schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
“ഭാരത് ജോഡോ യാത്രയിൽ പാകിസ്താന് ജയ് വിളിക്കുന്നത് തടഞ്ഞ പോലിസ് ഓഫീസറോടുള്ള കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം കാണുക,” എന്ന പേരിൽ ഒരു വീഡിയോ വൈറാവുന്നുണ്ട്.
“ഭാരത് ജോഡോ യാത്രയിൽ പാകിസ്ഥാൻ സിന്ദാബാദ് വിളിക്കുന്നു. വിലക്കിയ പോലീസുകാരനെ എങ്ങനെയാണ് കോണ്ഗ്രസ് അനുകൂലികൾ കൈകാര്യം ചെയ്യുന്നതെന്ന് കാണൂകോണ്ഗ്രസ് ഇപ്പോഴും ഭരണത്തിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു രാജ്യത്തിന്റെ അവസ്ഥ,” എന്നാണ് വീഡിയോ പറയുന്നത്.
രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് കോണ്ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര മുന്നേറി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കോണ്ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് ഈ യാത്ര എത്തിയത്. ഇതിനിടയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. Suresh Lakshmanan എന്ന ഐഡി പോസ്റ്റ് ചെയ്ത വീഡിയോ ഞങ്ങൾ കാണുമ്പോൾ അതിന് 1.4 K ഷെയറുകൾ ഉണ്ടായിരുന്നു.
Shibu Aanikulangara എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 110 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
ഞങ്ങൾ കാണുമ്പോൾ, അനിൽ അമ്പാട്ടുക്കാവ് എന്ന ഐഡിയിൽ നിന്നും 90 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
Bhargava Ram എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത വീഡിയോ 82 പേർ പങ്ക് വെച്ചിട്ടുണ്ട്.
Fact check/Verification
പ്രചാരത്തിലുള്ള വീഡിയോ ഞങ്ങൾ പരിശോധിച്ചു. അതിൽ ഒരു റോഡിൽ തടിച്ചു കൂടി നിൽക്കുന്ന ജനക്കൂട്ടത്തോട് ലൗഡ് സ്പീക്കര് ഉപയോഗിച്ച് ഒരാള് സംസാരിക്കുന്നത് കാണാം. തുടർന്ന് ഒരു പൊലീസ് ഇന്സ്പെക്ടര് ഇയാളുടെ അടുത്ത് വന്ന് ഇത് അനുവദിക്കില്ല എന്ന് പറയുന്നു. ഉടന് അയാൾ ദേഷ്യപ്പെട്ട് പോലീസുകാരനെ പിടിച്ച് തള്ളുന്നു.ഇതാണ് വീഡിയോയിൽ ഉള്ളത്.
എന്നാൽ ഓഡിയോ സൂക്ഷമായി പരിശോധിച്ചപ്പോൾ വീഡിയോയിൽ ഉള്ള ആളോ ജനക്കൂട്ടമോ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ ഇല്ല. ജനക്കൂട്ടം ആസിഫ് ഖാൻ സിന്ദാബാദ് എന്ന് വിളിക്കുന്നത് കേൾക്കാം.
ഞങ്ങള് വീഡിയോയുടെ കീ ഫ്രെയ്മുകള് റിവേഴ്സ് ഇമേജില് തിരഞ്ഞു. അപ്പോൾ നിരവധി മാധ്യമങ്ങൾ ഈ സംഭവം സംബന്ധിച്ച് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട് എന്ന് മനസിലായി. നവംബര് 26,2022 ന് സീ ടിവി നല്കിയ റിപ്പോര്ട്ട് പ്രകാരം സംഭവം നടന്നത് ഡല്ഹിയിലാണ്. “ഷഹീൻ ബാഗ് പോലീസിനോട് മോശമായി പെരുമാറിയതിന് കോൺഗ്രസ് നേതാവ് ആസിഫ് ഖാനെ അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൽഹി പൊലീസ് എസ്ഐയോട് ആസിഫ് മുഹമ്മദ് ഖാൻ മോശമായി പെരുമാറി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്,” എന്നാണ് ഈ റിപ്പോർട്ട് പറയുന്നത്.
