About: http://data.cimple.eu/claim-review/8139f6fef3c6e56bd9ba726bfbdfb9da37dd46d76085195af00e0ed0     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • പാചകവാതക വില വര്ധനവ് സാധാരണക്കാരെ ഏറെ ബാധിക്കുന്ന വിഷയമാണ്. ഗാര്ഹിക സിലിണ്ടറിന് 1000 രൂപയ്ക്ക് മുകളില് വില വന്നതോടെ പലരുടെയും കുടുംബ ബജറ്റ് താളം തെറ്റി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് പാചക വാതകത്തിന് 200 രൂപ കുറച്ചുകൊണ്ട് കേന്ദ്ര സര്ക്കാരിന്റെ അറിയിപ്പ് വന്നത് ആശ്വാസകരമാണ്. അതിനിടെ യുപിഎ സര്ക്കാരിന്റെ കാലത്തെയും മോദി സര്ക്കാരിന്റെ കാലത്തെയും എല്പിജി വില താരതമ്യം ചെയ്തു കൊണ്ട് സമൂഹമാധ്യമങ്ങളില് സജീവമായ പ്രചാരണമുണ്ട്. ഇന്ത്യന് ഓയില് കോര്പ്പറേഷന്റെ വില നിലവാര സൂചിക ഉപയോഗിച്ച് യുപിഎ ഭരണത്തിന്റെ അവസാന നാളുകളില് 1270 രൂപ വരെ ഗ്യാസ് വില എത്തിയിരുന്നു എന്നാണ് ആരോപണം. "2014 ജനുവരിയില്? കൊങ്ങികള് 1270 രൂപക്ക് വിറ്റിരുന്ന LPG? 9 വര്ഷത്തിനു ശേഷം മോദി സര്ക്കാരിന്റെ കാലത്ത് 1100 വരെ വില വന്നപ്പോള്കരയുന്ന കൊങ്ങികളെ കാണുമ്പോള് സഹതാപം തോന്നുന്നു?" എന്നുള്ള പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം. എന്നാല്, പ്രചാരത്തിലുള്ള പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില് കണ്ടെത്താനായി. പ്രചരിക്കുന്ന വില സൂചിക സബ്സിഡി ഇല്ലാത്ത സിലിണ്ടറിന്റേതാണ്. അന്വേഷണം 2013 ഡിസംബര് 11 മുതലുള്ള ഇന്ത്യന് ഓയില് കോര്പ്പറേഷന്റെ(IOC) എല്പിജി വില നിലവാരമാണ് പോസ്റ്റിലുള്ളത്. ഇത് കൃത്യമാണോ എന്നറിയാന് ഞങ്ങള് IOC വെബ്സൈറ്റ് പരിശോധിച്ചപ്പോള് 2013 ഡിസംബര് 11 മുതലുള്ള എല്പിജിയുടെ പ്രതിമാസ തുക അതില് പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണാനായി. വൈറല് പോസ്റ്റില് അടയാളപ്പെടുത്തിയിട്ടുള്ള അതേ തുക തന്നെയാണ് വെബ്സൈറ്റിലുമുള്ളത്. എന്നാലിത് ഡെല്ഹി, കൊല്ക്കത്ത, മുംബൈ, ചെന്നൈ നഗരങ്ങളില് വിതരണം ചെയ്യുന്ന നോണ് സബ്സിഡി (സബ്സിഡി ഇല്ലാത്ത) സിലിണ്ടറുകളുടെ വിലയാണ്. ഇത് താഴെ കാണാം. യുപിഎ കാലത്തെ പാചകവാതകവില സബ്സിഡി സിലിണ്ടറുകളുടെ വില നിലവാരം സംബന്ധിച്ച രേഖകള് IOC വെബ്സൈറ്റില് നല്കിയിട്ടില്ല. തുടര്ന്ന് യുപിഎ സര്ക്കാരിന്റെ അവസാന മാസങ്ങളില് ഈടാക്കിയിരുന്ന എല്പിജി വില സംബന്ധിച്ച വാര്ത്തകളാണ് പിന്നീട് ഞങ്ങള് പരിശോധിച്ചത്. 2011ല് 395 രൂപയായിരുന്നു സബ്സിഡി സിലിണ്ടറുകള്ക്കെന്ന് ആജ് തക് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. 710 രൂപയായിരുന്നു അന്ന് സബ്സിഡി ഇല്ലാതെ ഗ്യാസ് ലഭിച്ചിരുന്ന തുക. 2012ലെ സബ്സിഡി സിലിണ്ടര് നിരക്ക് 410 രൂപയായിരുന്നുവെന്ന് ബാംഗ്ലൂര് മിറര് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. 2014 ജനുവരി രണ്ടിന് ഇന്ത്യാ ടുഡേ നല്കിയ റിപ്പോര്ട്ടില് പാചകവാതക വില ഉയര്ന്നതായി വ്യക്തമാക്കുന്നുണ്ട്. 1221 മുതല് 1241 വെരയാണ് വിവിധ സംസ്ഥാനങ്ങളില് അന്ന് വില ഉണ്ടായിരുന്നത്. എന്നാല് സബ്സിഡി നിരക്കില് പ്രതിവര്ഷം ലഭിച്ചിരുന്ന ഒന്പത് സിലിണ്ടറുകള്ക്ക് 414 രൂപയായിരുന്നു നിരക്ക്. ഇന്ത്യാ ടുഡേ റിപ്പോര്ട്ടിന്റെ പ്രസക്ത ഭാഗം താഴെ കാണാം. അതായത് പ്രചരിക്കുന്ന പോസ്റ്റില് പറയുന്നതുപോലെ 2014ല് 1270 രൂപ വരെ പാചകവാതകത്തിന് വില ഉയര്ന്നിരുന്നു. എന്നാല് അക്കാലത്ത് സബ്സിഡി നിരക്കില് സിലണ്ടറുകള് ലഭ്യമായിരുന്നു. സബ്സിഡി തുക ബാങ്ക് വഴി ഉപഭോക്താക്കള്ക്ക് നല്കുകയായിരുന്നു പതിവ്. ബിജെപി സര്ക്കാര് വന്നശേഷമുള്ള എല്പിജി നിരക്ക് ഒന്നാം മോദി സര്ക്കാര് അധികാരമേറ്റശേഷം ആദ്യ കാലത്ത് പാചകവാതക വില കുറഞ്ഞെങ്കിലും 2017 ഒക്ടോബറിനു ശേഷം വില ഉയരാന് തുടങ്ങി. 2020ല് 700 കടന്ന എല്പിജി നിരക്ക് കോവിഡ് കാലത്ത് കുറഞ്ഞു. പിന്നീട് 2021ജനുവരിക്ക് ശേഷം വില ഗണ്യമായി വര്ധിച്ചു. 2022 മെയ് മാസം മുതല് ഗ്യാസ് വില 1000 കടന്നുവെന്നു മാത്രമല്ല ഇക്കാലയളവില് ഒന്നും തന്നെ ഗ്യാസ് സബ്സിഡി ലഭിച്ചിട്ടുമില്ല. സബ്സിഡി നിര്ത്തലാക്കിയതായി ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെയില്ലെങ്കിലും എല്ലാ ഉപഭോക്താക്കള്ക്കും ഇത് ലഭിച്ചിരുന്നില്ല. ചില പ്രത്യേക പദ്ധതിക്ക് കീഴില് വരുന്ന ഉപഭോക്താക്കള്ക്ക് മാത്രമാണ് സബ്സിഡി അനുവദിച്ചിരുന്നത്. സബ്സിഡി സിലിണ്ടര് വിതരണം 10 ലക്ഷത്തില് താഴെ വരുമാനമുള്ള കുടുംബങ്ങള്ക്ക് സബ്സിഡി നിരക്കില് പാചകവാതകം നല്കുന്ന Pratyaksh Hanstantrit Labh-PAHAL അഥവാ Direct Benefit Transfer for LPG എന്ന പദ്ധതിയുടെ പരിഷ്ക്കരിച്ച രൂപം 2014 നവംബര് 15ന് കേന്ദ്ര സര്ക്കാര് ആരംഭിച്ചിരുന്നു. ഈ പദ്ധതി വഴി ഇതുവരെ 29 കോടിയിലധികം ഗുണഭോക്താക്കള്ക്ക് സബ്സിഡി നല്കിയെന്ന് 2023 മാര്ച്ച് 16ന് പെട്രോളിയം മന്ത്രി ലോക്സഭയില് മറുപടി നല്കിയിട്ടുണ്ട്. 