About: http://data.cimple.eu/claim-review/870e263287e6d2ed6421c95e87bb83015fb1e52d0625e0c0dcb573c6     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • വിദേശത്തുള്ള മക്കള് വൃദ്ധ മാതാപിതാക്കളെ നോക്കാന് ഹോം നഴ്സിനെ ഏല്പ്പിക്കുകയും കൃത്യമായ പരിചരണം ലഭിക്കാതെ ഇവരില് ചിലരെങ്കിലും മരണപ്പെടുകയും ചെയ്ത വാര്ത്തകള് ഇടയ്ക്ക് മാധ്യമങ്ങള് നല്കാറുണ്ട്. മുംബൈയില് 2017ല് അത്തരത്തിലൊരു മരണം നടന്നിരുന്നു. ആശ സാഹ്നി എന്ന 63കാരിയാണ് ഇത്തരത്തില് മരണപ്പെട്ടത്. എന്നാല് ആവരുടെ ചിത്രങ്ങളാണെന്ന പേരില് സമൂഹമാധ്യമങ്ങളില് ഒരു പോസ്റ്റ് സജീവമാണ്. ' ആശ സാഹ്നി എന്ന വൃദ്ധ സ്ത്രീ മുംബൈ യിലെ ഒരു അപ്പാര്ട്മെന്റിലെ പത്താം നിലയില് ഒറ്റക്കാണ് താമസം. ധനികരായ ഇവരുടെയാണ് പതതാം നിലയിലെ രണ്ടു ഫ്ളാറ്റുകളും. മകന് അമേരിക്കയില്. ഒരു ശരാശരി ഇന്ത്യക്കാരന് സൗഭാഗ്യവാന് എന്ന് വിചാരിക്കാവുന്ന ദുനിയാവിലെ എല്ലാതും അവര്ക്കുണ്ട്. മകന് രണ്ടു വര്ഷം കഴിഞ്ഞു അമേരിക്കയില് നിന്ന് വന്നു വാതിലില് മുട്ടിയപ്പോള് അമ്മ തുറന്നില്ല. കുത്തി പൊളിച്ച് അകത്ത് കടന്നപ്പോള് അമ്മ കസേരയില് ഇരിക്കുന്നു, അസ്ഥികൂടമായി.' എന്നു തുടങ്ങുന്ന പോസ്റ്റിന്റെ പൂര്ണരൂപം താഴെ കാണാം. എന്നാല് പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ ആന്റി ഫേക്ക്ന്യൂസ് വാര് റൂം(AFWA) കണ്ടെത്തി. ഇത് ആശ സാഹ്നിയുടെ ചിത്രമല്ല. സമാനമായ പോസ്റ്റുകളുടെ ആര്ക്കൈവ് ചെയ്ത ലിങ്കുകള്. AFWA അന്വേഷണം പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജില് സെര്ച്ച് ചെയ്തപ്പോള് ചില വെബ്സൈറ്റുകളില് ഇത് കണ്ടെത്താനായി. Linda Ikeji's എന്നുള്ള ബ്ലോഗില് ഇതേപ്പറ്റി വിശദമായ റിപ്പോര്ട്ട് നല്കിയിട്ടുണ്ട്. 2016 ഒക്ടോബര് 14ന് നല്കിയ ഈ റിപ്പോര്ട്ട് പ്രകാരം നൈജീരിയയിലെ ഒഗുന് സംസ്ഥാനത്തെ അക്യൂട്ട്, പീസ് ലാന്ഡ് എസ്റ്റേറ്റിലുള്ള ഒരു പാസ്റ്ററുടെ വീട്ടില് ഒരു സ്ത്രീയുടേതെന്ന് കരുതുന്ന മനുഷ്യന്റെ അസ്ഥികൂടം ഇന്ന് കണ്ടെത്തി എന്നാണ്. പാസ്റ്റര് ഒരു വര്ഷമായി വാടക നല്കാതിരുന്നപ്പോള് വീട്ടുടമ ഇയാളെ ഒഴിപ്പിക്കാന് എത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. 2010ല് കാണാതായ തന്റെ സഹോദരിയാണിതെന്ന് പാസ്റ്റര് പൊലീസിനോട് വെളിപ്പെടുത്തിയെന്നും റിപ്പോര്ട്ടിലുണ്ട്. റിപ്പോര്ട്ടിലെ പ്രസ്കത ഭാഗങ്ങള് താഴെ കാണാം. ബ്ലോഗ് വാര്ത്തയിലെ കീവേര്ഡുകള് ഉപയോഗിച്ച് തിരഞ്ഞപ്പോള് സമാനമായ ചിത്രങ്ങളും വാര്ത്തകളും നിരവധി മാധ്യമങ്ങളില് കണ്ടെത്താനായി. ദി റിപ്പബ്ലിക്കന് ന്യൂസ്, ഡെയ്ലി പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളില് സമാനമായ വിവരങ്ങളാണ് നല്കിയിട്ടുള്ളത്. സംഭവത്തെ തുടര്ന്ന് മുപ്പതുകാരനായിരുന്ന പാസ്റ്റര് ഒലുവാടോബിലോബ(Oluwatobiloba), അദ്ദേഹത്തിന്റെ മറ്റൊരു സഹോദരി എലിസബത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതായി ഒക്ടോബര് 17ന് ഡെയ്ലി പോസ്റ്റ് വാര്ത്ത നല്കിയിട്ടുണ്ട്. 