schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
2022 ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ഉദ്ഘാടന ചടങ്ങിലേത് എന്ന അവകാശവാദത്തോടെ ഖുറാൻ പാരായണത്തിന്റെ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.ഫേസ്ബുക്ക് പോസ്റ്റ് കൂടാതെ റീൽസ് ആയും ഇത് ഷെയർ ചെയ്യപ്പെടുന്നുണ്ട്. പോരെങ്കിൽ വീഡിയോ അല്ലാതെ ഇതിലെ ഒരു ദൃശ്യത്തിന്റെ ഫോട്ടോയായും പ്രചരിക്കുന്നുണ്ട്.
”അൽ_ബൈത് സ്റ്റേഡിയത്തിൽ വേൾഡ്കപ്പ് ഉദ്ഘാടനം ചെയ്യുന്നത് ഖുർആനിലെ സൂറത്ത് അർ റഹ്മാൻ പരായണം ചെയ്തുകൊണ്ടായിരുന്നു.ഇസ്ലാഫോബിയ സൃഷ്ടിച്ച് മുസ്ലീങ്ങളെ ഭീകരന്മാരായി ചിത്രീകരിക്കുന്ന കാലത്ത് ലോകം മുഴുവൻ ഒരൊറ്റ രാജ്യത്തെ കണ്ണുംനട്ട് നോക്കിയിരിക്കുമ്പോൾ അവരോട് കാരുണ്യമാണ് ഇസ്ലാം എന്ന് അറബ് രാജ്യമായ ഖത്തർ പറഞ്ഞില്ലെങ്കിൽ മറ്റാരാണ് പറയുക,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. #FIFAWorldCup2022,#Qatar2022,#Quran തുടങ്ങിയ ഹാഷ്ടാഗുകളും പോസ്റ്റിലുണ്ട്.
Jamal Monu Pk Kolathur എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത വീഡിയോ 11 k പേർ വീണ്ടും ഷെയർ ചെയ്തിട്ടുണ്ട് എന്ന് ഞങ്ങളുടെ പരിശോധനയിൽ കണ്ടു.
Ishan Rafeeq എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് 234 പേർ ഷെയർ ചെയ്തതായി ഞങ്ങളുടെ പരിശോധനയിൽ കണ്ടു.
Rashid Onchiyam Rashi എന്ന ഐഡിയിൽ നിന്നുള്ള വീഡിയോ ഞങ്ങൾ കാണും വരെ 94 പേർ ഷെയ്തിട്ടുണ്ട്.
سليم بوتنور എന്ന ഐഡിയിൽ നിന്നും റീൽസായി ഷെയർ ചെയ്ത വീഡിയോ 4 പേർ ഞങ്ങൾ കാണും വരെ പങ്കിട്ടുണ്ട്.
Fact Check/ Verification
ഫിഫ വേൾഡ് കപ്പ് 2022 ഉദ്ഘാടന ചടങ്ങ് എന്നായിരുന്നുവെന്ന് അറിയാൻ വേണ്ടി ന്യൂസ്ചെക്കർ ടീം ആദ്യമായി ഗൂഗിളിൽ പരിശോധിച്ചു. FIFA വേൾഡ് കപ്പ് 2022 ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടനത്തെ കുറിച്ചുള്ള ഒന്നിലധികം റിപ്പോർട്ടുകൾ കണ്ടെത്തി. നവംബർ 20 ഞായറാഴ്ച ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലായിരുന്നു ആദ്യ മത്സരം. ലോക ഫുട്ബോൾ മത്സരത്തിൽ ആതിഥേയരായിട്ടും ആദ്യ മത്സരത്തിൽ ഖത്തർ പരാജയപ്പെട്ടിരുന്നു. ദോഹയിൽ നിന്ന് 40 കിലോമീറ്റർ വടക്കുള്ള 60,000 പേരെ ഉൾക്കൊള്ളുന്ന അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ ഇവിടെയും, ഇവിടെയും, ഇവിടെയും കാണാം.
