schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
“കേരളത്തിൽ പുരുഷന്മാർക്ക് രണ്ട് ഭാര്യമാർ നിർബന്ധമാക്കി? ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽ,” എന്ന മീഡിയവണിന്റെ ന്യൂസ് കാർഡ്.
വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.
പോസ്റ്റിന്റെ ആധികാരികത പരിശോധിക്കാൻ, ന്യൂസ്ചെക്കർ കീവേഡ് സേർച്ച് ചെയ്തു. അപ്പോൾ,”യമനില് പുരുഷന് രണ്ട് പെണ്ണ് കെട്ടല് നിര്ബന്ധമാക്കി,” എന്ന പ്രചരണത്തെ ഫാക്ട് ചെക്ക് ചെയ്യുന്ന ഒരു ലേഖനം ഡിസംബർ 2, 2020 മീഡിയവണിന്റെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്നത് കണ്ടു.അന്നേ ദിവസം ലേഖനത്തിന്റെ ഒരു ഒരു ന്യൂസ് കാർഡ് അവരുടെ ഫേസ്ബുക്ക് ഐഡിയിലും പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു. അത് എഡിറ്റ് ചെയ്താണ് ഈ പോസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്.
യമനിലെ മതകാര്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അതേയയുടെ ലെറ്റര്പാഡില് ഉള്ള ഒരു കത്ത് ഉപയോഗിച്ച് യമനില് പുരുഷന് രണ്ട് പെണ്ണ് കെട്ടല് നിര്ബന്ധമാക്കി എന്ന് ഒരു പ്രചരണം നടന്നിരുന്നു. അതിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്ന ലേഖനമാണ് മീഡിയവൺ കൊടുത്തത്. അഹമ്മദ് അതേയയുടെ ട്വിറ്റര് ഹാന്ഡില് സമൂഹമാധ്യമങ്ങളിൽ പ്രചരണത്തിലുള്ള ലെറ്റര്പാഡ് കൊടുത്തു കൊണ്ട് അഹമ്മദ് അതേയ അതിനോട് പ്രതികരിച്ചിട്ടുണ്ട്.
നവംബർ 27 2020 ലെ അദ്ദേഹത്തിന്റെ ട്വീറ്റ്. അത് ഞങ്ങൾ ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് മലയാളത്തിലാക്കി.“എന്റെ പേരില് പ്രചരിക്കുന്ന ഈ ഉത്തരവ് വ്യാജമാണ്. ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ലെറ്റര്പാഡാണ് ഇത്. ഇത് ചെയ്തവരോട് അള്ളാഹു പൊറുക്കട്ടെ. സ്ത്രീകളോട് മാന്യമായി പെരുമാറാന് സഹായിക്കട്ടെ.” എന്നതാണ് ഡോ. അഹമ്മദ് അതേയയുടെ പ്രതികരണത്തിന്റെ മലയാള പരിഭാഷ.
മീഡിയവൺ എക്സിക്യൂട്ടീവ് എഡിറ്റർ പി ടി നാസറുമായി സംസാരിച്ചു. അപ്പോൾ അദ്ദേഹം ഇത്തരം ഒരു വാർത്ത മീഡിയവൺ കൊടുത്തിട്ടില്ല എന്ന് വ്യക്തമാക്കി. തങ്ങൾ യമനില് പുരുഷന് രണ്ട് പെണ്ണ് കെട്ടല് നിര്ബന്ധമാക്കി, എന്ന പ്രചരണം കള്ളമാണ് എന്ന് വ്യക്തമാക്കി ഒരുവാർത്ത വളരെ മൂന്നോ കൊടുത്തിരുന്നു. അതിന്റെ ന്യൂസ് കാർഡ് എഡിറ്റ് ചെയ്താണ് ഈ വാർത്ത ഉണ്ടാക്കിയത്,” അദ്ദേഹം വ്യക്തമാക്കി.ഇതിൽ നിന്നും ഈ പോസ്റ്റ് കൃത്രിമമായി എഡിറ്റ് ചെയ്ത നിർമിച്ചതാണ് എന്ന് മനസിലായി.
Sources
Facebook Post by Medione on December 2,2020
Tweet by @drahmedataya on November 27,2020
Telephone conversation with Mediaone Executive Editor P T Nazar
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
March 4, 2024
Sabloo Thomas
February 22, 2023
Sabloo Thomas
February 13, 2023
|