schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
കൽക്കരി വഹിക്കുന്ന ചരക്ക് ട്രെയിനിന്റെ പഴയ വീഡിയോ, സമീപകാല സംഭവം എന്ന പേരിൽ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നു.
ഇന്ത്യയിലെ കൽക്കരി പ്രതിസന്ധിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടയിൽ, വൈദ്യുത നിലയങ്ങളിലേക്ക് കൽക്കരി വിതരണം ചെയ്യുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്ന തരത്തിലാണ് അത് ഷെയർ ചെയ്യപ്പെടുന്നത്.
ത്രയംബക കേരളം എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്യപ്പെട്ട വീഡിയോയ്ക്ക് 1.4 k റീ ഷെയറുകൾ ഉണ്ടായിരുന്നു.
Archived link of ത്രയംബക കേരളം’ s post
Deepu Bjp Kadakkal എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റിനു 11 ഷെയറുകൾ ഉണ്ടായിരുന്നു.
Archived link of Deepu Bjp Kadakkal’s post
ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്ത ഒരു വീഡിയോയെ അടിസ്ഥാനമാക്കിയാണ് ഈ പോസ്റ്റുകൾ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലാക്കാൻ കഴിഞ്ഞു.
കൽക്കരി കൊണ്ടുപോകുന്ന ഒരു ചരക്ക് ട്രെയിനിന്റെ രണ്ട് മിനിറ്റ് ഒൻപത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് ജാവദേക്കർ എഴുതി: “ഊർജ്ജ നിലയങ്ങളിലേക്ക് കൽക്കരി വിതരണം ചെയ്യുന്നതിനായി 4 കിലോമീറ്റർ നീളമുള്ള 4 എഞ്ചിനുകളുള്ള റാക്ക് ട്രെയിൻ യുദ്ധകാലാടിസ്ഥാനത്തിൽ പവർ പ്ലാന്റുകൾക്ക് കൽക്കരി വിതരണം ചെയ്യുന്നു.” ഒക്ടോബർ 20 നു പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 1,20,000 -ലധികം വ്യൂകൾ ഉണ്ട്. പോരെങ്കിൽ അത് 2000 -ലധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ടു.
പ്രകാശ് ജാവദേക്കറിന്റെ ട്വീറ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക് ഇവിടെ കാണാൻ കഴിയും.
മുൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി കൂടിയായ ജാവദേക്കർ തന്റെ ഫേസ്ബുക്ക് പേജിലും വീഡിയോ പങ്കുവെച്ചു.
ക്രൗഡ് ടാംഗിൾ ഉപയോഗിച്ച് – സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വിശകലനം ചെയ്യുന്നതിനുള്ള ഒരു ഉപകരണം- ഒക്ടോബർ 20 മുതൽ വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും 60 തവണയിലധികം തവണ പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി.
ആജ് തക്കും ഡെയ്ലി ന്യൂസും ഉൾപ്പെടെയുള്ള ഹിന്ദി വാർത്താ പോർട്ടലുകൾ കൽക്കരി പ്രതിസന്ധിയോടുള്ള സർക്കാരിന്റെ പ്രതികരണമായി ജാവദേക്കറുടെ ട്വീറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.
ഈ അവകാശവാദത്തെ കുറിച്ച് അന്വേഷിക്കാൻ, ന്യൂസ് ചെക്കർ വീഡിയോയിലെ കീഫ്രെയിമുകളിൽ ഒന്നിന്റെ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ‘റെയിൽവേ മന്ത്രാലയം’ പോസ്റ്റ് ചെയ്ത ഒരു YouTube വീഡിയോയുടെ ലിങ്ക് കണ്ടെത്തി.
2021 ജനുവരി 6 -ലെ വീഡിയോയിലെ വിവരണം ഇങ്ങനെയാണ്: ‘കോർബയിൽ നിന്ന് ആദ്യമായി പുറപ്പെട്ട 20,906 ടൺ (കൽക്കരി) ലോഡുള്ള 4 ട്രെയിനുകൾ.”
രണ്ട് വീഡിയോകളിലെയും 40 സെക്കൻഡിലെ ഒരു ഫ്രെയിം ന്യൂസ് ചെക്കർ താരതമ്യം ചെയ്യുകയും രണ്ട് വീഡിയോകളിലും പ്ലാറ്റ്ഫോമിൽ പച്ചയും മഞ്ഞയും നിറമുള്ള ഒരു ഘടന കണ്ടെത്തുകയും ചെയ്തു.
യൂട്യൂബ് വീഡിയോയുടെ അടിക്കുറിപ്പിലുള്ള ‘First ever long haul of 4 loaded trains sheshnag’ എന്ന കീവേഡ് ഉപയോഗിച്ച് തിരഞ്ഞപ്പോൾ, 2021 ജനുവരി 7നുള്ള ഫിനാൻഷ്യൽ എക്സ്പ്രസിന്റെ ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി.
ഫിനാൻഷ്യൽ എക്സ്പ്രസിന്റെ റിപ്പോർട്ടനുസരിച്ച്, ഏറ്റവും ദൈർഘ്യമേറിയ -2.8 കിലോമീറ്റർ നീളമുള്ള -ശേഷ്നാഗ് ചരക്ക് ട്രെയിൻ ഉപയോഗിച്ച് ഇന്ത്യൻ റെയിൽവേ റെക്കോർഡ് സ്ഥാപിച്ചു. ഈ റിപ്പോർട്ടിൽ ഇന്ത്യൻ റെയിൽവേയുടെ ജനുവരി 6ലെ ഒരു ട്വീറ്റും ചേർത്തിട്ടുണ്ട്. അതിന്റെ അടിക്കുറിപ്പ് ‘4 ലോഡഡ് ട്രെയിനുകളുടെ ആദ്യ ദീർഘദൂര യാത്ര’ എന്നാണ്.
ഈ വിഷയത്തിലുള്ള ന്യൂസ് ചെക്കാരുടെ ഇംഗ്ലീഷ് ലേഖനം ഇവിടെ വായിക്കാം
2021 ജനുവരിയിലെ ചരക്ക് ട്രെയിനിന്റെ ഒരു പഴയ വീഡിയോ, കൽക്കരി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രകാശ് ജാവദേക്കർ സമീപകാല വീഡിയോ എന്ന പേരിൽ തെറ്റായി പങ്കിട്ടു. ഈ ട്വീറ്റിനെ അടിസ്ഥാനമാക്കിയാണ് ചിലർ മലയാളത്തിൽ ഫേസ്ബുക്കിൽ പോസ്റ്റുകളിട്ടത്.
With inputs from Ujwala P
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
February 8, 2025
Sabloo Thomas
February 12, 2025
Sabloo Thomas
February 11, 2025
|