വൈറൽ വീഡിയോയുടെ ഫ്രെയിമിൽ ഞങ്ങൾ ഒരു റിവേഴ്സ് ഇമേജ് തിരയൽ നടത്തി. അപ്പോൾ 2021 ഒക്ടോബർ 23-ന് ഒരു അറബിക് അടിക്കുറിപ്പോടെയുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ഞങ്ങൾ കണ്ടെത്തി. ഗൂഗിൾ ട്രാൻസ്ലേറ്ററിന്റെ സഹായത്തോടെ അത്വി വർത്തനം ചെയ്തപ്പോൾ, ഖത്തറിലെ അൽ-തുമ്മാമ ലോകകപ്പ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന പരിപാടിയിലെ ഖുറാൻ പാരായണത്തിന്റെ വീഡിയോയാണെന്ന് കണ്ടെത്തി.
തുടർന്നുള്ള തിരച്ചിലിൽ, ഖത്തർ ആസ്ഥാനമായുള്ള അൽ-റയാൻ ടിവിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ 2021 ഒക്ടോബർ 22-ന് അപ്ലോഡ് ചെയ്ത ഖുറാൻ പാരായണത്തിന്റെ അതേ വീഡിയോ ഞങ്ങൾ കണ്ടെത്തി. ഈ വീഡിയോ ആണ് ഫിഫ ലോകകപ്പ് 2022 ന്റെ ഉദ്ഘാടന ചടങ്ങിന്റേത് എന്ന പേരിൽ ഇപ്പോൾ പങ്കിടുന്നത്. എന്നാൽ ഖത്തറിലെ അൽ-തുമ്മാമ ലോകകപ്പ് സ്റ്റേഡിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്റെതാണ് ഈ വീഡിയോയെന്നാണ് അൽ റയാൻ ടിവിയുടെ റിപ്പോർട്ട് പറയുന്നത്.
ഇതേ വീഡിയോ 2021 ഒക്ടോബർ 24 ന് ദോഹ ന്യൂസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കിട്ടിട്ടുണ്ട്. അൽ-തുമ്മാമ സ്റ്റേഡിയത്തിൽ നടന്ന ഇസ്ലാമിക സംസ്കാരം നിലനിറുത്തി കൊണ്ടുള്ള ഖത്തർ കുട്ടികളുടെ ഖുറാൻ പാരായണത്തിന്റെ വീഡിയോയാണിത് എന്നാണ് ട്വീറ്റിൽ പറയുന്നത്.
വായിക്കാം:മന്ത്രി വിഎന് വാസവന് ആർഎസ്എസ് പോഷക സംഘടനയുടെ പരിപാടി ഉദ്ഘാടനം ചെയ്തോ? പ്രചാരണത്തിന്റെ വസ്തുത പരിശോധിക്കുന്നു
2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന പരിപാടിയിൽ കുട്ടികൾ ഖുർആൻ പാരായണം ചെയ്യുന്ന വീഡിയോയ്ക്ക് ഒരു വർഷം പഴക്കമുണ്ടെന്ന് ന്യൂസ്ചെക്കറിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഖത്തറിലെ അൽ-തമ്മാമ ലോകകപ്പ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന പരിപാടിയിലെ ഖുറാൻ പാരായണത്തിന്റെ ആണത്.
ഈ വസ്തുത പരിശോധന ആദ്യം ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ കുശാൽ എച്ച് എം ആണ്. അത് ഇവിടെ വായിക്കുക. ഞങ്ങളുടെ ഉറുദു ഫാക്ട് ചെക്ക് ടീമിലെ മുഹമ്മദ് സക്കറായിയായും ഇത് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കുക.
Our Sources
Instagram post by @yallakora on 23 Oct 2022
YouTube Video Uploaded by AlrayyanTV on 22 Oct 2021
Tweet by @dohanews on 24 Oct 2021
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|