About: http://data.cimple.eu/claim-review/6dd027d33a6d63de7e9c31c52fa62b2e364ea145f555b178c034b8aa     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • മണിപ്പൂരിലെ കുക്കി(Kuki), മെയ്തേയി(Meitei) വിഭാഗങ്ങള് തമ്മിലുള്ള സംഘര്ഷം അവിടുത്തെ സാധാരണ ജീവിതം തകര്ത്തിട്ട് നാളുകളായി. ഭൂരിപക്ഷ വിഭാഗമായ മെയ്തേയിക്ക് പട്ടികവര്ഗ സംവരണം നല്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വന്നശേഷമാണ് കലാപം പൊട്ടിപുറപ്പെട്ടത്. ജനസംഖ്യയടെ 53% വരുന്ന മെയ്തേയി വിഭാഗക്കാര്ക്ക് സംവരണം ലഭിച്ചാല് 30 ശതമാനത്തില് താഴെ മാത്രമുള്ള ഗോത്ര വര്ഗ വിഭാഗമായ കുക്കി വംശജര്ക്ക് വെല്ലുവിളിയാകുമെന്ന ആശങ്കയിലാണ് പ്രതിഷേധം ഉയര്ന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങള് സജീവമാണ്. അത്തരത്തിലൊന്നാണ് കുക്കി വിഭാഗക്കാര് ബര്മ്മയില് (മ്യാന്മര്) നിന്നുള്ള അഭയാര്ഥികളാണെന്നും യഥാര്ഥ മണിപ്പൂരികള് എന്നാല് മെയ്തേയി വിഭാഗക്കാരാണെന്നും അവകാശപ്പെട്ടുള്ള ട്വീറ്റ്. കുക്കികളെ അഭയാര്ഥികളായി പരാമര്ശിക്കുന്ന സര്ക്കാര് രേഖയുടെ പകര്പ്പിനൊപ്പമാണ് ഇത് പ്രചരിക്കുന്നത്. "അങ്ങനെ പൊങ്ങി വരട്ടെ യഥാര്ത്ഥ വസ്തുതകള് ഓരോന്നോരോന്നായി.. മണിപ്പൂരിലെ തദ്ദേശീയര് മേയ്തികള് മാത്രം. കുക്കികള് ബര്മ്മയില് നിന്നും ഏതാനും പതിറ്റാണ്ടുകള്ക്ക് മുമ്പ് (1968ല്) മാത്രം കുടിയേറിയവരും.. ആരാണ് അവരെ കുടിയേറ്റിയത്? അന്നത്തെ കോണ്ഗ്രസ് സര്ക്കാര് ആണ് ! " എന്നുള്ള പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം. എന്നാല്, പ്രചരിക്കുന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില് കണ്ടെത്താനായി. എല്ലാ കുക്കികളും അഭയാര്ഥികളല്ല, നൂറ്റാണ്ടുകളായി ഇന്ത്യയില് ജീവിക്കുന്ന വിഭാഗമാണ് കുക്കി വംശജര്. സമാനമായ പോസ്റ്റിന്റെ ആര്ക്കൈവ് ചെയ്ത ലിങ്ക് എന്താണ് വൈറല് കത്ത് ? ഞങ്ങള് ആദ്യം പരിശോധിച്ചത് പ്രചരിക്കുന്ന പോസ്റ്റിനൊപ്പമുള്ള കത്തിനെപ്പറ്റിയാണ്. "ബര്മ്മയില് നിന്നുള്ള കുക്കി അഭയാര്ത്ഥികളെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ റിപ്പോര്ട്ട് വേഗത്തിലാക്കുക" എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഉഖ്രുല് സബ് ഡിവിഷണല് ഓഫിസര് ബീരേന്ദ്ര സിംഗിന്, മണിപ്പൂര് ഡെപ്യൂട്ടി കമ്മിഷ്ണര് എസ്.