schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
വേഷം മാറി പാകിസ്ഥാന് മുദ്രാവാക്യം വിളിക്കുന്ന സംഘി.
കർണാടകയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷം വിജയാഹ്ളാദ പ്രകടനത്തിൽ പാകിസ്ഥാൻ പതാക ഉയർത്തി എന്നും മറ്റും ആരോപണം ഉണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ വൈറലായത്. പാകിസ്ഥാൻ പതാക ഉയർത്തി എന്ന വാദം തെറ്റായിരുന്നു. അത് ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് എവിടെ വായിക്കാം.
ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ വേഷം മാറി പാകിസ്ഥാന് മുദ്രാവാക്യം വിളിക്കുന്ന സംഘി എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയെ കീ ഫ്രെയിമുകളായി വിഭജിച്ചത്തിന് ശേഷം, അതിൽ ഒരു കീ ഫ്രെയിം റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ,2020 ഓഗസ്റ്റ് 8-ന് അപ്ലോഡ് ചെയ്ത “ETV Andhra Pradeshന്റെ ” ഒരു YouTube വീഡിയോ ഞങ്ങൾ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ മദ്യം കടത്തുന്ന നിരവധി പേരെ പോലീസ് പിടികൂടിയപ്പോൾ സ്ത്രീവേഷത്തിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ആളാണ് വിഡിയോയിൽ. സംശയം തോന്നിയ പോലീസ് പരിശോധിച്ചപ്പോഴുള്ള വീഡിയോ ആണിത്.
NTV Telugu ഇതേ സംഭവത്തെ കുറിച്ച് 2020 ഓഗസ്റ്റ് 8ന് തെലങ്കാനയിൽ നിന്ന് വില കുറഞ്ഞ മദ്യം വാങ്ങി ആന്ധ്രാപ്രദേശിൽ ഉയർന്ന വിലയ്ക്ക് വിൽക്കാൻ പോകുകയായിരുന്ന പ്രതികളെ ആന്ധ്ര-തെലങ്കാന അതിർത്തിയിൽ വെച്ച് പോലീസ് പിടികൂടി എന്ന ഒരു വാർത്ത ചെയ്തിട്ടുണ്ട്.
ഈ വീഡിയോ സംബന്ധിച്ച് അന്നത്തെ കുർണൂൽ എസ് പി ഓഗസ്റ്റ് 16,2020ൽ ട്വീറ്റ് ചെയ്തിരുന്നു. 2020 ഓഗസ്റ്റിലും ഈ വീഡിയോ തെറ്റായ അവകാശവാദത്തോടെ പങ്കിട്ടിരുന്നു. ഇത് ഖണ്ഡിച്ചുകൊണ്ടാണ് കുർണൂൽ എസ് പി ട്വീറ്റ് ചെയ്തത്.
“പോലീസ് പിടികൂടിയ, ഹിജാബ് ധരിച്ചു പോലീസിനു നേരെ കല്ലെറിഞ്ഞ പുരുഷ കലാപകാരിയുടേത്” എന്ന് അവകാശവാദത്തോടെ ഈ വീഡിയോ ഹിജാബ് വിവാദങ്ങൾക്കിടയിൽ ഫേസ്ബുക്കിൽ വൈറലായിരുന്നു.
അന്ന് ഞങ്ങൾ ഈ വീഡിയോ ഫാക്ട് ചെക്ക് ചെയ്തിരുന്നു. അത് ഇവിടെ വായിക്കാം.
ഇവിടെ വായിക്കുക:Fact Check: ബിജെപി പതാകയ്ക്ക് മുകളിൽ കർണാടകയിൽ പശുവിനെ കശാപ്പ് ചെയ്തോ?
Sources
Youtube video by ETV Andhra Pradesh on August 8,2020
Tweet by Kurnool SP on August 16 ,2020
News Report by NTV Telugu on August 8,2020
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|