About: http://data.cimple.eu/claim-review/7af252ba220dc5b2f61dc772458ce21569624e9406b8e312d5998625     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • കേരളത്തിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ നദിയാണ് ഭാരതപ്പുഴ. ചെറുതും വലുതുമായ 11 അണക്കെട്ടുകളാണ് ഭാരതപ്പുഴയിലുള്ളത്. മഴക്കാലത്ത് ഡാമുകൾ തുറന്നുവിടുമ്പോൾ വലിയ മീനുകൾ പുറത്തേക്ക് വരും. സർക്കാർ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിനാൽ ഇത്തരം സന്ദർഭങ്ങളിൽ മീൻ പിടിക്കാൻ അനുവാദമില്ല. ഇത്തരത്തില് ഡാം തുറന്നുവിട്ടപ്പോള് ഭാരതപ്പുഴയില് കണ്ടെത്തിയ വലിയ മീന് എന്ന രീതിയില് ഒരു വീഡിയോ സമൂഹമാധ്യമങ്ങളില് ഇപ്പോള് വൈറലാണ് “ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ ഭീകരിയായ'മത്സ്യകന്യക'ച്ചാ മീൻന്ന് അർത്ഥം. തൃത്താല വെള്ളിയാങ്കല്ല് ഭാഗത്താണത്രെ!“ എന്ന പോസ്റ്റ് ഇവിടെ കാണാം. എന്നാൽ പ്രചാരത്തിലുള്ള വാദം തെറ്റാണെന്നു ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ് വാർ റൂം(AFWA) കണ്ടെത്തി. വീഡിയോയിലുള്ള ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതല്ല. AFWA അന്വേഷണം പാലക്കാട് തൃത്താല വെള്ളിയാങ്കല്ല് ഭാഗത്ത് വലിയ മീനിനെ കണ്ടെത്തിയെന്ന രീതിയിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. വീഡിയോയുടെ കീഫ്രേയ്മുകൾ ഉപയോഗിച്ച് ഞങ്ങൾ റിവേഴ്സ് ഇമേജിൽ തിരഞ്ഞു. അന്വേഷണത്തിൽ 2020 മുതൽ ഈ വീഡിയോ പ്രചാരത്തിലുള്ളതായി കണ്ടെത്തി. ഒഡീഷ, കർണാടക, തമിഴ്നാട്,തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മാധ്യമങ്ങൾ ഈ ദൃശ്യങ്ങൾ തങ്ങളുടെ നാട്ടിൽ നിന്നെന്ന രീതിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ ദൃശ്യം തന്നെയാണ് ഇവർ എല്ലാവരും വാർത്തയിൽ കൊടുത്തിട്ടുള്ളത്. തെലങ്കാനയിൽ നിന്നും 2020 ജൂലൈ 21ന് ഈ വീഡിയോ AHN ന്യൂസ് നൽകിയിട്ടുണ്ട്. കോട്ടെപ്പള്ളി റിസർവോയറിൽ നിന്ന് വലിയ മീനെ കണ്ടെത്തി എന്നാണ് വാർത്ത. 2020 ഓഗസ്റ്റ് നാലിന് സമാനദൃശ്യങ്ങളടങ്ങുന്ന വീഡിയോ കർണാടകയിലെ അഞ്ജനപ്പുര അണക്കെട്ടിലെ മീൻ എന്നതലക്കെട്ടോടെ ഒരു യൂടൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. തുംഗഭദ്രയിൽ മീൻപിടുത്തക്കാർ വലിയ മീനിനെ പിടികൂടിയെന്നുള്ള വാർത്ത TV9 2022 മെയ് 21ന് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ കോലാപ്പൂർ രാധാനഗരി അണക്കെട്ടിൽ കണ്ടെത്തിയ കട്ല മത്സ്യംഎന്ന തലക്കെട്ടോടെ AHN ന്യൂസ് നൽകിയ അതേ ദൃശ്യങ്ങളാണ് മഹാരാഷ്ട്രയിൽ നിന്നുള്ള യൂടൂബർ ഉപയോഗിച്ചിട്ടുള്ളത്. 2020 ഓഗസ്റ്റ് ഏഴിനാണ് ടോപ് വൈറൽ വീഡിയോസ് എന്ന ചാനലിൽ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പുതുതലമുറൈ ടിവി 2020 ഓഗസ്റ്റ് 11ന് നൽകിയിരിക്കുന്ന വാർത്തയിൽ പറയുന്നത് തമിഴ് നാട്ടിലെ മേട്ടൂർ ഡാമിൽ നിന്നുള്ളതാണെന്നാണ്. പെച്ചിപ്പാറ ഡാമിൽ നിന്നും 275 കിലോ തൂക്കം വരുന്ന ഭീമാകാരനായ മീനെ പിടികൂടിയെന്നാണ് തമിഴ്നാട്ടിൽ നിന്നുള്ള യൂടൂബറുടെ അവകാശവാദം. സമാന ദൃശ്യമാണ് വീഡിയോയിൽ ഉപയോഗിച്ചിട്ടുള്ളത്. ഒഡീഷയിൽ നിന്നും സമാന വീഡിയോ വാർത്തയാക്കിയിട്ടുണ്ട്. 1000 കിലോ തൂക്കമുള്ള മീനിനെ ഹിരാക്കുഡ് ഡാമിൽ കണ്ടെത്തിയെന്നാണ് കലിംഗാ ടിവി റിപ്പോർട്ട് ചെയ്തത്. 2020 ഓഗസ്റ്റ് 11നാണ് വീഡിയൊ യൂടൂബിൽ ചേർത്തിരിക്കുന്നത്. ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങളിൽ നിന്നും സമാനദൃശ്യമടങ്ങുന്ന വീഡിയോപ്രചരിക്കുന്നുണ്ട്. കേരളത്തിൽ തന്നെ ഭാരതപ്പുഴയിലും ബാണാസുരസാഗറിലും വലിയ മീനെ കണ്ടെന്ന വ്യാജേന ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയുടെ യഥാർഥ ഉറവിടം കണ്ടെത്തുന്നതിന് ഒഡീഷയിലെയും കർണാടകത്തിലെയും വാർത്തകൾ നൽകിയ റിപ്പോർട്ടർമാരുമായി ബന്ധപ്പെട്ടിരുന്നു. ഇരുവരും ഇത് തങ്ങളുടെ സംസ്ഥാനത്തേതാണെന്ന രീതിയിലാണ് മറുപടി നല്കിയത്. വീഡിയോയുടെ യഥാര്ഥ ഉറവിടം കണ്ടെത്താനായില്ലെങ്കിലും വര്ഷങ്ങളായി പ്രചാരത്തിലുള്ള വീഡിയോ ആണിതെന്ന് വ്യക്തമായി. ലഭ്യമായ വിവരങ്ങളില് നിന്ന് പ്രചാരത്തിലുള്ള വീഡിയോ ഭാരതപ്പുഴയില് നിന്ന് അടുത്തിടെ കണ്ടെത്തിയ മീന് അല്ലെന്ന് വ്യക്തം. ഭാരതപ്പുഴയിൽ അസാധാരണ വലിപ്പമുള്ള മീന് കണ്ടെത്തി. 2020 മുതല് പ്രചാരത്തിലുള്ള വീഡിയോ ആണിത്. ഒഡിഷ, കര്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ പേരിലും ഈ വീഡിയോ പ്രചരിച്ചിരുന്നു.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software