schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
Claim
തിരുവന്തപുരം കോർപറേഷൻ ആറ്റുകാൽ പൊങ്കാല കല്ലുകൾ മറിച്ചു കൊടുത്തു.
Fact
റെസിഡന്റ്സ് അസോസിയേഷൻ അവർ വാടകയ്ക്ക് എടുത്ത കല്ലുകൾ തിരിച്ചു കൊടുക്കുന്നു.
തിരുവനന്തപുരം കോര്പ്പറേഷന് പൊങ്കാല കല്ലുകള്‍ മറിച്ചുവില്‍ക്കുന്നുവെന്ന് സൂചിപ്പിക്കുന്ന തരത്തിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. “പൊങ്കാല ഇടാൻ ഉപയോഗിച്ച ഇഷ്ടിക പോയ വഴി ഇനി ആരും കണ്ടില്ല എന്നു പറയരുത്,” എന്ന വിവരണത്തോടെയാണ് വീഡിയോ. കോർപറേഷൻ ആ കല്ലുകൾ മറിച്ചു വിറ്റുവെന്ന് വിഡിയോയിയിൽ പറയുന്നില്ലെങ്കിലും അത്തരം ദുസൂചനകൾ നൽകുന്ന തരത്തിലാണ് വീഡിയോയിലെ വിവരണം.
“പൊങ്കാല കല്ല് എവിടെ പോയെന്ന് കണ്ടോ നാട്ടുകാരെ. ഹിന്ദിക്കാരെ കുറ്റം പറയാൻ കഴിയില്ല. കോൺട്രാക്ടർ ഉണ്ട്. വീട്ടുകാരുണ്ട്.” എന്ന വിവരണത്തോടെ ഒരു സാമാന്യം സാമ്പത്തിക സ്ഥിതിയുള്ളത് എന്ന് തോന്നിക്കുന്ന ഒരാളുടെ വീടിന്റെ ഒരാളുടെ മതിലിനോട് ചേർന്ന് കല്ലുകൾ അടുക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്.
ട്വന്റി20 കുന്നത്തുനാട് മണ്ഡലം എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 9.6 k ഷെയറുകൾ ഉണ്ട്.
ഞങ്ങൾ കാണുമ്പോൾ Surya Dev D K എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 187 ഷെയറുകൾ ഉണ്ട്.
ത്രിവർണ്ണപ്പട എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 75 പേർ പോസ്റ്റ് ഷെയർ ചെയ്തു
Nishad Thrissur എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 50 പേർ പോസ്റ്റ് ഷെയർ ചെയ്തു.
മാർച്ച് 7നാണ് ഈ കൊല്ലത്തെ ആറ്റുകാൽ പൊങ്കാല നടന്നത്. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകല്ലുകൾ ശേഖരിച്ച് അവ സർക്കാരിന്റെ വിവിധ ഭവന പദ്ധതികളിൽ ഉൾപ്പെട്ടവർക്ക് ഭവന നിർമ്മാണത്തിനാണ് കല്ലുകൾ സൗജന്യമായി വിതരണം ചെയ്യുമെന്ന് നഗരസഭ പറഞ്ഞിരുന്നു.
നഗരസഭ തീരുമാനം ഇങ്ങനെയായിരുന്നു: “വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ കൂടുതൽ അർഹരായവർക്ക് കട്ടകൾ വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരും, കട്ടകൾ ആവശ്യമുള്ളവരുമായ ഗുണഭോക്താക്കൾ അപേക്ഷകൾ മേയറുടെ ഓഫീസിൽ നൽകുന്നതിന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർ, ആശ്രയ ഗുണഭോക്താക്കൾ, വിധവ/വികലാംഗർ, മാരകരോഗം ബാധിച്ചവർ, കിടപ്പു രോഗികൾ ഉൾപ്പെടെയുള്ളവർക്കാണ് മുൻഗണന നൽകുന്നത്. ഈ ഒരു സാഹചര്യത്തിലാണ് പോസ്റ്റുകൾ വൈറലാവുന്നത്.
ഞങ്ങൾ പൊങ്കാല കല്ലുകള്‍ മാറ്റുന്ന ദൃശ്യങ്ങൾ തിരുവനന്തപുരം കോർപറേഷന്റെ ഫേസ്ബുക്ക് പേജിൽ നോക്കി. അപ്പോൾ കോർപറേഷന്റെ ജീവനക്കാർ യൂണിഫോമിൽ കല്ലുകൾ നീക്കുന്ന വിവിധ ഫോട്ടോകൾ അവരുടെ മാർച്ച് 8,2023 ലെ പോസ്റ്റുകളിൽ നിന്നും കിട്ടി. എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ അത്തരം വേഷം ധരിച്ച ജീവനക്കാരെ ആരെയും കണ്ടില്ല.
