schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
News
Claim: മുസ്ലിം ജനവിഭാഗം മൊത്തം വർഗ്ഗീയ വാദികളാണെന്ന് കെ കെ ശൈലജ ടീച്ചർ.
Fact: ഈ വീഡിയോ എഡിറ്റഡ് ആണ്.
മുസ്ലിം ജനവിഭാഗം ആകെ മൊത്തം വര്ഗീയ വാദികളാണെന്ന് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ പറഞ്ഞുവെന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നുണ്ട്.
“മുസ്ലിം ജനവിഭാഗം ആകെ മൊത്തം വര്ഗീയ വാദികളാണെന്ന് എൽഡിഎഫ് സാരഥി,” “ഇവൾക്ക് ആണോ വടകരയിലെ മുസ്ലിം ന്യൂനപക്ഷം വോട്ട് ചെയ്യേണ്ടത്,” തുടങ്ങിയ വിവരണങ്ങളോടെയാണ് പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നത്.
Salman N എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണും വരെ അതിന് 191 ഷെയറുകൾ ഉണ്ടായിരിന്നു.
Kannur Sahib എന്ന പ്രൊഫൈൽ ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കാണുബോൾ 167 പേർ പോസ്റ്റ് റീഷെയർ ചെയ്തിട്ടുണ്ടായിരുന്നു.
ഞങ്ങൾ കണ്ടപ്പോൾ Anas Kakkuyil എന്ന ഐഡിയിലെ പോസ്റ്റിന് 19 ഷെയറുകളാണ് ഉണ്ടായിരുന്നത്.
ഇവിടെ വായിക്കുക: Fact Check: രാഹുലിന്റെ വാഹനത്തിൽ നിന്നും കുഞ്ഞാലിക്കുട്ടിയെ ഇറക്കി വിട്ടോ?
ഞങ്ങള് സന്ദേശത്തെ കുറിച്ച് ഓൺലൈനിൽ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ ഏപ്രിൽ 8,2024ലെ റിപ്പോർട്ടർ ടിവിയുടെ ഫേസ്ബുക്ക് പോസ്റ്റ് കിട്ടി. “കെ കെ ശൈലജ വർഗ്ഗീയ പരാമർശം നടത്തിയിട്ടില്ല; റിപ്പോർട്ടർ ടിവിയിൽ വന്ന പ്രസ്താവനയെന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും,” എന്നാണ് റിപ്പോർട്ടർ ടിവിയുടെ പോസ്റ്റ് പറയുന്നത്.
“വടകര ലോക്സഭാ മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ത്ഥി കെ കെ ശൈലജ റിപ്പോര്ട്ടര് ടിവിക്ക് നല്കിയ അഭിമുഖത്തില് വര്ഗീയ പരാമര്ശം നടത്തിയെന്ന പ്രചരണം വ്യാജം. റിപ്പോര്ട്ടര് ടിവി കണ്സള്ട്ടിംഗ് എഡിറ്റര് ഡോ. അരുണ് കുമാര് അവതരിപ്പിക്കുന്ന ‘അശ്വമേധം’ പരിപാടിയില് മുന് ആരോഗ്യമന്ത്രി മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തിയെന്നാണ് ചില കേന്ദ്രങ്ങള് പ്രചരിപ്പിക്കുന്നത്. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. റിപ്പോര്ട്ടര് ടിവിയില് വന്ന പ്രസ്താവനയെന്ന പേരില് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവര്ക്കെതിരെ നിയമനടപടികള് സ്വീകരിക്കുന്നതായിരിക്കും,” എന്ന് അവരുടെ വെബ്സൈറ്റിൽ ഏപ്രിൽ 8,2024ൽ കൊടുത്ത വാർത്തയും പറയുന്നു.
തുടർന്നുള്ള തിരച്ചിലിൽ റിപ്പോർട്ടർ ടിവിയിലെ ജേർണലിസ്റ്റ് അരുൺകുമാറിന്റെ, “ടീച്ചറങ്ങനെ പറഞ്ഞിട്ടില്ല” എന്ന തലക്കെട്ടിലുള്ള, ഏപ്രിൽ8,2024ലെ പോസ്റ്റും കിട്ടി.
അതിൽ അരുൺകുമാർ പറയുന്നത് ഇങ്ങനെയാണ്: “ഇന്ന് രാവിലെ അശ്വമേധത്തിൽ എന്നോട് സംസാരിച്ച വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ കെ ഷൈലജ ടീച്ചർ ചോദിച്ച ഒരു ചോദ്യം അടർത്തിയെടുത്ത് ചിലർ വർഗ്ഗീയ ചുവയോടെ പ്രചരിപ്പിക്കുന്നുണ്ട്. പൗരത്വ വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തോടുള്ള പ്രതികരണമാണ് ടീച്ചർ നടത്തിയത്. “
ടീച്ചർ പറഞ്ഞത് ഇങ്ങനെ: ”മുസ്ലീം വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവർ ആർക്കെങ്കിലും എതിരൊന്നുമല്ല. എല്ലാറ്റിലും കുറച്ചൊക്കെ വർഗ്ഗീയ വാദികളൊക്കെ ഉണ്ട്. എന്നാൽ മുസ്ലീം ജനവിഭാഗം ആകെ വർഗ്ഗീയ വാദികളാ,?”അരുൺകുമാർ തുടരുന്നു.
