schema:text
| - Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
ടൊയോട്ടയിൽ നിന്ന് നിങ്ങളുടെ സ്വപ്ന കാർ സമ്മാനം’ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. വിവിധ അവകാശവാദങ്ങൾക്കൊപ്പമാണ് പോസ്റ്റ് പല ഐഡികളിൽ നിന്നും ഷെയർ ചെയ്യപ്പെടുന്നത്.
“ടൊയോട്ടയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി, ഞങ്ങളുടെ കമ്പനിയായ ടൊയോട്ട ഇന്ന് അത് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ പോസ്റ്റ് പങ്കിടുകയും അവരുടെ ഭാഗ്യ നമ്പർ ബോക്സ് തിരഞ്ഞെടുക്കുകയും ചെയ്യുന്ന ആർക്കും ഞങ്ങളുടെ കമ്പനി ഔദ്യോഗികമായി 10 കാറുകൾ നൽകും, കാരണം ഞങ്ങളുടെ കാറിന്റെ കീകൾ 10 ബോക്സുകളിൽ മാത്രമേയുള്ളൂ. (ഇനി മുതൽ, ഞങ്ങൾ വിജയികൾക്ക് കാർ സമ്മാനങ്ങൾ വിതരണം ചെയ്യും). നിങ്ങളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.”
𝙏𝙤𝙮𝙤𝙩𝙖 𝙃𝙞𝙡𝙪𝙭 𝙆𝙚𝙧𝙖𝙡𝙖 എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ആണിത്. ഇത് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 5.7 K ഷെയറുകൾ ഉണ്ടായിരുന്നു. https://toyotaneforttunerss.blogspot.com എന്ന ഒരു വെബ്സൈറ്റിന്റെ ലിങ്ക് ഈ പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്.
“ടൊയോട്ടയിൽ നിന്ന് നിങ്ങളുടെ സ്വപ്ന കാർ സമ്മാനം നേടൂ.ടൊയോട്ടയുടെ 62-ാം വാർഷികം ആഘോഷിക്കാൻ.ഞങ്ങളുടെ പോസ്റ്റ് പങ്കിടുകയും നിങ്ങളുടെ ഭാഗ്യബോക്സ് നമ്പർ തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഏതൊരാൾക്കും ഞങ്ങൾ നൽകുന്ന 11 ടൊയോട്ട ഫോർച്യൂണർ കാറുകൾ പങ്കിടുന്നതിൽ ഞങ്ങളുടെ കമ്പനി ഔദ്യോഗികമായി സന്തുഷ്ടരാണ്, കാരണം ഞങ്ങളുടെ കാറിന്റെ കീകൾ അടങ്ങിയ 11 ബോക്സുകൾ മാത്രമേ ഉള്ളൂ. ഈ സമ്മാനം സൗജന്യമാണ്,.(കാരണം ഇന്ന് മുതൽ വിജയിക്ക് ഞങ്ങൾ ഉടൻ തന്നെ കാർ സമ്മാനം അയയ്ക്കും)ഞങ്ങളുടെ കാർ സമ്മാനങ്ങൾ നേടുന്നതിന്, ഞങ്ങളുടെ കാർ സമ്മാന ജേതാക്കളുടെ പട്ടികയിൽ നിങ്ങളുടെ പേര് നൽകുക” എന്ന മറ്റൊരു വിവരണത്തോടൊപ്പം 𝗧𝗢𝗬𝗢𝗧𝗔.Kerala എന്ന ഐഡിയിൽ നിന്നുംമറ്റൊരു സമാനമായ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഇത് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ, അതിന് 1.1 K ഷെയറുകൾ ഉണ്ടായിരുന്നു. ഈ പോസ്റ്റിനൊപ്പം,https://toyota2023.blogspot.com എന്ന വെബ്സൈറ്റിന്റെ ലിങ്കും കൊടുത്തിട്ടുണ്ട്.
ഈ രണ്ട് പോസ്റ്റുകൾക്കൊപ്പമുള്ള ലിങ്കുകൾ പരിശോധിച്ചപ്പോഴും ഒപ്പമുള്ളത് ഓരോ ബ്ലോഗ് സ്പോട്ടിന്റെ ലിങ്ക് ആയിരുന്നുവെന്ന് മനസിലായി.
ഞഞങ്ങൾ ആദ്യം പോസ്റ്റുകൾക്കൊപ്പം കൊടുത്ത ലിങ്കുകൾ ടൊയോട്ടയുടെ വെബ്സെറ്റിന്റെതാണോ എന്ന് പരിശോധിച്ചു. എന്നാൽ https://www.toyotabharat.com/ എന്നതാണ് ടൊയോട്ടയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്. അതിൽ അത്തരം ഒരു ഓഫറിനെ കുറിച്ച് സൂചനയൊന്നുമില്ല.
പോരെങ്കിൽ വെബ്സൈറ്റിന്റെ ഹിസ്റ്ററി സെക്ഷനിൽ കൊടുത്തിരിക്കുന്ന വിവരം അനുസരിച്ച്, 1937ലാണ് ടൊയോട്ട മോട്ടോർ കോർപറേഷൻ ആരംഭിക്കുന്നത്.ക്ലെയിമുകളിൽ ഒന്നിൽ പറയുന്നത് പോലെ, 62-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നുവെന്ന വിവരവും തെറ്റാണ് എന്ന് മനസിലായി. കാരണം, ഈ കമ്പനി തുടങ്ങിയിട്ട്, 86 കൊല്ലമായി.
തുടർന്ന്,ഞങ്ങൾ ടൊയോട്ടയുടെ കേരളത്തിലെ പ്രമുഖ ഡീലറായ നിപ്പോൺ ടൊയോട്ടയുടെ കസ്റ്റമർ കെയർ ഹെഡ് കെ സുമോദിനെ വിളിച്ചു. അദ്ദേഹം പറഞ്ഞത്,” സാധാരണ ഗതിയിൽ ടൊയോട്ടയുടെ ഇത്തരം എന്തെങ്കിലും ഓഫറുകൾ ഉണ്ടെങ്കിൽ അത് അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അവരുടെ ഡീലർമാരെ ഒദ്യോഗികമായി അറിയിക്കുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ ഓഫറുകൾ ഡീലർമാർ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതൊന്നും ഇവിടെ സംഭവിച്ചിട്ടില്ല. അതിനാൽ ഈ പോസ്റ്റുകൾ വ്യാജമാവാനാണ് സാധ്യത.”
വായിക്കാം:വിര നശീകരണത്തിന് ഉപയോഗിക്കുന്ന ആല്ബന്ഡസോള് മരുന്നിനെതിരെയുള്ള പ്രചരണത്തിന്റെ വാസ്തവം അറിയുക
ടൊയോട്ടയിൽ നിന്ന് നിങ്ങളുടെ സ്വപ്ന കാർ സമ്മാനം എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Sources
www.toyotabharat.com
www.toyotabharat.com/toyota-in-india/history
Telephone conversation with Sumod K,Head – Customer Relations, Nippon Toyota
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
|