schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
രാജ്യം 5 G ഫോണുകളിലേക്ക് മാറുകയാണ്. രാജ്യത്ത് അഞ്ചാംതലമുറ ടെലികോം സ്പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഒകോടോബർ ആദ്യം നടത്തിയതോടെയാണിത്.
തുടർന്ന്,5 G സർവ സാധാരണമാവുന്നതോടെ ക്യാൻസർ ബാധിതരുടെ എണ്ണം വർദ്ധിക്കും എന്ന പ്രചരണം വാട്ട്സ്ആപ്പിൽ ആരംഭിച്ചു. മൊബൈൽ ഫോണ വന്നപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഇത്തരം പ്രചരണം ഉണ്ടായിരുന്നു. മൊബൈൽ ഫോണും മൊബൈൽ ടവറും റേഡിയേഷൻ ഉണ്ടാക്കുന്നു എന്നും അത് പ്രശ്നം ഉണ്ടാക്കും എന്നുമാണ് പ്രചരണം. വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന ഇത്തരം ചില പ്രചാരണങ്ങളുടെ സ്ക്രീൻ ഷോട്ട് താഴെ ചേർക്കുന്നു.
Fact Check/Verification
ഈ പ്രചരണം സത്യമാണോ എന്നറിയാൻ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ സീനിയർ സെർജിക്കൽ ഓങ്കോളജിസ്റ്റ് ജോജോ വി ജോസഫിനെ ഞങ്ങൾ ബന്ധപ്പെട്ടു. തുടർന്ന് അദ്ദേഹം ചെയ്ത ഒരു യുട്യൂബ് വിഡിയോയും പരിശോധിച്ചു.
ആ വീഡിയോയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:”പ്ലസ് ടു കാലത്തെ ഫിസിക്സിന്റെ ബാലപാഠങ്ങൾ മനസിലാക്കിയാൽ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കും എന്നാണ് .ഊർജം നിലനിൽക്കുന്നത് തരംഗമായി മൂവ് ചെയ്തതാണ് നമ്മുടെ പ്രധാന എനർജി സ്രോതസായ സൂര്യനിൽ നിന്നും എനർജിഎത്തുന്നത് തരംഗത്തിലൂടെയാണ്. ഇലൿട്രോണിക് മാഗ്നെറ്റിക് വേവ്സ് എന്നോ റേഡിയേഷൻ ഇലൿട്രോണിക് മാഗ്നെറ്റിക് റേഡിയേഷൻ എന്നോ അതിനെ വിളിക്കുന്നു.”
“എനർജി സഞ്ചരിക്കുന്നത് വേവ്സ് വഴിയാണ്. ഈ വാക്വേസിന്റെ ദൈർഘ്യവും ഫ്രിക്വൻസിയും എനർജിയും അനുസരിച്ച് വളരെ അധികം വെവ്സ് നമ്മുടെ ഇലൿട്രോണിക് മാഗ്നെറ്റിക് സെപക്ട്രത്തിൽ ഉണ്ട്. നമമ്മുടെ അറിവിലേക്കായി അതിനെ ഏഴായി തരം തീരിക്കാം. അതിൽ ഏറ്റവും എനർജി കുറഞ്ഞ വേവ്സ് ആണ് റേഡിയോ വേവ്സ് എന്ന് പറയുന്നത്. അത് കഴിഞ്ഞാണ് മൈക്രോവേവ്സ്, പിന്നെ ഇൻഫ്രാ റെഡ്. പിന്നെ നമ്മൾക്ക് പരസ്പരം കാണുവാൻ സഹായിക്കുന്ന വിസിബിൾ ലൈറ്റ്. അത് കഴിഞ്ഞു വരുന്നത് അൾട്രാ വയലറ്റ്. പിന്നെ എക്സ്റേസ്, പിന്നെ ഗാമ റേസ്. ഇതിനെല്ലാം സബ് ഡിവിഷൻസ് ഉണ്ട്,” ഡോക്ടർ ജോജോ പറഞ്ഞു.
”അൾട്രാ വയലറ്റ് കഴിഞ്ഞുള്ള എക്സ്റേസും ഗാമ റേസും വളരെ അധികം എനർജിയുള്ള റേസ് ആണ്. അത് ഏതെങ്കിലും ആറ്റത്തിലോ മോളിക്യൂളിലോ തട്ടുമ്പോൾ ആ ആറ്റത്തിന്റെയോ മോളിക്യൂളിന്റെയോ ഇലകട്രോണെ അതിൽ നിന്നും വിഘടിപ്പിക്കാൻ അതിന് കഴിയും. അങ്ങനെ നടക്കുന്ന പ്രോസസ്സിനെ ആണ് അയണൈസേഷൻ എന്ന് പറയുന്നത്,ഡോക്ടർ ജോജോ കൂടിചേർത്തു.