ഡല്ഹി മുന്സിപ്പല് കോര്പ്പറേഷന് ഇലക്ഷൻ പ്രചാരണ പരിപാടിയിൽ ഓഖ്ല മണ്ഡലത്തിലെ മുന് എംഎല്എ ആയിരുന്ന ആസിഫ് മുഹമ്മദ് ഖാനാണ് വീഡിയോയില് എന്നാണ് അതിനൊപ്പം ഉള്ള റിപ്പോർട്ടിലെ ഹിന്ദി ഓഡിയോ പറയുന്നത് . ആസിഫ് ഖാന്റെ മകള് ആരിബ ഖാന് ഡല്ഹി കോര്പ്പറേഷന് ഇലക്ഷനില് കോണ്ഗ്രസ് സ്ഥാനാര്ഥിയാണ്, എന്നും ഓഡിയോയിൽ പറയുന്നുണ്ട്.
നവംബർ 26,2022 ന് സിഎൻഎൻ ന്യൂസ് 18നും യൂട്യൂബിൽ ഈ വിഡിയോ അവരുടെ റിപ്പോർട്ടിൽ കൊടുത്തിട്ടുണ്ട്. ബിജെപി വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ സബ് ഇൻസ്പെക്ടറെ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാവ് ആസിഫ് മുഹമ്മദ് ഖാൻ അറസ്റ്റിൽ എന്നാണ് ആ വീഡിയോയുടെ വിവരണം. അതിലെ റിപ്പോർട്ടിലെ ഓഡിയോ പ്രകാരം മൈക്ക് പെർമിഷൻ എന്ന് ചോദിച്ചതിനാണ് സബ് ഇൻസ്പെക്ടറെ പിടിച്ചു തള്ളിയത് എന്നാണ്.
നവംബർ 26, 2022 ലെ നവഭാരത് ടൈംസിന്റെ വിവരണത്തിലും ഇത് തന്നെയാണ്. “ഡൽഹിയിൽ എംസിഡി തിരഞ്ഞെടുപ്പിന്റെ പ്രചാരണം പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് നേതാവ് ആസിഫ് മുഹമ്മദ് ഖാൻ വീണ്ടും വിവാദത്തിൽ. ഡൽഹിയിലെ ഷഹീൻ ബാഗിലെ തയ്യബ് മസ്ജിദിന് സമീപം വെള്ളിയാഴ്ച ഉച്ചഭാഷിണിയിലൂടെ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ ആസിഫ് മുഹമ്മദ് ഖാൻ പ്രസംഗിക്കുകയായിരുന്നു.
“ഇതിനിടയിൽ പോലീസ് പട്രോളിംഗ് കടന്നുപോയി. ജനക്കൂട്ടത്തെ കണ്ടപ്പോൾ ഒരു സബ് ഇൻസ്പെക്ടർ അവിടെ വന്ന് ഈ മീറ്റിംഗിന് അനുമതി വാങ്ങിയോ എന്ന് ഖാനോട് ചോദിച്ചു. പ്രസംഗം നിർത്താൻ എസ്ഐ ആവശ്യപ്പെട്ടതോടെ ഖാനും അനുയായികളും ബഹളം വയ്ക്കുകയും സബ് ഇൻസ്പെക്ടറോട് മോശമായി പെരുമാറുകയും മർദ്ദിക്കുകയും നിരവധി അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്തു. ആസിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനാണ്,” ഇതാണ് നവഭാരത ടൈംസ് റിപ്പോർട്ടിനൊപ്പമുള്ള വിവരണം.
നവംബർ 27,2022ൽ മനോരമയുടെ ഇംഗ്ലീഷ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരൻ ആസിഫ് മുഹമ്മദ് ഖാൻ പോലീസിനോട് അപമര്യാദയായി പ്രതികരിച്ചതിന് അറസ്റ്റിലായി.
വായിക്കുക:ഇസ്രായേലി ചലച്ചിത്ര സംവിധായകൻ ‘നദവ് ലാപിഡ്’ ‘ദി കാശ്മീർ ഫയൽസിന്’ എതിരെയുള്ള നിലപാട് മാറ്റിയോ?വസ്തുത അറിയുക
ഭാരത് ജോഡോ യാത്രയ്ക്കിടയിൽ അല്ല വീഡിയോയിലെ സംഭവങ്ങൾ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിനടിയിൽ കോൺഗ്രസ്സ് നേതാവ് ആസിഫ് മുഹമ്മദ് ഖാൻ പോലീസിനോട് തട്ടിക്കയറുന്നതാണ് വീഡിയോയിൽ. പാകിസ്ഥാൻ സിന്ദാബാദ് എന്നല്ല ആസിഫ് ഖാൻ സിന്ദാബാദ് എന്നാണ് വീഡിയോയിൽ വിളിക്കുന്ന മുദ്രാവാക്യം.
Sources
News report of Zee TV on November 26,2022
YouTube video of CNN News 18 on November 26,2022
YouTube video of Navbharat Times of November 26,2022
News report of Onmanora on November 27,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|