schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim: ബിജെപിയിൽ പോവാൻ തോന്നിയാൽ ഞാൻ പോവും എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്.
Fact: വീഡിയോ ക്ലിപ് ചെയ്തു നിർമ്മിച്ചത്.
ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറയുന്ന വീഡിയോ എഡിറ്റ് ചെയ്തു നിർമിച്ചത്
“കെ സുധാകരന് ബിജെപിയിൽ പോവാൻ തോന്നിയാൽ പോവും. ഇവരുടെ ചീട്ട് വേണോ?,” എന്ന് കെപിസിസി പ്രസിഡന്റും കണ്ണൂരിലെ കോൺഗ്രസ്സ് സ്ഥാനാർഥിയുമായ കെ സുധാകരൻ പറയുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. കലാശക്കൊട്ടിന്റെ ദിവസമാണ് സുധാകരൻ ഇത് പറഞ്ഞത് എന്ന് വീഡിയോ ഷെയർ ചെയ്യുന്നവർ അവകാശപ്പെടുന്നു.
സിപിഎം പിന്തുണയോടെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര എംഎൽഎ PV ANVAR ഷെയർ ചെയ്ത ഈ പോസ്റ്റിന് 1.1 k ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.
“കെ.സുധാകരന് പോകണം, ബിജെപിയിൽ പോകണം എന്നുണ്ടെങ്കിൽ ഞാൻ പോകും”. കെപിസിസി പ്രസിഡന്റിന്റെ വാക്കുകളാണിത് സംഘപരിവാറിനെതിരെ വിധിയെഴുതാൻ തയ്യാറായി പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഒരു ജനതയുടെ മുഖത്ത് നോക്കി ഇത് വീണ്ടും വീണ്ടും വിളിച്ച് പറയാൻ തയ്യാറാകുന്ന കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഒന്നും നമ്മൾക്ക് പ്രതീക്ഷിക്കാനില്ല,” എന്ന കുറിപ്പോടെയാണ് അൻവർ ഈ വീഡിയോ ഷെയർ ചെയ്യുന്നത്.
“ഇടതുപക്ഷ സ്ഥാനാർത്ഥികൾ വിജയിക്കേണ്ടതും, അവർ ദില്ലിയിൽ ഉണ്ടാവേണ്ടതും ഇന്ന് ഈ നാടിന്റെ ആവശ്യമായി മാറിയിരിക്കുന്നു. കൈപ്പത്തിക്ക് കുത്തി താമര വിരിയിക്കാൻ ഇടവരുത്തരുത്,” എന്നും അൻവർ പറയുന്നു.
“ലീഗുകാരോടാണ്.സുധാകരൻ പറയുന്നതിനും ഇവിടെ വന്ന് എന്റെ മെക്കിട്ട് കയറരുത്.പോയി സുധാകരനോട് തന്നെ ചോദിക്കുക,” എന്നും അൻവർ കൂട്ടിച്ചേർക്കുന്നു
അൻവർ മാത്രമല്ല മറ്റ് ചില പ്രൊഫൈലുകളും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. DeepuGopal എന്ന പ്രൊഫൈൽ ഷെയർ ചെയ്ത വിഡിയോയ്ക്ക് ഞങ്ങൾ കാണുമ്പോൾ 385 ഷെയറുകൾ ഉണ്ടായിരുന്നു.
Anand Shinu എന്ന ഐഡിയിൽ നിന്നുള്ള രീൽസിന് ഞങ്ങൾ കാണുമ്പോൾ 17 ഷെയറുകൾ ഉണ്ടായിരുന്നു.
മുൻപ് ബിജെപിയിൽചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും എന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറയുന്ന മറ്റൊരു വീഡിയോ പ്രചരിച്ചിരുന്നു അത് ഫാക്ട് ചെക്ക് ചെയ്തത് ഇവിടെ വായിക്കാം.
ഇവിടെ വായിക്കുക:Fact Check: കള്ളവോട്ടിനെ തുടർന്നാണ് മണിപ്പൂരിൽ ഇവിഎം തകർത്തത്
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ നിന്നും ഏപ്രിൽ 24,2024ലെ അവരുടെ ഒരു വീഡിയോ കിട്ടി. അതിൽ “കെ സുധാകരന് ബിജെപിയിൽ പോവാൻ തോന്നിയാൽ പോവും. ഇവരുടെ ചീട്ട് വേണോ?,” എന്ന് പറഞ്ഞതിന് ശേഷം, “എനിക്ക് പോവാൻ താല്പര്യമില്ലാത്തത് കൊണ്ടും, അങ്ങനെ ഒരു കാഴ്ച്ചപ്പാടിലാത്തത് കൊണ്ടുമാണ് ഈ പ്രതിസന്ധി മുഴുവൻ വന്നിട്ടും ഞാൻ കോൺഗ്രസുമായി പിടിച്ചു നില്കുന്നത്. എന്റെ പട്ടി പോലും പോകില്ല ബിജെപിയിലേക്ക്. എനിക്കൊരു പട്ടിയുണ്ട്, വളരെ നല്ലൊരു പട്ടി, ബ്രൂണോ എന്നാണതിന്റെ പേര്, അത് പോലും ബിജെപിയിലേക്ക് പോകില്ലെന്നായിരുന്നു,” കെ സുധാകരൻ പറഞ്ഞത്.
“എന്റെ ഒരു സെക്രട്ടറി പോയി എന്നാണ്. ആറു മാസം എന്റെ കൂടെ നിന്നൊരു സെക്രട്ടറി. ഞാൻ പുറത്താക്കിയവനാ. കഴിവുകേടുകൊണ്ട് ഞാൻ പുറത്താക്കിയ സെക്രട്ടറിയാ ബിജെപിയിൽ പോയത്,” എന്നും സുധാകരൻ അതിൽ പറയുന്നുണ്ട്. കലാശക്കൊട്ടിന്റെ ദിവസം ഏഷ്യാനെറ്റിലെ വിനു വി ജോണിന് നൽകിയ ഇന്റർവ്യൂവിലാണ് ഈ പരാമർശം.
തുടർന്ന് ഞങ്ങൾ സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറി ഷിബു മൂലക്കണ്ടിയെ വിളിച്ചു: ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിന് നൽകിയ ഇന്റർവ്യൂ ക്ലിപ് ചെയ്ത് ദുഷ്പ്രചാരണം നടത്തുന്നത്,”അദ്ദേഹം പറഞ്ഞു.
ഇവിടെ വായിക്കുക: Fact Check: കൈരളി ടിവി സർവേയുടെ ന്യൂസ് കാർഡ് വ്യാജം
ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിന് നൽകിയ ഇന്റർവ്യൂ ക്ലിപ് ചെയ്താണ്, “:ബിജെപിയിൽ പോവാൻ തോന്നിയാൽ ഞാൻ പോവും” എന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറയുന്നതായി പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Sources
Facebook Post by Asianet News on April 24,2024
Telephone Conversation with K Sudhakaran’s PA
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
January 23, 2025
Sabloo Thomas
November 19, 2024
Sabloo Thomas
October 28, 2024
|