About: http://data.cimple.eu/claim-review/83f8076447ea00435b860ca56daac56753415e8341bf43d843618be3     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ വാര്ത്തെടുക്കുന്നതില് പ്രധാന പങ്കുവഹിക്കുന്നത് വിദ്യാലയങ്ങളാണ്. അച്ചടക്കവും ദേശസ്നേഹവുമുള്ള പൗരന്മാരായി വിദ്യാര്ഥികളെ മാറ്റുന്നതിന് സ്കൂള് അസംബ്ലികള്ക്കുള്ള പങ്കും ചെറുതല്ല. 'എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് ' എന്നുള്ള പ്രതിജ്ഞ ചൊല്ലി വളരുന്ന കുട്ടികള്, അവരറിയാതെ തന്നെ ദേശസ്നേഹമുള്ളവരായി മാറിയിരിക്കും. എന്നാല്, കേരളത്തിലെ സ്കൂള് അസംബ്ലികളില് ദേശീയ പ്രതിജ്ഞ ചൊല്ലുന്നത് നിര്ത്തിയെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളില് ഒരു പോസ്റ്റ് വൈറലാണ്. പാഠപുസ്തകത്തിലെ പ്രതിജ്ഞാ വാചകത്തിന്റെ ചിത്രത്തോടൊപ്പം പ്രചരിക്കുന്ന പോസ്റ്റ് നിരവധിപ്പേരാണ് പങ്കുവച്ചിട്ടുള്ളത്. 'ഒരു കാലത്ത് നമ്മുടെ വിദ്യാലയങ്ങളില് നിന്ന് നിത്യം ഉയര്ന്നു കേട്ടിരുന്ന ഈ വാചകങ്ങള് നിലച്ചത് എന്നു മുതലാണ് ? എന്തിനായിരുന്നു നമ്മള് പ്രതിജ്ഞ ചൊല്ലല് അവസാനിപ്പിച്ചത്? ' എന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം താഴെ കാണാം. എന്നാല്, പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക് ന്യൂസ്് വാര് റൂം(AFWA) കണ്ടെത്തി. സ്കൂള് അസംബ്ലിയില് നിന്ന് ദേശീയ പ്രതിജ്ഞ ഒഴിവാക്കിയിട്ടില്ല. സമാനമായ പോസ്റ്റുകളുടെ ആര്ക്കൈവ് ചെയ്ത ലിങ്കുകള് AFWA അന്വേഷണം 'സ്കൂള് അസംബ്ലിയില് നിന്ന് ദേശീയ പ്രതിജ്ഞ ഒഴിവ്ക്കിയോ? എന്നു മുതലാണ് പ്രതിജ്ഞ ചൊല്ലല് നമ്മള് അവസാനിപ്പിച്ചത്? 'എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായാണ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്ക്കപ്പെടുന്നത്. ഇക്കാര്യത്തില് പലര്ക്കും ആശങ്കയുണ്ടെന്ന് പോസ്റ്റുകളിലെ കമന്റുകള് വ്യക്തമാക്കുന്നുണ്ട്. അതിനാല്, ഫേസ്ബുക്ക് പോസ്റ്റില് പ്രചരിക്കുന്നതുപോലെ സ്കൂള് അസംബ്ലിയില് നിന്ന് പ്രതിജ്ഞ ഒഴിവാക്കിയോ എന്നറിയാന് ഞങ്ങള് തിരച്ചില് നടത്തി. ഇത്തരത്തിലൊരു തീരുമാനം സര്ക്കാര് എടുത്തിട്ടുണ്ടെങ്കില് ഉറപ്പായും മാധ്യമങ്ങളില് വാര്ത്തയാകും. എന്നാല് ഇതുമായി ബന്ധപ്പെട്ട വാര്ത്തകളൊന്നും