സി വൈഷ് കൈമാറിയ കത്താണിത്. 1968 ഏപ്രില് മാസത്തില് ഇതുസംബന്ധിച്ച് നല്കിയ ആദ്യ കത്തിന്റെ പകര്പ്പും ഇതിനൊപ്പം ചേര്ക്കുന്നതായി ഈ കത്തില് പറയുന്നുണ്ട്. എന്നാല് വൈറല് പോസ്റ്റില് ആദ്യ കത്ത് നല്കിയിട്ടില്ല. ലഭ്യമായ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള് എസ്.സി വൈഷിന്റെ ആദ്യ കത്തും ഞങ്ങള്ക്ക് ലഭ്യമായി. ഉഖ്റുല് സബ് ഡിവിഷനില് താമസിക്കുന്ന ബര്മ്മയില് നിന്നുള്ള കുക്കി അഭയാര്ത്ഥികളെ ഒരു കോംപാക്റ്റ് ഏരിയയില് താമസിപ്പിക്കുന്നത് സംബന്ധിച്ചുള്ളതാണ് കത്തിന്റെ ഉള്ളടക്കം. സര്ക്കാര് സഹായത്തോടെ പുനരധിവാസം ഉറപ്പാക്കുമ്പോള് നിലവിലുള്ള കുക്കി ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതത്തിന് ദുസഹമാകാത്ത രീതിയില് താമസ സൗകര്യം കണ്ടെത്താനും കത്തില് നിര്ദ്ദേശിക്കുന്നുണ്ട്. ഈ കത്തിന്റെ ചിത്രം താഴെ കാണാം. കുക്കികള് ബര്മ്മയില് നിന്ന് പലായനം ചെയ്തത് എന്തിനാണ്? 1968ല് എന്തുകൊണ്ടാണ് ബര്മ്മയില് നിന്ന് അഭയാര്ഥികള് എത്തിയതെന്ന വിവരവും ഞങ്ങള് പരിശോധിച്ചു. ഇന്ത്യന് വേരുകളുള്ള കുക്കികളെ കുടിയിറക്കാന് 1967ല് മ്യാന്മര് സര്ക്കാര് നടത്തിയ 'ഓപ്പറേഷന് ഖദ്വമി' (Operation Khadawmi) കാരണം മണിപ്പൂരിലേക്ക് പലായനം ചെയ്തവരാണിവര്. ഇവര്ക്ക് ഇന്ത്യന് സര്ക്കാര് മാനുഷിക പരിഗണന വച്ച് നല്കിയ സഹായം നടപ്പാക്കുന്നതിനാണ് മണിപ്പൂര് ജില്ലാ കമ്മീഷണര് ഇത്തരമൊരു കത്തിടപാട് നടത്തിയത്. മണിപ്പൂരില് നിലവിലുള്ള കുക്കി വിഭാഗക്കാര്ക്ക് ബര്മ്മയില് നിന്നെത്തിയവരുടെ പുനരധിവാസം ബുദ്ധിമുട്ടാണ്ടാകരുതെന്ന് ഈ കത്തില് തന്നെ സൂചിപ്പിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഇന്ത്യന് കുക്കികള് എവിടെയെല്ലാമുണ്ട്? അടുത്തതായി ഞങ്ങള് പരിശോധിച്ചത് കുക്കി വിഭാഗക്കാരുടെ ചരിത്രമാണ്. കുക്കികള് ഇന്ത്യയില് എത്രകാലമായി ജീവിക്കുന്നു, അവരുടെ ജീവിതരീതി എന്താണ് തുടങ്ങിയ വിവരങ്ങളാണ് പരിശോധിച്ചത്. മണിപ്പൂര്, മിസോറാം, മേഘാലയ, അസം, ത്രിപുര, നാഗാലാന്ഡ് എന്നിവയുള്പ്പെടെ ഇന്ത്യയുടെ വടക്കുകിഴക്കന് സംസ്ഥാനങ്ങളിലും, ബംഗ്ലാദേശ്, മ്യാന്മാര് എന്നീ അയല് രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന മലയോര ഗോത്ര വിഭാഗമാണ് കുക്കി എന്ന പേരലറിയപ്പെടുന്നവര്. പതിറ്റാണ്ടുകളായി കുക്കി വംശജര് ഇന്ത്യയിലുണ്ട്. കുക്കി വംശജരുടെ ചരിത്രം പ്രസ്ഥാവിച്ചിട്ടുള്ള പുസ്തകങ്ങളും ഞങ്ങള് പരിശോധിച്ചു. 