schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim
മീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നു.
Fact
ബ്രീഡിങ്ങിന് വേണ്ടി കറ്റ്ല മത്സ്യത്തെ ഇഞ്ചക്ഷൻ എടുക്കുന്നതാണ് വീഡിയോയിൽ.
മീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നുവെന്ന് ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ഇത്രയും കാലം കെമിക്കൽ ഇല്ലാതെ കഴിക്കാൻ പറ്റുന്ന മത്സ്യം ആയിരുന്നുവെന്നാണ് വിശ്വാസം. അതും പോയി. പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നത് കണ്ടോ,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിച്ചാൽ 100 വയസ്സ് വരെ ജീവിക്കുമോ?
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ ഈ വിഡിയോയോട് സാമ്യമുള്ള നിരവധി വീഡിയോകൾ കണ്ടെത്തി. വലിയ കറ്റ്ല മത്സ്യത്തിന്റെ ബ്രീഡിംഗ് എന്ന തലക്കെട്ട് കൊടുത്ത് Bengal Fishing Technique എന്ന യൂട്യൂബ് ചാനൽ ജൂലൈ 14, 2019ൽ അപ്ലോഡ് ചെയ്ത വീഡിയോ ആണ് അതിലൊന്ന്. പ്രചാരത്തിലുള്ള വീഡിയോയുമായി സാമ്യമുള്ളതാണ് ഈ വീഡിയോ.
മീനുകളെ കിടത്തുന്ന സ്ഥലം, ഇഞ്ചക്ഷൻ എടുക്കുന്ന ആൾ, ഇഞ്ചക്ഷൻ എടുക്കുന്ന രീതി എന്നിവയിൽ എല്ലാം ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയോട് സാമ്യമുള്ള ദൃശ്യങ്ങൾ യൂട്യൂബിൽ PAL FISHERY എന്ന ഐഡി 2023 മെയ് 8ന് പോസ്റ്റ് ചെയ്തതും ഞങ്ങൾ കണ്ടെത്തി.
ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ വെബ്സൈറ്റ് പ്രകാരം, “കറ്റ്ല മത്സ്യത്തിന്റെ ബ്രീഡിംഗിന്, ഇൻഡ്യൂസ്ഡ് ബ്രീഡിംഗ് ടെക്നോളജി വികസിപ്പിച്ചതിനുശേഷം പൊതു പ്രേരക ഏജൻ്റ് ആയി കൂടുതൽ ഉപയോഗിക്കുന്നത് കാർപ്പ് പിറ്റ്യൂട്ടറി എക്സ്ട്രാക്റ്റ് ആണ്. എങ്കിലും, ശുദ്ധീകരിച്ച സാൽമൺ ഗോണഡോട്രോപിൻ, Ovaprim, Ovatide, Wova-FH എന്നിവയുടെ സിന്തറ്റിക് വാണിജ്യ ഫോർമുലേഷനുകളും സമീപ വർഷങ്ങളിൽ വിജയകരമായി ഇതിന് ഉപയോഗിക്കുന്നുണ്ട്.”
“പിറ്റ്യൂട്ടറി ഗ്ലാൻഡ്സിന്റെ സത്തിൽ സ്ത്രീ മത്സ്യങ്ങൾക്ക് 2-3 mg/kg BW എന്ന ഉത്തേജക ഡോസ് കുത്തിവയ്ക്കുന്നു. തുടർന്ന് 6 മണിക്കൂർ കഴിഞ്ഞ് 5 മുതൽ 8 mg/kg വരെ രണ്ടാമത്തെ ഡോസ് കുത്തിവയ്ക്കുന്നു,” ലേഖനം പറയുന്നു.
“സ്ത്രീ മത്സ്യങ്ങളുടെ രണ്ടാമത്തെ കുത്തിവയ്പ്പ് സമയത്ത് പുരുഷ മത്സ്യങ്ങൾക്ക് 2-3 mg/kg എന്ന ഒറ്റ ഡോസ് നൽകുന്നു. സിന്തറ്റിക് ഫോർമുലേഷനുകൾ ഉപയോഗിക്കുമ്പോൾ, 0.4-0.5 മില്ലി / കി.ഗ്രാം ബി.ഡബ്ല്യു (സ്ത്രീ മത്സ്യങ്ങൾക്ക്) അല്ലെങ്കിൽ 0.2-0.3 മില്ലി / കി.ഗ്രാം (പുരുഷ മത്സ്യങ്ങൾക്ക്) എന്ന ഒറ്റ ഡോസ് നൽകപ്പെടുന്നു,” ലേഖനം വ്യക്തമാക്കുന്നു.
എവിവിഎം ശ്രീ പുഷ്പം ഓട്ടോണമസ് കോളേജ് തഞ്ചാവൂരിലെ പ്രിയദർശിനി ആർ ഈ വിഷയത്തിൽ ധാരാളം ഗവേഷണം ചെയ്ത ആളാണ്. ഞങൾ സംസാരിച്ചപ്പോൾ, കറ്റ്ല മത്സ്യത്തിന് ബ്രീഡ് ചെയ്യുന്നതാണ് വീഡിയോ എന്നവരും വ്യക്തമാക്കി.
ഇവിടെ വായിക്കുക: Fact Check: ധ്രുവ് റാഠി എഴുതിയത് എന്ന പേരിൽ ഈദ് ആഘോഷത്തെ പ്രകീർത്തിക്കുന്ന പോസ്റ്റിന്റെ വാസ്തവം അറിയുക
ബ്രീഡിങ്ങിന് വേണ്ടി കറ്റ്ല മത്സ്യത്തെ ഇഞ്ചക്ഷൻ ചെയ്യുന്നതാണ് വൈറൽ വീഡിയോയിൽ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക: Fact Check: ജൻധൻ യോജനയിലൂടെ എല്ലാവർക്കും ₹2000 സൗജന്യ പാരിതോഷികം ലഭിക്കുമോ?
Sources
YouTube Video by Bengal Fishing Technique on July 14, 2019
YouTube Video by PAL FISHERY on May 8, 2023
FAQ in the website of Food and Agriculture Organisation agency of the United Nations
Telephone Conversation with Priyadharshini,R, PG and Research Department of Zoology and Biotechnology, A.V.V.M. Sri Pushpam College (Autonomous), Poondi, Thanjavur
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
|