കണ്ടെത്താനായില്ല. തുടര്ന്ന് ഞങ്ങള് ഡയറക്റ്റര് ജനറല് ഓഫ് എഡ്യുക്കേഷന്(ഡിജിഇ) ഓഫിസില് ബന്ധപ്പെട്ടു. സ്കൂള് അസംബ്ലിയുമായി ബന്ധപ്പെട്ട വിവരങ്ങള് ക്രോഡീകരിക്കുന്ന വിഭാഗം നല്കിയ മറുപടിയില് നിന്ന് പ്രചരിക്കുന്ന വിവരം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. " സ്കൂള് അസംബ്ലിയില് നിന്ന് പ്രതിജ്ഞ ഒഴിവാക്കാന് ഇതുവരെ നിര്ദ്ദേശം നല്കിയിട്ടില്ല. കോവിഡ് പശ്ചാത്തലത്തില് സ്കൂള് പ്രവര്ത്തനങ്ങള് ഓണ്ലൈനായി മാത്രമാണ് നടക്കുന്നതെന്ന വിവരം എല്ലാവര്ക്കും അറിവുള്ളതാണല്ലോ? ഈ സാഹചര്യത്തില് അസംബ്ലി നടക്കുന്നില്ല. എന്നാല് കോവിഡിന് മുന്പോ, സമീപകാലത്തോ ഇത്തരത്തിലൊരു നിര്ദ്ദേശം നല്കിയിട്ടില്ല. പ്രചാരണങ്ങള്ക്ക് യാതൊരു അടിസ്ഥാനവുമില്ല " ഡിജിഇ ഓഫിസ് വക്താവ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. പ്രതിജ്ഞാ വാചകം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഏതെങ്കിലും നിര്ദ്ദേശം ലഭിച്ചിട്ടുണ്ടോ എന്നറിയാന് ഞങ്ങള് ചില സ്കൂള് അധ്യാപകരെ ബന്ധപ്പെട്ടു. അത്തരത്തിലൊരു നിര്ദ്ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഒട്ടുമിക്ക അധ്യാപകരും പ്രതികരിച്ചു. ' പ്രതിജ്ഞാ വാചകം ഒഴിവാക്കണം എന്നുള്ള നിര്ദ്ദേശങ്ങളൊന്നും സ്കൂളിന് ലഭിച്ചിട്ടില്ല. അത്തരത്തിലൊരു നിര്ദ്ദേശം വരാന് സാധ്യതയില്ല. കുട്ടികളില് ദേശീയബോധം വളര്ത്തുന്നതിനും ചരിത്രരപരമായ നേട്ടങ്ങള് അവരെ എളുപ്പം ധരിപ്പിക്കുന്നതിനും അസംബ്ലിയിലുള്ള ഇത്തരം ചിട്ടകള് അനിവാര്യമാണ് ' എറണാകുളം, കടയിരുപ്പ് ഹയര് സെക്കന്ഡറി സ്കൂള് അധ്യാപകനായ കെ.വി.എല്ദോ പ്രതികരിച്ചു. അതേസമയം, സ്കൂളില് പ്രതിജ്ഞ ചൊല്ലുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങളൊന്നും ഉയര്ന്നിട്ടില്ല. എന്നാല് സ്കൂളുകളില് ദേശീയഗാനം ആലപിക്കണം എന്നുള്ളത് നിര്ബന്ധമാണ്. ഇക്കാര്യത്തില് കോടതി വിധികളും ഉണ്ടായിട്ടുണ്ട്. പാഠപുസ്തകങ്ങളില് നിന്ന് പ്രതിജ്ഞ ഒഴിവാക്കിയിട്ടുണ്ടോ എന്നതും ഞങ്ങള് പരിശോധിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള State Council of Educational Research and Training (SCERT) പാഠപുസ്തകങ്ങളില് ഇപ്പോഴും പ്രതിജ്ഞാ വാചകം ഉള്പ്പെടുത്തിയിട്ടുണ്ട്. ഒരു പാഠപുസ്തകത്തിന്റെ ചിത്രം