തുടർന്ന് ഞങ്ങൾ കോർപറേഷൻ കൗൺസിലർ അംശു വാമദേവനുമായി ടെലിഫോണിൽ സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “റസിഡന്റ്സ് അസോസിയേഷന് കരാറുകാരിൽ നിന്ന് പൊങ്കാലയ്ക്ക് വാടകയ്ക്ക് എടുത്ത ഇഷ്ടികകൾ അവർതന്നെ തിരിച്ചെടുത്തുകൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിൽ നഗരസഭ ഇതിനെതിരെ മ്യൂസിയം പോലീസിൽ പരാതി നൽകി. ഇഷ്ടിക കൊണ്ടുപോയ ഓട്ടോറിക്ഷ നഗരസഭ കസ്റ്റഡിയിൽ എടുത്തു.”
അദ്ദേഹം നഗരസഭാ പുറത്തിറക്കിയ പ്രസ്സ് റിലീസും ഞങ്ങൾക്ക് ഷെയർ ചെയ്തു: “നഗരസഭയേയും ലൈഫ് മിഷൻ പദ്ധതിയേയും പൊതുജനമദ്ധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരേ അന്വേഷണം തുടങ്ങി. ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകൾ നഗരസഭ ശേഖരിച്ച് ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് വീടുവയ്ക്കാൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷയും ക്ഷണിച്ചിരുന്നു,” പ്രസ്സ് റിലീസ് പറയുന്നു.
“പിന്നാലെയാണ് വ്യാജ വീഡിയോ ചിത്രീകരിച്ച് നഗരസഭയേയും ലൈഫ് പദ്ധതിയേയും അപമാനിക്കാൻ ശ്രമിച്ചത്. ഒരു റസിഡന്റ്സ് അസോസിയേഷൻ കരാറുകാരിൽനിന്ന് വാങ്ങിയ ഇഷ്ടികകൾ അവർതന്നെ തിരിച്ചെടുത്തു കൊണ്ടുപോകുന്നതിനെയാണ് നഗരസഭയ്ക്കെതിരാക്കി ചിത്രീകരിച്ചത്. നഗരസഭയുടെ പരാതിയെ തുടർന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി സത്യാവസ്ഥ രേഖാമൂലം എഴുതിക്കൊടുക്കാം എന്നറിയിച്ചിട്ടുണ്ട്,”പ്രസ്സ് റിലീസ് പറയുന്നു.
“ഇഷ്ടിക കൊണ്ടുപോയ ഓട്ടോറിക്ഷ ഡ്രൈവർമാരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലായത്. വ്യാജ വീഡിയോ ചിത്രീകരിച്ചവരെക്കുറിച്ചും പ്രചരിപ്പിച്ചവരെക്കുറിച്ചും അന്വേഷണം ആരംഭിക്കും എന്ന് മ്യൂസിയം പോലീസ് സ്റ്റേഷനിൽനിന്ന് അറിയിച്ചിട്ടുണ്ട്,”പ്രസ്സ് റിലീസ് പറയുന്നു.
മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫിസർ ധർമ്മജിത് പി എസ് പറഞ്ഞത്, “ഈ സംഭവം നടന്ന റസിഡന്റ്സ് അസോസിയേഷൻ വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ്. വ്യാജ വീഡിയോക്ക് എതിരെ കോർപറേഷൻ പരാതി നൽകിയിട്ടുണ്ട്. അത് അന്വേഷണത്തിലാണ്.”
വഞ്ചിയൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഡിപിൻ വിവി പറഞ്ഞത്, “റസിഡന്റ്സ് അസോസിയേഷൻ ഇഷ്ടിക വാഹനത്തിൽ നീക്കിയ സംഭവം പോലീസിന്റെ അധികാര പരിധിയിൽ വരുന്ന ഒരു കേസല്ല എന്നാണ്.”
വായിക്കുക: Fact Check:പ്രധാനമന്ത്രി നരേന്ദ്ര മോദി 26-ാം വയസ്സിൽ യോഗ ചെയ്യുന്ന വീഡിയോ അല്ലിത്
ചിത്രത്തിലുള്ളത് കോര്പ്പറേഷന് ജീവനക്കാരല്ലെന്നും വഞ്ചിയൂരുള്ള റസിഡന്റ്സ് അസോസിയേഷന്കാര് പൊങ്കാലയിടാന്‍ കോണ്‍ട്രാക്ടറുടെ പക്കല്‍ നിന്ന് വാടകയ്ക്ക് എടുത്ത് കല്ലുകള്‍ തിരികെ കൊണ്ട് പോവുന്നതാണ് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.
Sources
Facebook Post by Thiruvananthapuram Corporation on March 8,2023
Telephone conversation with Corporation Councillor Amshu Vamadevan
Telephone conversation with Museum SHO P S Dharmajith
Telephone conversation with Vanchiyoor SHO Dipin VV
Press Release of Thiruvananthapuram Corporation dated March 13,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|