About: http://data.cimple.eu/claim-review/9e61e935e41b5e504e877b25e2891014e79d8eb9028ca6f7b4bf657b     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടി ആദിവാസി കലാകാരി നഞ്ചിയമ്മ മലയാളികളുടെ അഭിമാനമായിരുന്നു. വെള്ളിയാഴ്ച ദേശീയ അവാർഡ് പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പല പ്രമുഖരും നഞ്ചിയമ്മയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. ഇതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നഞ്ചിയമ്മയെ അഭിനന്ദിച്ചില്ല എന്ന വാദം സമൂഹമാധ്യമങ്ങളിൽ ചിലർ ഉയർത്തുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. "നല്ല ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചമ്മയെ മുഖ്യമന്ത്രി അഭിനന്ദിക്കാത്തതെന്തേ?", എന്ന് ചോദിക്കുന്ന ഒരു പോസ്റ്റ് താഴെ കാണാം. ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. അവാർഡ് പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമങ്ങളിലൂടെ കേരളത്തിൽ നിന്നുള്ള എല്ലാ വിജയികളെയും അഭിനന്ദിച്ചിരുന്നു. മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ പങ്കുവെച്ച ചിത്രത്തിൽ നഞ്ചിയമ്മയും ഉൾപ്പെട്ടിരുന്നു. AFWA അന്വേഷണം വളരെ ലളിതമായ ഒരു തിരച്ചിലിൽ പ്രചരിക്കുന്ന വാദം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്താനായി. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകൾ സന്ദർശിച്ച് വ്യക്തത വരുത്താനാണ് ഞങ്ങൾ ശ്രമിച്ചത്. ഇതിൽനിന്ന് അവാർഡ് പ്രഖ്യാപനം നടന്ന ജൂലൈ 22ന് തന്നെ മുഖ്യമന്ത്രിയുടെ അഭിനന്ദന സന്ദേശം പുറത്തുവന്നിരുന്നു എന്ന് കണ്ടെത്താനായി. ഇതിൽ ഉപയോഗിച്ചിരുന്ന ചിത്രത്തിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയ അപർണ ബാലമുരളി, മികച്ച ചിത്രത്തിൻറെ സംവിധായകനായ അന്തരിച്ച സച്ചി, മികച്ച സഹനടനായ ബിജു മേനോൻ എന്നിവർക്ക് ശേഷം നാലാമതായി നൽകിയരുന്നത് നഞ്ചിയമ്മയുടെ ചിത്രമാണെന്ന് ബോധ്യപ്പെട്ടു. "മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)," എന്നെഴുതിയ മുഖ്യമന്ത്രി മറ്റ് വിജയികളുടെകൂടെ ഗായികയേയും പേരെടുത്ത് പരാമർശിച്ചിരുന്നു. "ദേശീയ തലത്തിൽ മലയാള സിനിമ അംഗീകരിക്കപ്പെടുന്നത് അഭിമാനാർഹമായ കാര്യമാണ്. എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ. മലയാള സിനിമക്ക് തുടർന്നും ഇത്തരം നേട്ടങ്ങൾ കൈവരിക്കാനാകട്ടെ എന്നാശംസിക്കുന്നു," എന്ന ആശംസയോടെയാണ് മുഖ്യമന്ത്രിയുടെ കുറിപ്പ് അവസാനിക്കുന്നത് അന്നേദിവസം തന്നെ പിണറായി വിജയന്റെ ട്വിറ്ററിലും ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ട്. Congratulations to all artists who have won awards at the 68th #NationalFilmAwards. Malayalam cinema has again proved its mettle by bagging many prestigious awards including the best director and female actor. Hope this will inspire them to conquer new greater heights. pic.twitter.com/Pv4iVfLDTI— Pinarayi Vijayan (@pinarayivijayan) July 22, 2022Advertisement ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത് പിണറായി വിജയന്റെ കുറിപ്പ് വന്നതിന്റെ പിറ്റേദിവസം മാത്രമാണ്. അതുകൊണ്ട് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിക്കാതെ അവഗണിച്ചു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ഉറപ്പിക്കാനായി. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ആദിവാസി ഗായിക നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെയും അഭിനന്ദിച്ചിട്ടില്ല. അവാർഡുകൾ പ്രഖ്യാപിച്ച ദിനം തന്നെ പിണറായി വിജയൻ ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ സംസ്ഥാനത്തു നിന്നുള്ള എല്ലാ വിജയികളെയും അഭിനന്ദിച്ചിരുന്നു. മുഖ്യമന്ത്രി പങ്കുവെച്ച ചിത്രത്തിൽ നഞ്ചിയമ്മയും ഉണ്ടായിരുന്നു.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software