schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
തുഷാര എന്ന വനിത നടത്തുന്ന നോൺ ഹലാൽ ഹോട്ടലിൽ അവർക്ക് നേരെ ചില പ്രത്യേക മതക്കാരുടെ ആക്രമണം എന്ന പേരിൽ ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.
Hindhuikyavedhi Malappuram എന്ന പേജിൽ നിന്നുള്ള പോസ്റ്റിനു 34 ഞങ്ങൾ കണ്ടപ്പോൾ ഷെയറുകൾ ഉണ്ടായിരുന്നു.
Hindhuikyavedhi Malappuram’s post
Krishnadas v Eranchamanna എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 16 ഷെയറുകൾ ഞങ്ങൾ നോക്കുമ്പോൾ കണ്ടു.
Krishnadas v Eranchamanna’s post
Sanu P T എന്ന പ്രൊഫൈലിൽ നിന്നുമുള്ള ഇത്തരം ഒരു പോസ്റ്റിനു 80 ഷെയറുകളും ഉണ്ടായിരുന്നു.
Sanu P T’s Post
ഞങ്ങൾ ഈ വാദം ഫാക്ട് ചെക്ക് ചെയ്യാൻ നോൺ ഹലാൽ എന്ന് ഗൂഗിളിൽ തിരഞ്ഞു. റിപ്പോർട്ടർ ടിവിയുടെയും ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്റെയും വാർത്തകൾ ലഭിച്ചു. രണ്ടു വാർത്തകളും പറയുന്നത് എറണാകുളത്ത് നോണ് ഹലാല് ബോര്ഡ് വച്ചതിന് വനിതാ സംരംഭകയായ തുഷാര എന്ന വ്യക്തിയെ യുവാക്കള് ആക്രമിച്ചെന്ന വാര്ത്തകള് വ്യാജമാണ് എന്നാണ്. കെട്ടിട തര്ക്കത്തെ തുടര്ന്നുണ്ടായ വിഷയത്തെ മറച്ചുപിടിച്ച് വിദ്വേഷം പ്രചരിപ്പിച്ചാണ് തുഷാര അജിത്ത് അടക്കമുള്ളവര് വ്യാജവാര്ത്ത പ്രചരിപ്പിച്ചത്, എന്ന് റിപ്പോർട്ടർ ടിവിയുടെ വാർത്ത പറയുന്നു.
നോൺ ഹലാൽ ബോർഡ് വെച്ചതിനെ തുടർന്നാണ് അക്രമം ഉണ്ടായത് എന്ന വാർത്ത കെട്ടിച്ചമച്ചതാണ് എന്ന് പോലീസിനെ ഉദ്ധരിച്ചു ന്യൂ ഇന്ത്യൻ എക്സ്പ്രസ്സും റിപ്പോർട്ട് ചെയ്യുന്നു.
തുടർന്ന് ഞങ്ങൾ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സന്തോഷ് ടി ആറിനെ വിളിച്ചു. വാർത്ത വ്യാജമാണ് എന്ന് അദ്ദേഹം പറഞ്ഞു.പോലീസ് ഇത് സംബന്ധിച്ച് ഒരു പ്രസ് റിലീസ് ഇറക്കിയിട്ടുണ്ട് എന്നും അതിൽ കൂടുതൽ വിവരങ്ങൾ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Press release issued by Kerala Police
തുടർന്ന് ഞങ്ങൾ പോലീസിന്റെ പ്രസ് റിലീസ് പരിശോധിച്ചു. അതിലെ വിവരങ്ങൾ ഇങ്ങനെയാണ്: ”ഇൻഫോപാർക്കിന് സമീപം ചിൽസേ കഫേ നടത്തുന്ന നകുല് എസ് ബാബു, സുഹൃത്ത് ബിനോജ് ജോർജ്ജ് എന്നിവരുമായുണ്ടായ തര്ക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ”
”ബേല്പ്പുരി വില്പ്പന നടത്തുന്ന സ്റ്റാള് തുഷാരയും സംഘവും എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു തര്ക്കം. ഇത് പിന്നീട് സംഘര്ഷത്തില് കലാശിക്കുകയായിരുന്നുവെന്ന്” എഫ്ഐആറില് പറയുന്നു. ”തുഷാരയുടെ ഭർത്താവ് അജിത് ഒരു കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. കൂട്ട് പ്രതി അപ്പുവിന്റെ പേരിലും നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്,” പോലീസ് പ്രസ് റിലീസ് പറയുന്നു.
