About: http://data.cimple.eu/claim-review/598285179b886b0630696abb73e50f8a44fa8fdabcc5d5d7f5c888b3     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യൻ അലക്സാണ്ടർ ചക്രവർത്തിയെ യുദ്ധത്തിൽ തോല്പിച്ചിരുന്നുവെന്ന ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശം ഒരുപാട് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനുപുറകെ ചന്ദ്രഗുപ്തമൗര്യന്റെ ജനനം അലക്സാണ്ടറുടെ മരണത്തിന് ശേഷമാണ് എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായുണ്ട്. ഇത്തരത്തിൽ ആദിത്യനാഥിന്റെ പരാമർശത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ഷെയർ ചെയ്തിരിക്കുന്ന ഒരു പോസ്റ്റിന്റെ പൂർണ്ണരൂപം താഴെക്കാണാം. ഇതുപോലെതന്നെ അലക്സാണ്ടർ ചക്രവർത്തി 323 BCയിൽ മരണമടയുമ്പോൾ 321BCയിൽ ജനിച്ച ചന്ദ്രഗുപ്തമൗര്യന് രണ്ടുവയസ്സുമാത്രമാണ് പ്രായം എന്നുപറയുന്ന പോസ്റ്റുകളുമുണ്ട്. എന്നാൽ പ്രചരിക്കുന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മഹാനായ അലക്സാണ്ടറുടെ പടയോട്ടകാലത്ത് ചെറുപ്പമായിരുന്ന ചന്ദ്രഗുപ്തമൗര്യൻ അദ്ദേഹത്തെ പാളയത്തിലെത്തി സന്ദർശിച്ചിരുന്നതായി ചരിത്രരേഖകൾ പറയുന്നു. AFWA അന്വേഷണം ചരിത്രം ഗ്രീക്ക് ചക്രവർത്തിയായ അലക്സാണ്ടറെ മഹാനായി വാഴ്ത്തുമ്പോൾ അദ്ദേഹത്തെ യുദ്ധത്തിൽ തോൽപ്പിച്ച ചന്ദ്രഗുപ്തമൗര്യന് ആ വിശേഷണം നൽകുന്നില്ല എന്നാണ് നവംബർ 14ന് ആദിത്യനാഥ് പറഞ്ഞത്. ബിസി(BC) വർഷങ്ങൾ പിന്നോട്ട് കണക്കാക്കുന്നതിനാൽ 321BCയിൽ ജനിച്ച ചന്ദ്രഗുപ്തന് അലക്സാണ്ടറുടെ മരണസമയത്ത് (323 BC) രണ്ടുവയസ് പ്രായമല്ല ഉണ്ടാവുക, മറിച്ച് ചക്രവർത്തി മണ്മമറിഞ്ഞതിനും രണ്ടുവര്ഷങ്ങൾക്കിപ്പുറംമാണ് അദ്ദേഹത്തിന്റെ ജനനമെന്നാണ് അർഥം. അതുകൊണ്ട് യോഗിയെ തള്ളാനായി പറയുന്ന വാദം നിലനിൽക്കില്ല. തുടർന്ന് ചന്ദ്രഗുപ്തമൗര്യനെ കുറിച്ചുള്ള രേഖകൾ ഞങ്ങൾ പരിശോധിച്ചു. ചില ചരിത്രകാരന്മാർ 340BCയിൽ അദ്ദേഹം ജനിച്ചു എന്നുപറയുന്നെണ്ടെങ്കിലും ഇത് ഇപ്പോഴും തർക്കവിഷയമായി തുടരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഭരണകാലമായി ചരിത്രപുസ്തകങ്ങൾ നിസ്സംശയം അംഗീകരിക്കുന്ന കാല്കഘട്ടം (324/321–297 BCE) ആയതിനാൽ 321BCയിലാണ്. ഹിസ്റ്ററി ബിരുദാനന്തര ബിരുദ വിദ്യാർഥികൾ റഫറൻസ് പുസ്തകമായി ഉപയോഗിക്കുന്ന ചരിത്രകാരി ഉപീന്ദർ സിംഗിന്റെ 'A History of Ancient and Early Medieval India' എന്ന പുസ്തകത്തിൽ ചന്ദ്രഗുപ്തനെപ്പറ്റിയുള്ള ഭാഗം താഴെ ചേർക്കുന്നു. (പുസ്തകത്തിന്റെ Google Books ലിങ്ക്) അദ്ദേഹത്തിന്റെ ജനനം 