“ഇങ്ങനെ അയണൈസേഷൻ കപ്പാസിറ്റിയുള്ള ഇലൿട്രോണിക് മാഗ്നെറ്റിക് സെപക്ട്രത്തിലുള്ള എക്സ്റേസോ ഗാമ റേസോ നമ്മുടെ ശരീരത്തിൽ പതിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ ഉള്ളിലെ ന്യൂക്ലീയസിലുള്ള ഡിഎൻഎ എന്ന പാർട്ടിക്കിളിൽ ഇത് പതിക്കും. അവിടെ അയണൈസ് ചെയ്യപ്പെടുകയും ഒരു കെമിക്കൽ റിയാക്ഷൻ ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഡിഎൻഎ യ്ക്ക് ഡാമേജ് ഉണ്ടാക്കുന്നു. അങ്ങനെ ഡാമേജ് ഉണ്ടാക്കുന്ന കോശങ്ങൾ നശിച്ചു പോവുന്നു. എന്നാൽ ചെറിയ ഡാമേജ് ഉണ്ടാക്കുന്ന കോശങ്ങൾ മുന്നോട്ട് പോവുകയും ചെയ്യുന്നു. അബ്നോർമൽ ഡിഎൻഎയുള്ള കോശങ്ങൾ ആണ് ക്യാൻസർ വളർച്ചയ്ക്ക് കാരണം. അങ്ങനെയുള്ള കോശങ്ങൾ മുന്നോട്ട് പോവുമ്പോൾ നമ്മുക്ക് ക്യാൻസർ ഉണ്ടാവുന്നു. ഇങ്ങനെയുള്ള റേഡിയേഷനെ ആണ് അയണൈസിങ് റേഡിയേഷൻ എന്ന് പറയുന്നത്. ഇങ്ങനെയുള്ള റേഡിയേഷൻ നമ്മുക്ക് അപകടം ഉണ്ടാക്കാൻ ചാൻസുള്ള റേഡിയേഷൻ ആണ്. ഇത് ഉണ്ടാവുന്നത് ഏറ്റവും ഇങ്ങേയറ്റത്തുള്ള എനർജി കൂടിയ വേവ്സിലാണ് ആണ്,”ഡോക്ടർ ജോജോ അഭിപ്രായപ്പെട്ടു.
“എന്നാൽ നമ്മൾ കമ്മ്യൂണികേഷനായി ഉപയോഗിക്കുന്നത് അതിന്റെ ഓപ്പോസിറ്റി എൻഡിൽ ഉള്ള, നമ്മൾ സ്ഥിരം കാണുന്ന വിസിബിൾ ലൈറ്റിനെക്കാളും എനർജി കുറഞ്ഞ റേഡിയോ വേവ്സ് ആണ് നമ്മൾ കമ്യൂണികേഷന് ഉപയോഗിക്കുന്നത്. അതായത് റേഡിയോ വേവ്സും അത് കഴിഞ്ഞുള്ള മൈക്രോ വെവസുമാണ്. ടിവി, റേഡിയോ സ്റ്റേഷൻ, വയർലെസ്സ്,റഡാർ, മൊബൈൽ ഫോൺ ഇവയ്ക്കെല്ലാം വേണ്ടി ഉപയോഗിക്കുന്നത്. ഇവയെല്ലാം നോൺ അയണൈസിങ് റേഡിയേഷൻ ആണ്,”ഡോക്ടർ ജോജോ പറഞ്ഞു.
“ഇവ ഏതെങ്കിലും തരത്തിൽ നമ്മുടെ ഡിഎൻഎയ്ക്ക് ഡാമേജ് ഉണ്ടാക്കുന്നില്ല. നമ്മൾ ഏത് രീതിയിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചാലും അതിൽ നിന്നും വരുന്നത് നോൺ അയണൈസിങ് റേഡിയേഷൻ ആണ്. അത് ക്യാൻസർ ഉണ്ടാക്കാൻ [പ്രാപ്തമല്ല. അത് കൊണ്ട് മൊബൈൽ ഫോൺ ഉപയോഗം നമ്മുക്ക് സേഫ് ആയി നടത്താവുന്നതാണ്,”ഡോക്ടർ ജോജോ അഭിപ്രായപ്പെട്ടു.