“ഈ ചോദ്യത്തെ വക്രീകരിച്ച് മുസ്ലീം ജനവിഭാഗമാകെ വർഗ്ഗീയ വാദികളാണ് എന്ന് ടീച്ചർ പറഞ്ഞു എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് അവാസ്തവമാണ്, തരം താണ പ്രചരണമാണ്. തിരഞ്ഞെടുപ്പ് ഒരു ഫെയർ പ്ലേ ആകണം, വ്യാജവാർത്തകളുടെ മറയിലാകരുത്.,” അദ്ദേഹം വ്യക്തമാക്കുന്നു.
“കെ കെ ശൈലജ വർഗീയ പരാമർശം നടത്തിയിട്ടില്ല; അശ്വമേധത്തിൽ പറഞ്ഞത് ഇതാണ്,” എന്ന വിവരണത്തോടെ റിപ്പോർട്ടർ ടിവി ഏപ്രിൽ 8,2024 ൽ ഷെയർ ചെയ്ത അശ്വമേധം പരിപാടിയിലെ പ്രസക്തമായ ഭാഗങ്ങളുടെ ഒരു വീഡിയോയും ഞങ്ങൾക്ക് കിട്ടി.
ആ വീഡിയോയിൽ, ”മുസ്ലീം വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവർ ആർക്കെങ്കിലും എതിരൊന്നുമല്ല. എല്ലാറ്റിലും കുറച്ചൊക്കെ വർഗ്ഗീയ വാദികളൊക്കെ ഉണ്ട്. എന്നാൽ മുസ്ലീം ജനവിഭാഗം ആകെ വർഗ്ഗീയ വാദികളാ?,” എന്ന ഭാഗത്തിന് ശേഷമുള്ള ചില വരികൾ കൂടി നമ്മുക്ക് കേൾക്കാൻ കഴിയുന്നു.
“ഞങൾ ഡൽഹിയിൽ സമരത്തിന് പോയപ്പോൾ അവിടെ ഫറൂഖ് അബ്ദുള്ള വന്നു. ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രി ഞങ്ങളുടെ സമരത്തിന് അഭിവാദ്യം ചെയ്യാൻ അദ്ദേഹം വന്നു. അദ്ദേഹം നടത്തിയൊരു പ്രസംഗം ഉണ്ട്. എനിക്ക് വളരെ ആവേശം തോന്നി അത് കേട്ടിട്ട്. തുടങ്ങിയത് തന്നെ അയാൾ പറഞ്ഞത്. അയാം ആം പ്രൗഡ് ടു ബി എ മുസ്ലിം. ഐ ആം നോട്ട് എ പാകിസ്താനി എ ആം ആൻ ഇന്ത്യൻ മുസ്ലിം. അത് പറയുമ്പോൾ നമ്മുക്ക് ഉണ്ടാവുന്ന ഇന്ത്യ എന്നൊരു ഫീൽ ഉണ്ടല്ലോ? ആ മുസ്ലിമും ഇന്ത്യൻ പൗരനല്ല എന്ന് പറയാൻ നമ്മുക്ക് അവകാശമില്ലല്ലോ. ഹിന്ദു ഇന്ത്യൻ ഹിന്ദുവാണ്, ക്രിസ്ത്യാനി ഇന്ത്യൻ കൃസ്ത്യാനിയാണ്.അതിനകത്ത് വേർതിരിവ് ഉണ്ടാക്കരുത് എന്നാണ് പറയുന്നത്,” എന്നും ഈ ഭാഗത്ത് പറയുന്നുണ്ട്.
ഇവിടെ വായിക്കുക: Fact Check: ചൂടു തേങ്ങാ വെള്ളം ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമോ?
Conclusion
മുസ്ലിം ജനവിഭാഗം ആകെ മൊത്തം വര്ഗീയ വാദികളാണെന്ന് കെ കെ ശൈലജ പറഞ്ഞുവെന്ന രീതിയിൽ എഡിറ്റ് ചെയ്താണ് പ്രചരണം നടത്തുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Facebook post by Reporter TV on April 8, 2024
Facebook post by Arun Kumar on April 8, 2024
Facebook Video by Reporter TV on April 8, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
November 14, 2024
Sabloo Thomas
November 9, 2024
Sabloo Thomas
September 6, 2024
|