321BCയിലാണ് എന്നുള്ള വാദവും നിലനിൽക്കില്ല. അലക്സാണ്ടർ ചക്രവർത്തിയുടെ ഇന്ത്യൻ ഉപഭൂഖണ്ടത്തിലെ പടയോട്ടത്തെ പ്രതിപാദിക്കുന്ന ചരിത്ര രേഖകളാണ് അടുത്തതായി പരിശോധിച്ചത്. ഇതിൽ പ്രധാനപ്പെട്ടതാണ് ഹേംചന്ദ്ര റായ് ചൗധരിയുടെ 1923ൽ പ്രസിദ്ധീകരിച്ച "Political History of Ancient India: From the Accession of Parikshit to the Extinction of the Gupta Dynasty" എന്ന ഗ്രന്ഥം. ഇതിൽ 'The Maurya Empire: The Era of Digvijaya' എന്ന ഭാഗത്ത് ബാലനായ ചന്ദ്രഗുപ്തമൗര്യൻ അലക്സാണ്ടറേ സന്ദർശിച്ചതായി പറയുന്നുണ്ട്. ഗ്രീക്ക് ചരിത്രകാരനായ പ്ലൂട്ടാർക്ക്, ലാറ്റിൻ ചരിത്രകാരനായ ജസ്റ്റിൻ എന്നിവരെ ഉദ്ധരിച്ച് ഹേംചന്ദ്ര പറയുന്നത് നന്ദ സാമ്രാജ്യം തകരുന്നതുവരെ ഗ്രീക്ക് അധിനിവേശം തുടരണം എന്ന് ചക്രവർത്തിയോട് ആവിശ്യപ്പെടാനാണ് ചന്ദ്രഗുപ്തമൗര്യൻ പോയതെന്നാണ്. ഈ സംഘർഷത്തിലൂടെ രണ്ട് സ്വേച്ഛാധിപതികളിൽ നിന്നും തന്റെ രാജ്യത്തെ മോചിപ്പിക്കാനാവുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായി ഹേംചന്ദ്ര പറയുന്നു. ചന്ദ്രഗുപ്തന്റെ പ്രായത്തിൽ കവിഞ്ഞ ധൈര്യവും സംസാരശൈലിയും ഗ്രീക്ക് ചക്രവർത്തിയെ ചൊടിപ്പിച്ചു എന്നും പുസ്തകത്തിൽ പറയുന്നുണ്ട്. സാംസ്കാരിക വകുപ്പിന്റെ വെബ്സൈറ്റിൽ ഈ പുസ്തകം വായിക്കാൻ ലഭ്യമാണ്. ലിങ്ക്: പ്രസ്തുത സംഭവം പ്രതിപാദിക്കുന്ന പുസ്തകത്തിലെ പേജ് ഇവിടെ വായിക്കാം: പിന്നീട്, അലക്സാണ്ടറുടെ മരണശേഷം ഗ്രീക്ക് അധീനപ്രദേശങ്ങൾ മൗര്യ സാമ്രാജ്യത്തിൽ നിന്ന് തിരിച്ചുപിടിക്കാൻ മടങ്ങിയെത്തിയ മാസിഡോണിയൻ ജനറൽ സെലൂക്കസുമായി (Seleucus I Nicator) ചന്ദ്രഗുപ്തൻ യുദ്ധം ചെയ്യുന്നുണ്ട്. ഈ സംഘർഷം പിന്നീട് സന്ധിയിലാണ് അവസാനിക്കുന്നതെന്ന് ഗ്രീക്ക് ചരിത്രകാരൻ സ്റ്റാർബോ തൻ്റെ 'ജ്യോഗ്രഫിക്ക' എന്ന ഗ്രന്ഥത്തിൽ എഴുതുന്നുണ്ട്. 'Geographica'യുടെ ഇംഗ്ളീഷ് പരിഭാഷയിൽ നിന്നുള്ള പ്രസ്തുത ഭാഗം താഴെ കാണാം. (ഗ്രീക്ക് ഭാഷയിൽ ചന്ദ്രഗുപ്തമൗര്യണ് അറിയപ്പെട്ടിരുന്ന പേരാണ് 'Sandrocottus' എന്നത് 'Geographica'യുടെ ഇംഗ്ളീഷ് തർജ്ജമ ഇവിടെ വായിക്കാം ഇതിൽനിന്നും ചന്ദ്രഗുപ്തന്റെ യവനസൈന്യവുമായുള്ള യുദ്ധങ്ങൾ അലക്സാണ്ടറിൻറെ ജീവിതകാലത്തിന് ശേഷമാണെന്ന് മനസിലാക്കാം. വിഷയത്തിൽ കൂടുതൽ വ്യക്തത കിട്ടാൻ ചരിത്രകാരനായ രാജൻ ഗുരുക്കളെ ഞങ്ങൾ ബന്ധപ്പെട്ടു. ഹേംചന്ദ്രയുടെ പുസ്തകത്തെ ശരിവെക്കുന്ന വിവരങ്ങളാണ് അദ്ദേഹവും നൽകിയത്. "അലക്സാണ്ടർ മരിക്കുന്നത് 323 BCയിലാണ്. 