2G,3G,4G,5G എന്ന് പറയുന്നതെല്ലാം ഓരോ ജനറേഷൻ വ്യത്യാസമുള്ള മൊബൈൽ സിഗ്നൽസ് ആണ്. അത് എഫ്എം റേഡിയോയിൽ ഉപയോഗിക്കുന്ന സിഗ്നലിന് അടുത്ത് വരുന്ന സിഗ്നൽസ് ആണ്. ഇത് തമ്മിൽ വളരെ കുറച്ചു വ്യത്യാസങ്ങളെ വേവ് ലെങ്ങ്തിന്റെ കാര്യത്തിൽ ഉള്ളൂ. എന്നാൽ അതിന്റെ ക്വാളിറ്റിയും മറ്റു കാര്യങ്ങളിലും ടെക്നിക്കൽ കാര്യങ്ങളിലും വ്യത്യാസമുണ്ട്.എങ്കിലും ഒരു ജനറേഷൻ കൂടുന്നത് അനുസരിച്ച് റേഡിയേഷൻ വർധനയോ ഒന്നും ഉണ്ടാവുന്നില്ല. അത് കൊണ്ട് മൊബൈൽ ഫോൺ സിഗ്നൽസ് 5G ആണെങ്കിലും അത് നമ്മുക്ക് സേഫ് ആണ്,” വീഡിയോ പറയുന്നു.
തുടർന്ന് ഞങ്ങൾ പരിയാരം മെഡിക്കൽ കോളേജിലെ റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിലെ ഡോക്ടർ ആരിഫ കെ സിയെ വിളിച്ചു. ഡോക്ടർ ആരിഫ പറഞ്ഞത്, ”ക്യാൻസർ ഉണ്ടാവണമെങ്കിൽ മൊബൈൽ ഫോൺ റേഡിയേഷൻ കൊണ്ട് മ്യൂട്ടേഷൻ സംഭവിക്കണം. എന്നാൽ അതിനുള്ള ശക്തി മൊബൈൽ ഫോൺ റേഡിയേഷന് ഇല്ല. മൊബൈൽ ഫോണുകൾ നമ്മൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് വളരെ വർഷ ങ്ങളായി. ഇതുവരെ മൊബൈൽ ഫോണിന്റെ ഉപയോഗത്തിൽ നിന്നും ഇത്തരം ഒരു റിസ്ക് ഉണ്ട് എന്ന് തെളിഞ്ഞിട്ടില്ല.”
തുടർന്നുള്ള അന്വേഷണത്തിൽ പിഐബി തിരുവനന്തപുരം യൂണിറ്റ് മാർച്ച് 5 ,2021 ൽ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പ് കിട്ടി. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, കേരള എൽഎസ്എ, കൊച്ചിയിലെ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ പി ടി മാത്യു ഉദ്ധരിച്ച് ഇങ്ങനെ പറയുന്നു: ”മൊബൈൽ ടവർ റേഡിയേഷൻ ആരോഗ്യത്തിന് ഹാനികരമാണെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നു ലോകാരോഗ്യ സംഘടനയുൾപ്പെടെയുള്ള പല സംഘടനകളും റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങളെക്കാളും പത്തുമടങ്ങു കർശനമായ നിയമങ്ങളാണ് ഇന്ത്യൻ ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ഈ വിഷയത്തിൽ പുറപ്പെടുവിച്ചിട്ടുള്ളത്,” എന്നും ശ്രീ പി. ടി. മാത്യു അറിയിച്ചു.
”4.5W/m2 ആണ് മൊബൈൽ ടവർ റേഡിയേഷന്റെ പരിധിയായി ICNIRP പറഞ്ഞിരിക്കുന്നത്. എന്നാൽ ഭാരതത്തിൽ അനുവദനീയമായ റേഡിയേഷന്റെ പരിധി 0.45W/m2 ആണ്. IIT, AIIMS, ICMR മുതലായ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ സഹായത്തോടെയാണ് DoT ഈ നിയമങ്ങൾ പുറപ്പെടുവിച്ചത്. അതു കൊണ്ട് ജനവാസ പ്രദേശങ്ങൾ, സ്കൂൾ, ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ മൊബൈൽ ടവറുകൾ നിർമ്മിക്കുന്നതിനു വിലക്കില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായിക്കാം:1971-72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ പിണറായി വിജയനെ അജിത് ഡോവൽ അറസ്റ്റ് ചെയ്തോ? ഒരു അന്വേഷണം
5 G യോ മറ്റ് ഏതെങ്കിലും മൊബൈൽ ഫോൺ ടെക്നോളജിയയോ ക്യാൻസർ ഉണ്ടാകില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Our Sources
Telephone Conversation with Dr Jojo V Joseph Senior Surgical Oncologist of Caritas Hospital
Youtube Video by with Dr Jojo V Joseph on November 8,2022
Telephone Conversation with Dr Arifa K C of Pariyaram Medical College
Press release by PIB Thiruvananthapuram on March 5,2021
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
January 13, 2024
Sabloo Thomas
January 8, 2024
Sabloo Thomas
May 18, 2023
|