2010ല് ആത്മീയ യാത്ര പോയ ഫുന്മി(Funmi) എന്ന തങ്ങളുടെ സഹോദരിയാണിതെന്നും അവരുടെ തിരിച്ചു വരവിനായി തങ്ങള് കാത്തിരിക്കുകയാണെന്നുമുള്ള വിചിത്രമായ വിവരമാണ് തെളിവെടുപ്പ് സമയത്ത് ഇവര് പൊലീസിന് നല്കിയത്. അസ്ഥികൂടം നൈജീരിയയില് കണ്ടെത്തിയതാണെന്ന് വ്യക്തമായെങ്കിലും മുംബൈയില് വൃദ്ധ മരിച്ച വിവരവും ഞങ്ങള് അന്വേഷിച്ചു. മുംബൈ സ്വദേശിനിയായ ആശ സാഹ്നിയുടെ കഥ വിദേശത്തായിരുന്ന മകന് മടങ്ങിയെത്തപ്പോള് മരണപ്പെട്ട അമ്മയുടെ അസ്ഥികൂടം കണ്ടെത്തിയ വാര്ത്ത 2017 ഓഗസ്റ്റ് 14ന് ഇന്ത്യാ ടുഡേ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോര്ട്ട് പ്രകാരം അമേരിക്കയിലായിരുന്ന മകന് റിതുരാജ് സാഹ്നി തിരിച്ചെത്തിയപ്പോഴാണ് അമ്മയുടെ മരണ വിവരം അറിയുന്നത്. കഴിഞ്ഞ ഒരു വര്ഷമായി അമ്മയുടെ ഫോണ് ഒഫായിരുന്നുവെന്നും സംസാരിക്കാന് സാധിച്ചിരുന്നില്ലെന്നും റിതുരാജ് പറഞ്ഞതായി റിപ്പോര്ട്ടിലുണ്ട്. 2013ല് ഭര്ത്താവിന്റെ മരണശേഷം മുംബൈ ലോഖണ്ഡ്വാലയിലുള്ള ഫ്ളാറ്റില് ആശ സാഹ്നി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. റിതുരാജിനൊപ്പം അമേരിക്കയില് പോയെങ്കിലും അവിടുത്തെ താമസം ഇഷ്ടപ്പെടാതെ ആശ തിരികെ എത്തുകയായിരുന്നു. ഭാര്യയുമായി അകന്ന് താമസിച്ചിരുന്ന റിതുരാജിനൊപ്പം അയാളുടെ കുട്ടിയുമുണ്ട്. അതിനാല് വേഗത്തില് നാട്ടിലെത്താന് സാധിച്ചിരുന്നില്ലെന്നും അമ്മയെ വിളിച്ചിട്ട് ഫോണില് കിട്ടാതെ ഓണ്ലൈന് കംപ്ലെയ്ന്റ് നല്കിയിരുന്നതായും റിപ്പോര്ട്ടില് പറയുന്നുണ്ട്. ആശ സാഹ്നി എന്ന 63കാരിയായ മാതാവിന്റെ കഥ സത്യമാണെങ്കിലും ഈ സംഭവത്തിന് ഇപ്പോള് ഫേസ്ബുക്കില് പ്രചരിക്കുന്ന ചിത്രവുമായി ബന്ധമില്ലെന്ന് ഇതിനാല് വ്യക്തമാണ്. മുംബൈയിലെ ഫ്ളാറ്റില് കണ്ടെത്തിയ ആശ സാഹ്നിയെന്ന വൃദ്ധയുടെ അസ്ഥികൂടം. വിദേശത്തായിരുന്ന മകന് തിരികെയെത്തിയപ്പോഴാണ് അമ്മ മരിച്ച വിവരം പുറംലോകമറിയുന്നത്. മുംബൈയില് സമാനമായ സംഭവം 2017ല് നടന്നതായി മാധ്യമവാര്ത്തകളുണ്ട്. എന്നാല് പ്രചരിക്കുന്നത് ആശ സാഹ്നിയുടെ ചിത്രമല്ല. 2016ല് നൈജീരിയയിലെ ഒഗുന് എന്ന സ്ഥലത്ത് താമസിച്ചിരുന്ന പാസ്റ്ററുടെ വീട്ടില് കണ്ടെത്തിയ അസ്ഥികൂടമാണ്. സംഭവത്തെ തുടര്ന്ന് പാസ്റ്ററും സഹോദരിയും അറസ്റ്റിലായിരുന്നു.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 5 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software