താഴെ കാണാം. സംസ്ഥാന സര്ക്കാര്, സ്കൂള് അസംബ്ലിയില് നിന്ന് പ്രതിജ്ഞ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഒന്നും എടുത്തിട്ടില്ലെന്ന് വ്യക്തമാണ്. എന്നിരുന്നാലും പ്രതിജ്ഞ സ്കൂള് പുസ്തകത്തില് ഉള്പ്പെടുത്തിയതിനു പിന്നിലുള്ള വസ്തുതയും ചരിത്രവും ഞങ്ങള് പരിശോധിച്ചു. 'ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് ' എന്നു തുടങ്ങുന്ന പ്രതിജ്ഞാവാചകം 1962 ലാണ് എഴുതിയത്. തെലുങ്ക് എഴുത്തുകാരനായ പൈടിമാരി വെങ്കയ്യ സുബ്ബ റാവു എന്ന പി.വൈ സുബ്ബറാവുവാണ് പ്രതിജാഞാ വാചകത്തിന്റെ രചയിതാവ്. തെലുങ്കില് എഴുതിയ പ്രതിജ്ഞ 1963ല് വിശാഖപട്ടണത്തെ ഒരു സ്കൂളിലാണ് ആദ്യമായി ചൊല്ലിയത്. 1965ല് റിപ്പബ്ലിക് ദിനത്തില് ചൊല്ലിയതോടെ അന്നത്തെ വിദ്യാഭ്യാസവകുപ്പ് ഇത് അംഗീകരിക്കുകയും രാജ്യത്തെ എല്ലാ സ്കൂളുകളിലും അസംബ്ലി സമയത്ത് ചൊല്ലുന്നതിന് നിര്ദ്ദേശം നല്കുകയുമാണുണ്ടായത്. ദേശീയ പ്രതിജ്ഞയുടെ സുവര്ണജൂബിലി ആഘോഷിച്ച 2012ല് ഇക്കാര്യം വ്യക്തമാക്കി നിരവധി മാധ്യമങ്ങള് റിപ്പോര്ട്ട് നല്കിയിരുന്നു. ഹിന്ദു, ഡെക്കാണ് ക്രോണിക്കില് എന്നീ മാധ്യമങ്ങളുടെ റിപ്പോര്ട്ട് പ്രകാരം ദേശീയ പ്രതിജ്ഞ എഴുതിയത് സുബ്ബറാവുവാണെന്ന് ആദ്യ കാലത്ത് രേഖപ്പെടുത്താതെ പോയെന്ന് വ്യക്തമാകും. പിന്നീട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശ്രമത്താല് തെലുങ്കാന സര്ക്കാര് ഇക്കാര്യം അംഗീകരിച്ചു. തെലുങ്കാന സര്ക്കാര് നല്കിയ വിവരാവകാശ രേഖയില് സുബ്ബ റാവുവാണ് ദേശീയ പ്രതിജ്ഞ എഴുതിയത് എന്ന കാര്യം വ്യക്തമാക്കുന്നതായി ദി ഹാന്സ് ഇന്ത്യ എന്ന മാധ്യമം റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. സുബ്ബറാവു തെലുങ്കില് എഴുതിയ പ്രതിജ്ഞാവാചകത്തിന്റെ യാഥാര്ഥ പ്രതി എന്ന പേരില് നിരവധി മാധ്യമങ്ങള് പ്രസിദ്ധീകരിച്ച ചിത്രം താഴെ കാണാം. ലഭ്യമായ വിവരങ്ങളില് നിന്ന് കേരളത്തിലെ സ്കൂളുകള് ദേശീയ പ്രതിജ്ഞ ഒഴിവാക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാണ്. കേരളത്തിലെ സ്കൂള് അസംബ്ലിയില് നിന്ന് ദേശീയ പ്രതിജ്ഞ ഒഴിവാക്കി. ഇത്തരത്തിലൊരു നടപടിയെടുത്തിട്ടില്ലെന്ന് കേരള പൊതുവിദ്യാസ ഡയറക്റ്ററുടെ ഓഫിസ് അറിയിച്ചു.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software