schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
News
കുഴികളിൽ അഴുക്ക് വെള്ളം കെട്ടികിടക്കുന്ന ഒരു ചിത്രം കേരളത്തിൽ നിന്നുള്ളത് എന്ന പേരിൽ പ്രചരിക്കുന്നുണ്ട്. മുൻമന്ത്രിയും സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജന്റെ ഒരു പടത്തിനൊപ്പം ആണ് ഈ ചിത്രം പ്രചരിക്കുന്നത്.
`ഡാമുകളിലെ വെള്ളം സംഭരിക്കാനുള്ള ശേഷി കേരളത്തിലെ റോഡുകൾക്ക് ഉണ്ട്. അത് കൊണ്ട് പേടി വേണ്ട,’ എന്ന ഒരു വിവരണത്തോടൊപ്പം ആക്ഷേപ ഹാസ്യമായാണ് ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. ഇ പി ജയരാജൻ അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ലെങ്കിലും ഇത് ഒരു ട്രോളായിട്ടാണ് വായിക്കുന്നവർ കാണുന്നത് എന്ന് പോസ്റ്റുകളിലെ മറുപടികൾ സൂചിപ്പിക്കുന്നു. Tharakan Reena George Tharakan എന്ന ഐഡിയിൽ നിന്നുമുള്ള ഈ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 1 k ഷെയറുകൾ ഉണ്ടായിരുന്നു.
Binoy Meenadom എന്ന ഐഡിയിൽ നിന്നും ഇതേ പോസ്റ്റ് 100 പേർ ഷെയർ ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Dinesh Chettariyil എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കണ്ടപ്പോൾ 75 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
Mani Lal Ala എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് 45 പേർ ഷെയർ ചെയ്തതായും ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കന് കേരളത്തിലുമാണ് മഴ പെയ്യുക. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൾ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ഇടുക്കി മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ കൂടുതൽ വെള്ളം തുറന്ന് വിടും. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതും നീരൊഴുക്ക് വർദ്ധിച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം.
പോരെങ്കിൽ കേരളത്തിൽ അവരുടെ കീഴിലുള്ള റോഡുകളിലെ കുഴി ഒരാഴ്ച്യ്ക്കകം അടയ്ക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുഴികളിൽ അഴുക്ക് വെള്ളം കെട്ടികിടക്കുന്ന ചിത്രം അടങ്ങുന്ന പോസ്റ്റുകൾ വ്യാപകമാവുന്നത്.
ഞങ്ങൾ പടം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ ഒക്ടോബർ 26 2021 ന് നൈജീരിയയിൽ പ്രസിദ്ധീകരിക്കുന്ന പ്രീമിയം ടൈംസ് എന്ന മാധ്യമത്തിൽ ഈ പടം പ്രസീദ്ധീകരിച്ചിട്ടുണ്ട് എന്ന് മനസിലായി. പട ത്തിന്റെ ക്രെഡിറ്റ് നൈജീരിയൻ ലേബർ പാർട്ടിയ്ക്കാണ് (NLC) നൽകിയിരിക്കുന്നത്. ”നൈജീരിയ ലേബർ കോൺഗ്രസിന്റെ (എൻഎൽസി) ലാഗോസ്, ഒഗൂൺ ചാപ്റ്ററുകൾ ബുധനാഴ്ച ലാഗോസ്-അബിയോകുട്ട എക്സ്പ്രസ് വേയിലെ സാംഗോ ഒട്ട സെക്ഷന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുന്നുവെന്നാണ്,” വാർത്ത പറയുന്നത്.
ബാറ്റ ടി വി എന്ന വെബ്സൈറ്റും ,നൈജീരിയ ലേബർ കോൺഗ്രസിന്റെ (എൻഎൽസി) ലാഗോസ്, ഒഗൂൺ ചാപ്റ്ററുകൾ ബുധനാഴ്ച ലാഗോസ്-അബിയോകുട്ട എക്സ്പ്രസ് വേയിലെ സാംഗോ ഒട്ട സെക്ഷന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുന്നുവെന്ന വിവരണത്തോടെ ഒക്ടോബർ 26 2021 ന് ഈ വാർത്ത കൊടുത്തിട്ടുണ്ട്.