321 BCയിലെ ചന്ദ്രഗുപ്തമൗര്യൻ രാജാവാകുന്നുള്ളൂ, തുടർന്ന് 297 BCവരെ അദ്ദേഹം ഭരിച്ചു. എങ്കിലും അലക്സാണ്ടറും ഇദ്ദേഹവും സമകാലീനർ ആണ് എന്ന് പറയുന്നതിൽ തെറ്റില്ല. 321ൽ അധികാരത്തിലേറാൻ അദ്ദേഹം അപ്പോഴേക്കും ബാല്യം പിന്നിട്ട് ഒരു ചെറുപ്പക്കാരൻ ആയിട്ടുണ്ടാകണമല്ലോ..." 340BCയിൽ ചന്ദ്രഗുപ്ത ജനിച്ചു എന്ന വാദം പരിഗണിച്ചാൽ, അലക്സാണ്ടർ ഇന്ത്യയിലെത്തുന്ന 326 BCയിൽ അദ്ദേഹത്തിന് 14 വയസ്സുണ്ടാകണം. ഇതും ഒരു സാധ്യതയാണ് " രാജൻ ഗുരുക്കൾ കൂട്ടിച്ചേർത്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റിലെ ചരിത്ര അധ്യാപകനായിരുന്ന കെ എൻ ഗണേഷും ചന്ദ്രഗുപ്തമൗര്യൻറെ ജനനത്തെപ്പറ്റി നിലനിൽക്കുന്ന വ്യക്തതക്കുറവ് ശരിവെച്ചു. "മൗര്യ സാമ്രാജ്യ സ്ഥാപകനെപ്പറ്റി ചില സൂചനകൾ ലഭ്യമാണെങ്കിലും അദ്ദേഹം അലക്സാണ്ടറുമായി യുദ്ധം ചെയ്തു് എന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ ഇല്ല. അലക്സാണ്ടറിനെ പറ്റി പറയുന്ന തെളിവുകൾ എല്ലാംതന്നെ അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന ഗ്രീക്ക് എഴുത്തുകാരുടെ വിവരണങ്ങളിൽനിന്നാണ് കിട്ടിയിട്ടുള്ളത്. അരിയൻ, ഡിയോഡോറസ് തുടങ്ങിയവർ ചക്രവർത്തിയുടെ ആക്രമണങ്ങളുടെ പല ഘട്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിലൊന്നും മൗര്യനുമായുള്ള യുദ്ധം പറയുന്നില്ല. പകരം പൊറോസിനേയും ചില ഗോത്രവർഗ്ഗക്കാരും അദ്ദേഹവുമായി യുദ്ധം ചെയ്തെന്നും, തക്ഷശിലയിലെ അംഭി രാജാവ് സന്ധിയായെന്നും പറയുന്നുണ്ട്. ചക്രവർത്തിയുടെ ഭടന്മാ൪ തിരിച്ചുപോകാൻ ആഗ്രഹിച്ചതും വെള്ളംപ്പൊക്കം മുന്നോട്ടുള്ള യാത്ര മുടക്കിയതുംവരെ ഇത്തരത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്" അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ലഭ്യമായ തെളിവുകൾ പ്രകാരം ചന്ദ്രഗുപ്തമൗര്യൻറെ ജനനം അലക്സാണ്ടർ ചക്രവർത്തിയുടെ മരണത്തിന് ശേഷമല്ല എന്ന് മനസ്സിലാകും. ഇന്പുട്ട് നല്കിയത് ബെച്ചു.എസ്, കൊച്ചി മൗര്യ സാമ്രാജ്യ സ്ഥാപകൻ ചന്ദ്രഗുപ്തന്റെ ജനനം 323BCയിൽ അലക്സാണ്ടർ മരിച്ചതിന് ശേഷമാണ് ലഭ്യമായ ചരിത്രരേഖകള് ഒന്നും ഈ വാദത്തെ പിന്താങ്ങുന്നില്ല. ചന്ദ്രഗുപ്തന്റെ ജനനവര്ഷത്തില് ആശയക്കുഴപ്പം നിലനില്ക്കുന്നുണ്ടെങ്കിലും, 321BCയിലാണ് അദ്ദേഹത്തിന്റെ കിരീടധാരണം എന്നാണ് ചരിത്ര രേഖകള് വ്യക്തമാക്കുന്നത്. അലക്സാണ്ടര് ചക്രവര്ത്തി മരിക്കും മുന്പ് തന്നെ ചന്ദ്രഗുപ്ത മൗര്യര് ജനിച്ചതായി രേഖകളുണ്ട്. ചരിത്രകാരന്മാരും അധ്യാപകരും ഈ വാദമാണ് അംഗീകരിക്കുന്നത്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 5 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software