1887ല് പുറത്തിറങ്ങിയ സി.എ സൊപ്പാട്ടിന്റെ 'A Short account of the Kuki-Lushai Tribse of the North East Fronter' എന്ന പുസ്തകത്തില് കുക്കികളുടെ ചരിത്രം പ്രതിപാദിക്കുന്നുണ്ട്. 1881ലെ സെന്സസ് ഡേറ്റയിലുള്ള കുക്കി-ലുഷായ് വംശജരുടെ എണ്ണവും ഇതില് പറയുന്നുണ്ട്. കൂടാതെ 1907-ല് പ്രസിദ്ധീകരിച്ച 'ഫ്രോണ്ടിയര് ആന്ഡ് ഓവര്സീസ് എക്സ്പെഡിഷന്സ് ഫ്രം ഇന്ത്യ' എന്ന പുസ്തകത്തില്, കുക്കികളെ 1777-ല് തന്നെ (മിസോറാമിലെ) ലുഷായി കുന്നുകളിലെ നിവാസികളായി പരാമര്ശിക്കുന്നു.1874ല് പുറത്തിറങ്ങിയ തോമസ് ഹെര്ബേര്ട്ട് ലെവിന് എഴുതിയ ചരിത്ര പുസ്കം ഉള്പ്പെടെ നിരവധി ഗ്രന്ഥങ്ങളില് ഇന്ത്യയിലെ കുക്കികളെപ്പറ്റി പരാമര്ശിക്കുന്നുണ്ട്. കുക്കി വംശജര്ക്ക് 1950ല് പട്ടികവര്ഗ പദവി നല്കിക്കൊണ്ടുള്ള ഇന്ത്യന് ഗവണ്മെന്റിന്റെ ഔദ്യോഗിക രേഖയും ഞങ്ങള് കണ്ടെത്തി. ഇതിന്റെ സക്രീന് ഷോട്ട് താഴെ കാണാം. ലഭ്യമായ വിവരങ്ങളില് നിന്നും പ്രചാരത്തിലുള്ള പോസ്റ്റുകളില് ആരോപിക്കുന്നതുപോലെ കുക്കി വംശജര് എല്ലാവരും മ്യാന്മറില് നിന്ന് 1968ന് ശേഷം മാത്രം കുടിയേറിയവരല്ലെന്നും നൂറ്റാണ്ടുകളായി വടക്കു കിഴക്കന് ഇന്ത്യന് സംസ്ഥാനങ്ങളില് അധിവസിക്കുന്ന ഗോത്രവിഭാഗമാണ് ഇവരെന്നും വ്യക്തമായി. 1968ന് ശേഷം മ്യാന്മറില് നിന്ന് മണിപ്പൂരിലേക്ക് കുടിയേറിയവരാണ് കുക്കി വംശജര്. കുക്കി വംശജര് നൂറ്റാണ്ടുകളായി വടക്കു കിഴക്കന് ഇന്ത്യന് സംസ്ഥാനങ്ങളുടെ മലനിരകളില് സ്ഥിരതാമസമാക്കിയവരാണ്. ഇന്ത്യന് വേരുകളുള്ള കുക്കികളെ പുറത്താക്കാന് 1967ല് മ്യാന്മര് സര്ക്കാര് നടത്തിയ ഖദ്വമി ഓപ്പറേഷനില് ഉള്പ്പെട്ട് മണിപ്പൂരില് അഭയം തേടിയവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടിക്രമമാണ് വൈറല് കത്തില് പ്രതിപദിക്കുന്നത്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 5 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software