About: http://data.cimple.eu/claim-review/8581a935e4a09eb22b2ed604db6dd62253751bdd5ebcb791a1b94bd2     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • മൂന്നാം മോദി സര്ക്കാരിന് പിന്തുണ നല്കുന്ന പ്രധാന ഘടക കക്ഷികളില് ഒന്നാണ് ആന്ധ്രപ്രദേശിലെ തെലുങ്കു ദേശം പാര്ട്ടി(TDP). എന്നാല് ബിജെപിക്ക് പിന്തുണ അറിയിച്ചതിന്റെ പേരില് ടിഡിപി ചെയര്മാന് ചന്ദ്രബാബു നായിഡുവിന്റെ ചിത്രം പാര്ട്ടിപ്രവര്ത്തകര് കത്തിക്കുന്നു എന്ന രീതിയില് ഒരു വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ ചിത്രമുള്ള വലിയ ഫ്ളക്സ് തീയിലിടുന്നത് വീഡിയോയില് കാണാം. "ചില ആന്ധ്രാ കാഴ്ചകള് ! മോദിക്ക് പിന്തുണ കൊടുത്തതിന്റെ പേരില് ചന്ദ്രബാബു നായ്ഡുവിന്റെ ഫോട്ടോ കത്തിക്കുന്നു ആന്ധ്രായില് " എന്നുള്ള പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണാം. എന്നാല്, പ്രചരിക്കുന്ന പോസ്റ്റുകള് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില് കണ്ടെത്തി. സ്ഥാനാര്ഥി നിര്ണയത്തില് പ്രദേശിക നേതാക്കളെ പരിഗണിച്ചില്ലെന്ന് ആരോപിച്ച് ഗുണ്ടയ്ക്കലില് മാര്ച്ച് 29ന് നടന്ന പ്രതിഷേധത്തിന്റെ വീഡിയോ ആണിത്. ഫേസ്ബുക്ക് പോസ്റ്റിന്റെ ആര്ക്കൈവ് ചെയ്ത ലിങ്ക് അന്വേഷണം വൈറല് വീഡിയോയുടെ കീഫ്രെയ്മുകള് റിവേഴ്സ് ഇമേജ് സെര്ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള് സമാനമായ വീഡിയോ തുപ്പാക്കി ന്യൂസ് പോര്ട്ടലിന്റെ ഔദ്യോഗിക X പേജില് 2024 മാര്ച്ച് 29ന് പങ്കുവച്ചിരിക്കുന്നതായി കണ്ടെത്തി. സ്ഥാനാര്ഥി നിര്ണയത്തിലുള്ള എതിര്പ്പിനെതുടര്ന്ന് ഗുണ്ടയ്ക്കല് നിയോജക മണ്ഡലത്തില് TDP അനുയായികള് പാര്ട്ടി ചെയര്മാന് ചന്ദ്രബാബു നായിഡുവിന്റെ ചിത്രം കത്തിച്ചുവെന്നാണ് പോസ്റ്റില് വ്യക്തമക്കുന്നത്. ഗുണ്ടയ്ക്കലുള്ള നേതാക്കളെ പരിഗണിക്കാതെ 150 കോടി രൂപ വാങ്ങി അടുത്ത മണ്ഡലത്തില് നിന്ന് സ്ഥാനാര്ഥിയെ കണ്ടെത്തിയെന്ന് ആരോപിച്ചാണ് അണികള് പ്രതിഷേധിച്ചത്. X പോസ്റ്റ് ചുവടെ കാണാം. തെലുഗു ഗ്രേറ്റ് ആന്ധ്ര എന്ന ഓണ്ലൈന് മാധ്യമം ഇതേ സംഭവത്തിന്റെ റിപ്പോര്ട്ട് മാര്ച്ച് 29ന് നല്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്ഥി നിര്ണയം പൂര്ത്തിയായപ്പോള് ആന്ധ്രപ്രദേശില് പലയിടങ്ങളിലും ഇത്തരം പ്രതിഷേധങ്ങള് അരങ്ങേറിയതായും റിപ്പോര്ട്ടിലുണ്ട്. സമാനമായ റിപ്പോര്ട്ടുകള് മറ്റ് മാധ്യമങ്ങളിലും കണ്ടെത്തി. ഇവയിലെല്ലാം TDP നേതൃത്വത്തിനെതിരെ പേയ്മെന്റ് സീറ്റ് (പണം വാങ്ങി സീറ്റ് നല്കുന്നത്) വിവാദം ഉയര്ന്നിട്ടുള്ളതയി പറയുന്നുണ്ട്. അനന്ത്പുരില് നിന്നുള്ള മുന് എംഎല്എ പ്രഭാകര് ചൗധരി തന്നെ പേയ്മെന്റ് സീറ്റ് വിവാദം ഉയര്ത്തിയിരുന്നു. കൂടാതെ TDP നേതാവ് ജിതേന്ദ്ര ഗൗഡിന് പകരം വൈഎസ്ആര് കോണ്ഗ്രസ് പാര്ട്ടിയില് നിന്ന് TDP യില് ചേര്ന്ന ഗുമ്മനൂര് ജയറാമിന് ഗുണ്ടകയില് നിന്ന് ടിക്കറ്റ് നല്കി. ഇതും പ്രശ്നങ്ങള്ക്ക് കാരണമായി. ജയറാമില് നിന്ന് 30 കോടി രൂപ വാങ്ങിയാണ് സീറ്റ് നല്കിയതെന്നും അണികള് ആരോപിച്ചിരുന്നു. സിവിആര് തെലുഗു എന്ന മാധ്യമം വൈറല് വീഡിയോ ഉള്പ്പെടുത്തി നല്കിയ റിപ്പോര്ട്ട് ചുവടെ കാണാം. അതേസമയം, മോദി സര്ക്കാരിന് പിന്തുണയ്ക്കുന്ന TDP നിലപാടിനെതിരെ ആന്ധ്രപ്രദേശില് പ്രതിഷേധം നടന്നിരുന്നോ എന്നും ഞങ്ങള് പരിശോധിച്ചു. ഇതിനായി ഇന്ത്യാ ടുഡേയുടെ ആന്ധ്രപ്രദേശ് പ്രതിനിധി വി ജഗദീഷുമായി ഞങ്ങള് സംസാരിച്ചു. വൈറല് വീഡിയോ രണ്ട് മാസങ്ങള്ക്ക് മുന്പുള്ളതാണെന്നും ഇപ്പോള് ഇത്തരം സംഭവങ്ങളൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലഭ്യമായ വിവരങ്ങളില് നിന്ന് ചന്ദ്രബാബു നായിഡുവിന്റെ ചിത്രം TDP അണികള് കത്തിച്ചത് എന്ഡിഎയ്ക്ക് പിന്തുണ അറിയിച്ചതിനല്ലെന്നും സ്ഥാനാര്ഥി നിര്ണയവുമായി ബന്ധപ്പെട്ട പ്രതിഷേധമായിരുന്നുവെന്നും വ്യക്തമായി. ഇന്പുട്ട് : സഞ്ജന സക്സേന, ന്യൂ ഡല്ഹി മോദി സര്ക്കാരിനെ പിന്തുണച്ചതിന് ചന്ദ്രബാബു നായിഡുവിന്റെ ചിത്രം കത്തിക്കുന്ന TDP അണികള്. സ്ഥാനാര്ഥി നിര്ണയത്തില് പ്രാദേശിക നേതാക്കള്ക്ക് പരിഗണന നല്കിയില്ലെന്ന് ആരോപിച്ച് ഗുണ്ടയ്ക്കലിലെ അണികള് മാര്ച്ച് 29ന് നടത്തിയ പ്രതിഷേധമാണിത്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software