങ്ങളുടെ നമ്പർപ്ലേറ്റ് തിരിച്ചറിഞ്ഞാൽ RTO ഡാറ്റാബേസിൽ നിന്ന് ഉടമയുടെ വിവരങ്ങൾ കണ്ടെത്തുകയും ഉടനെതന്നെ പിഴ ചല്ലാൻ രൂപത്തിൽ അയക്കാനും "ടോൾ സ്കോപ്പ് ഫെയ്സ് 2 പ്രോജക്ട്" എന്ന പേരിൽ തമിഴ്നാട്ടിൽ നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ കഴിയും കൂടുതൽ വിവരങ്ങൾ താഴെ കാണാം. ഇതിൽനിന്ന് മോട്ടോർ വാഹന നിയമങ്ങളുടെ പാലനത്തിനായി ക്യാമറയും AI സംവിധാനങ്ങളും ആദ്യമായി ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ് എന്ന വാദം വസ്തുതാവിരുദ്ധമാണെന്ന് ഉറപ്പിക്കാനായി. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകത്തിലും ഇത്തരം സംവിധാനങ്ങൾ പോലീസ് ഉപയോഗിച്ചുവരുന്നുണ്ട്. കേരളത്തിളേക്കാൾ മികച്ച റോഡുകളുള്ള തമിഴ്നാടും കർണാടകവും അടക്കമുള്ള സംസ്ഥാനങ്ങൾ ട്രാഫിക് നിയമ പാലനത്തിനായി റോഡുകളിൽ ക്യാമറകൾ ഉപയോഗിക്കുന്നില്ല. വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട് AI ക്യാമറകൾ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനം കേരളമല്ല. തമിഴ്നാടും കർണാടകവും സമാനമായ സംവിധാനങ്ങൾ ട്രാഫിക് നിയമപാലനത്തിനായി ഉപയോഗിക്കുന്നുണ്ട്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software