1.12 കോടി ആളുകള് എല്പിജി സബ്സിഡി ഉപേക്ഷിച്ചതായും മന്ത്രിയുടെ മറുപടിയിലുണ്ട്. ഇതിന്റെ പ്രസക്തഭാഗം താഴെ കാണാം. പഹല് പദ്ധതിക്ക് സമാനമായി 2016ല് ആരംഭിച്ച പ്രധാനമന്ത്രി ഉജ്വല യോജന(PMUY) പ്രകാരം സ്ത്രീകള്ക്ക് സൗജന്യമായി പാചകവാതക കണക്ഷന് നല്കിയിട്ടുണ്ട്. 2021ല് ഉജ്വല യോജന രണ്ടാം പതിപ്പും ആരംഭിച്ചു. ഈ പദ്ധതികളില് അംഗമാകുന്നവര്ക്ക് പാചകവാതക വിലയില് 200 രൂപ സബ്സിഡിയായി തിരികെ ലഭിക്കും. അതായത്, പാചകവാതക സബ്സിഡി നല്കുന്ന വിവിധ പദ്ധതികള് കേന്ദ്ര സര്ക്കാരിനു കീഴില് ഉണ്ടായിരുന്നെങ്കിലും മുന്പ് ലഭിച്ചിരുന്നതുപോലെ എല്ലാവര്ക്കും സബ്സിഡി നിരക്കില് സിലിണ്ടര് ലഭ്യമായിരുന്നില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29നാണ് രക്ഷാബന്ധന് സമ്മാനമായി എല്ലാ ഉപഭോക്താക്കള്ക്കും 200 രൂപ ഗ്യാസ് സബ്സിഡി പുനസ്ഥാപിച്ചുകൊണ്ട് കേന്ദ്ര സര്ക്കാര് അറിയിപ്പ് നല്കിയത്. ഇതുപ്രകാരം സാധാരണ ഉപഭോക്താക്കള്ക്ക് നിലവിലെ വിലയില് നിന്ന് 200 രൂപയും ഉജ്വല യോജനയുടെ കീഴിലുള്ളവര്ക്ക് 400 രൂപയും ഗ്യാസ് വില കുറയും. കേന്ദ്ര ക്യാബിനറ്റ് യോഗത്തിന്റേതാണ് തീരുമാനം എല്ലാ ഉപഭോക്താക്കള്ക്കും ഇടക്കാലത്ത് ഗ്യാസ് സബ്സിഡി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായിരുന്നതുകൊണ്ടുതന്നെ 2014ലെ ഗ്യാസ് നിരക്കും ഇപ്പോഴത്തെ നിരക്കുമായി താരതമ്യം ചെയ്യാന് സാധിക്കില്ലെന്ന് ഇതിനാല് വ്യക്തമായി. 2014ല് 1270 വരെ പാചകവാതക വില ഉണ്ടായിരുന്ന വിവരം മറച്ചുവച്ചാണ് ഇപ്പോള് വില ഉയരുന്നതായി പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. പ്രചാരത്തിലുള്ള വില സൂചിക സബ്സിഡി ഇല്ലാത്ത സിലിണ്ടറുകളുടോതാണ്. 2014 ജനുവരിയില് 414 രൂപയായിരുന്നു സബ്സിഡി നിരക്കില് ലഭ്യമായിരുന്ന പാചകവാതകത്തിന്റെ വില. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ വിലയുമായി ഇതിനെ താരതമ്യം ചെയ്യാന് സാധിക്കില്ല.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 5 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software