”അക്രമത്തിനു ശേഷം പ്രതികൾ എല്ലാം ഒളിവിലാണ്.തുഷാരയെ നകുലും സുഹൃത്തും അസഭ്യ൦ പറഞ്ഞുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പറഞ്ഞു വേറെ ഒരു കേസും നിലവിലുണ്ട് എന്നും പോലീസ് വ്യക്തമാക്കുന്നു. അക്രമത്തിൽ പരിക്കേറ്റ ബിനോജ് ഒരു ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലാണ്,” പോലീസ് കൂട്ടിച്ചേർത്തു.
”പാലാരിവട്ടത്ത് നോണ് ഹലാല് ഫുഡ് ബോര്ഡ് വെച്ച് നന്ദൂസ് കിച്ചണ് എന്ന റെസ്റ്റോറന്റ് നടത്തുന്ന തുഷാരയും ഭര്ത്താവ് അജിത്തും കാക്കനാട് പുതിയ കട തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് സംഘർഷത്തിലേക്ക് നയിച്ച സംഭവങ്ങൾ ഉണ്ടായത്,” എന്ന് മീഡിയവൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തുടർന്ന് ഞങ്ങൾ ചിൽസേ കഫേ ഉടമ നകുലിനെ ബന്ധപ്പെട്ടു. നോൺ ഹലാൽ ഭക്ഷണം വില്കുന്നതിനെകുറിച്ചുള്ള തർക്കമല്ല സംഘർഷത്തിന് കാരണം എന്ന് അദ്ദേഹം വ്യക്തമാക്കി. സംഘർഷം നടന്ന ഒക്ടോബർ 25 നു ഇതിനെ കുറിച്ച് ഒരു ചെറിയ വാർത്ത മലയാള മനോരമ പത്രത്തിൽ വന്നതും ഞങ്ങൾ കണ്ടെത്തി.
സംഘർഷത്തെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്ത ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്റെ കൊച്ചിയിലെ ലേഖകൻ അജയ് കാന്തും തുഷാര പറയുന്നത് കളവാണ് എന്ന് വ്യക്തമാക്കി. ”നോൺ ഹലാൽ ബോർഡ് വെച്ചതല്ല തർക്ക കാരണം,” അജയ് കാന്തും വ്യക്തമാക്കി.
നകുല് എസ് ബാബു, സുഹൃത്ത് ബിനോജ് ജോർജ്ജ് എന്നിവർ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരല്ല. അത് കൊണ്ട് തന്നെ നോൺ ഹലാൽ ഭക്ഷണത്തോട് അവർക്ക് വിരോധം തോന്നേണ്ട കാര്യവുമില്ല.
വായിക്കാം:ഫോട്ടോയിൽ ഉള്ളത് കേണല് ദിനേശ് പതാനിയ അല്ല
നോണ് ഹലാല് ഭക്ഷണം വിളമ്പിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ അല്ല വനിത സംരംഭക തുഷാര കൂടിഉൾപ്പെട്ട സംഘടനം ഉണ്ടായത്. സമീപത്തുള്ള മറ്റൊരു കഫേ നടത്തിപ്പുകാരുമായുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
Manorama Press clipping
Telephone conversation with Infopark Police Inspector Santhosh TR
Telephone conversation with New Indian Express reporter Ajaykanth
Telephone conversation with Chilse Cafe Owner Nakul S Babu
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|