എന്നാൽ റിവേഴ്സ് ഇമേജ് സെർച്ചിൽ മധ്യപ്രദേശിൽ നിന്നാണ് എന്ന പേരിലും പടം പ്രചരിച്ചിരുന്നതായി മനസിലായി. ആഗസ്റ്റ് 18,2021 ന് കോൺഗ്രസ് നേതാവ് ശ്രീനിവാസ് ബി.വി.യുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഇട്ട ഒരു പോസ്റ്റിൽ വൈറലായ ചിത്രം ഞങ്ങൾ കണ്ടെത്തി. പോസ്റ്റ് അനുസരിച്ച്, ഈ വൈറലായ ചിത്രം മധ്യപ്രദേശിൽ നിന്നുള്ളതാണ്. ‘ഉജ്ജയിൻ-ആഗ്ര-കോട്ട ദേശീയ പാതയിൽ ഉജ്ജയിൻ മുതൽ തനോദിയ വരെയുള്ള 52 കിലോമീറ്റർ റോഡിൽ 427 ഓളം കുഴികളുണ്ട്,” എന്ന് പോസ്റ്റ് പറയുന്നു .
തുടർന്നുള്ള തിരച്ചിലിൽ ദൈനിക് ഭാസ്കറിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. അതിൽ വൈറലായ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ലേഖനം അനുസരിച്ച്, ഈ ചിത്രം മധ്യപ്രദേശിലെ ഉജ്ജയിൻ-അഗ്ര-കോട്ട എന്നിവയെ ബന്ധിപ്പിക്കുന്ന ഏക ദേശീയ പാതയുടേതാണ്. ഉജ്ജയിനിൽ നിന്ന് തനോദിയയിലേക്കുള്ള 52 കിലോമീറ്റർ റോഡിൽ ഏകദേശം 427 കുഴികളാണുള്ളത്. അതോടെ 40 മിനിറ്റുള്ള യാത്ര ഒന്നര മണിക്കൂറായി നീണ്ടു. രണ്ട് എംപിമാരുടെയും അഞ്ച് എംഎൽഎമാരുടെയും മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന 52 കിലോമീറ്റർ റോഡിന്റെ സ്ഥിതി വളരെ മോശമായതായി ലേഖനത്തിൽ പറയുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ മധ്യപ്രദേശിലെ ഉജ്ജയിൻ-അഗ്ര-കോട്ട എന്നിവയെ ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഇതേ സ്ഥലത്തെ മറ്റൊരു ഫോട്ടോ അടങ്ങുന്ന പ്രിന്റ് എഡിഷന്റെ ചിത്രം ഓഗസ്റ്റ് 19 2021 ൽ റിപ്പോർട്ടർ കമൽ ചൗഹാൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ചിരിക്കുന്നത് കണ്ടു. .
നൈജീരിയയിൽ നിന്നുള്ള റിപോർട്ടുകൾ ഒക്ടോബർ 2021ലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദൈനിക് ഭാസ്കറിലെ റിപ്പോർട്ട് ഓഗസ്റ്റ് 2021ലും. അത് കൊണ്ട് തന്നെ ദൈനിക് ഭാസ്കറിൽ വന്ന വിവരമാണ് ശരിയെന്ന് മനസ്സിലാവും.
ഈ പടം 2021 ഓഗസ്റ്റ് മുതൽ പ്രചാരത്തിലുണ്ട്. അത് കൊണ്ട് തന്നെ കുഴികളിൽ അഴുക്ക് വെള്ളം കെട്ടികിടക്കുന്ന റോഡിന്റെ ചിത്രം എന്ന പേരിൽ പ്രചരിക്കുന്ന പടത്തിനെ ഇപ്പോൾ പെയ്യുന്ന മഴയുമായോ, ഡാമുകളിൽ ഉയരുന്ന ജലനിരപ്പുമായോ യാതൊരു തരത്തിലും ബന്ധിപ്പിക്കാനാവില്ല.
ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ കമൽ ചൗഹാനെയും നൈജീരിയയിലുള്ള ചിലരെയും ബന്ധപ്പെട്ടിട്ടുണ്ട്. അവരുടെ പ്രതികരണം വരുമ്പോൾ റിപ്പോർട്ട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
വായിക്കാം:മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രളയത്തെ കുറിച്ച് പറയുന്ന വീഡീയോ 2020 ലേതാണ്
അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തിയ വസ്തുതകൾ പഠിച്ചപ്പോൾ, കുഴികളിൽ അഴുക്ക് വെള്ളം കെട്ടികിടക്കുന്ന റോഡിന്റെ ഈ ചിത്രം കേരളത്തിൽ നിന്നുള്ളതല്ല, മധ്യപ്രദേശിൽ നിന്നുള്ളതാണെന്ന് ബോധ്യപ്പെട്ടു.
Sources
News report in premiumtimesng.com on October 26,2021
News report in Batatv on October 26,2021
Tweet by Srinivas B V on August 18,2021
News report in Dainik Bhaskar on August 19,2021
Facebook post of Kamal Chouhan on August 19,2021
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|