About: http://data.cimple.eu/claim-review/a7ef82260366c0ab90e6118b6d634c0665322cdd2921caca2245cb5d     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Authors Claim: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹബ് പവർ കമ്പനി ഇലക്ടറൽ ബോണ്ടുകൾ വാങ്ങി. അതുവഴി ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് ധനസഹായം നൽകി. Fact: പാകിസ്ഥാൻ ആസ്ഥാനമായുള്ള സ്ഥാപനം ഇന്ത്യയിൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി എന്ന വാർത്ത നിഷേധിച്ചു. സുപ്രീം കോടതിയുടെ ഉത്തരവുകളെത്തുടർന്ന്, മാർച്ച് 14 ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, എസ്ബിഐ ലഭ്യമാക്കിയ ഇലക്ടറൽ ബോണ്ടുകളെ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടു. താമസിയാതെ, നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ബോണ്ടുകൾ വാങ്ങിയവരുടെ പട്ടികയിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു കമ്പനിയെ കണ്ടെത്തിയതായി അവകാശപ്പെട്ടു. അതുവഴി ഒരു പാക്കിസ്ഥാൻ സ്ഥാപനം ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് ധനസഹായം നൽകിയെന്ന് ആരോപിച്ചു. പാക്കിസ്ഥാനിലെ ഹബ് പവർ കമ്പനിയിൽ നിന്ന് ബിജെപി ഫണ്ട് കൈപ്പറ്റിയതായി ചിലർ ആരോപിച്ചപ്പോൾ, കോൺഗ്രസാണ് ഇത്തരം സംഭാവനകൾ സ്വീകരിച്ചതെന്ന് മറ്റുള്ളവർ അവകാശപ്പെട്ടു. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു ഇവിടെ വായിക്കുക: Fact Check: പാലത്തായി കേസ് പ്രതിയാണോ പി ജയരാജനൊപ്പം ഫോട്ടോയിൽ? Fact Check/Verification പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹബ് പവർ കമ്പനി ലിമിറ്റഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ഞങ്ങൾ പരിശോധിച്ചു, അതിൻ്റെ മുഴുവൻ പേര് “ദി ഹബ് പവർ കമ്പനി ലിമിറ്റഡ്” (ഹബ്കോ) എന്നാണ്. ഇലക്ടറൽ ബോണ്ട് പട്ടികയിലെ സ്ഥാപനത്തിൻ്റെ പേര് “ഹബ് പവർ കമ്പനി” എന്നാണ്. ബലൂചിസ്ഥാൻ, പഞ്ചാബ്, പാക്കിസ്ഥാൻ അധിനിവേശ കാശ്മീർ (പിഒകെ) എന്നിവിടങ്ങളിലെ പ്ലാൻ്റുകളുള്ള പാക്കിസ്ഥാനിലെ ഏറ്റവും വലിയ സ്വതന്ത്ര വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കമ്പനിയാണ് തങ്ങളുടേത് എന്ന് ഹബ്കോയുടെ ‘എബൌട്ട് അസ് ’ വിഭാഗം പറയുന്നു. ഒന്നിലധികം പാകിസ്ഥാൻ കമ്പനികളിൽ കമ്പനിക്ക് ഓഹരിയുണ്ടെന്നും ചൈന പവർ ഇൻ്റർനാഷണൽ ഹോൾഡിംഗ് ലിമിറ്റഡുമായി സംയുക്ത സംരംഭത്തിലാണെന്നും അത് കൂടി ചേർത്ത് കൂട്ടിച്ചേർത്തു. മാർച്ച് 15, 2024 ലെ ഒരു X പോസ്റ്റിൽ, “ഹബ് പവർ കമ്പനി” എന്ന ഇന്ത്യൻ കമ്പനി ഉൾപ്പെടുന്ന ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള ഇന്ത്യയിൽ അടുത്തിടെ നടന്ന അന്വേഷണത്തോട് അനുബന്ധിച്ച് തങ്ങളെ തെറ്റിദ്ധരിക്കുകയും ബന്ധപ്പെടുത്തുകയും ചെയ്തതായി ഹബ്കോ വ്യക്തമാക്കി. “ഈ വിഷയത്തിൽ ആരോപണം നേരിടുന്ന കമ്പനിയുമായോ ഇന്ത്യ ആസ്ഥാനമായുള്ള മറ്റേതെങ്കിലും കമ്പനിയുമായോ ഞങ്ങൾ അഫിലിയേറ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമായി പ്രസ്താവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മാധ്യമങ്ങളിൽ ഹൈലൈറ്റ് ചെയ്യപ്പെടുന്ന പേയ്മെൻ്റുകൾക്ക് ഹബ്കോയുമായി യാതൊരു ബന്ധവുമില്ല. എസ്ബിപിയുമായി രജിസ്റ്റർ ചെയ്ത കരാറുകൾ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനിൽ നിന്നും (എസ്ബിപി) ആവശ്യമായ അനുമതികൾ നേടിയതിന് ശേഷമാണ് പാകിസ്ഥാന് പുറത്ത് ഞങ്ങൾ നടത്തുന്ന ഏത് പേയ്മെൻ്റുകളും പ്രോസസ്സ് ചെയ്യുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് കാരണമായേക്കാവുന്ന ഏതെങ്കിലും ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു, (sic),” പാകിസ്ഥാൻ ആസ്ഥാനമായുള്ള കമ്പനി പറഞ്ഞു. ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ ന്യൂസ്ചെക്കറിനോട് സംസാരിച്ച പാക്ക് ആസ്ഥാനമായുള്ള കമ്പനിയുടെ പ്രതിനിധി പറഞ്ഞതിങ്ങനെയാണ്, “ഇന്ത്യയിലെ ഒരു വ്യക്തിക്കും ഹബ്കോ ഒരിക്കലും പണം കൊടുത്തിട്ടില്ല. എസ്ബിപി രജിസ്റ്റർ ചെയ്ത കരാറുകൾ പ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനിൽ നിന്നും (എസ്ബിപി) ആവശ്യമായ അനുമതികൾ നേടിയതിന് ശേഷമാണ് പാകിസ്ഥാന് പുറത്ത് ഞങ്ങൾ നടത്തുന്ന പേയ്മെൻ്റുകൾ പ്രോസസ്സ് ചെയ്യുന്നത്. കൂടാതെ, പേയ്മെൻ്റുകൾ നടത്തുന്നത് സാധുവായ വാങ്ങലുകൾക്കെതിരെയോ അല്ലെങ്കിൽ ഞങ്ങളുടെ ബിസിനസ്സ് ആവശ്യങ്ങൾക്കായി കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്ന കരാർ ബാധ്യതകൾക്ക് കീഴിലോ മാത്രമാണ്.” കൂടാതെ, ധനമന്ത്രാലയം 2018 ജനുവരി 2-ന് ഇലക്ഷൻ ബോണ്ട് സ്കീമിൻ്റെ ആമുഖം’ എന്ന തലക്കെട്ടിൽ,പുറത്തിറക്കിയ ‘രേഖ അനുസരിച്ച് , “ഇന്ത്യയിലെ ഒരു പൗരനോ അല്ലെങ്കിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു ബോഡിക്കോ മാത്രമേ ബോണ്ട് വാങ്ങാൻ അർഹതയുള്ളൂ,” എന്ന് വ്യക്തമാക്കുന്നു. അതിനാൽ, ഇന്ത്യയുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു വിദേശ സ്ഥാപനത്തിന് സ്വന്തം പേരിൽ ഇലക്ടറൽ ബോണ്ടുകൾ നേരിട്ട് വാങ്ങാൻ കഴിയില്ല. അതിനാൽ തന്നെ ഒരു പാകിസ്ഥാൻ സ്ഥാപനം ഇന്ത്യയിൽ ഇലക്ടറൽ ബോണ്ടുകളിൽ മുതൽ മുടക്കിയെന്നും ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് സംഭാവന നൽകിയെന്നുമുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യാജമാണ്. ഇലക്ട്രൽ ബോണ്ടുകളെക്കുറിച്ചുള്ള എസ്ബിഐ ഡാറ്റയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന “ഹബ് പവർ കമ്പനി” യെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താൻ ഞങ്ങൾ അന്വേഷണം തുടർന്നു. അതിനയിൽ ലോകമെമ്പാടുമുള്ള കമ്പനികളെ ലിസ്റ്റുചെയ്യുന്ന വെബ്സൈറ്റായ “opencorporates.com” ൽ പരിശോധിച്ചു. അപ്പോൾ, ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത അതേ പേരിലുള്ള കമ്പനികളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല. തുടർന്ന് ഞങ്ങൾ Google-ൽ പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് തിരയുകയും IndiaMart-ലും Just Dial-ലും “HUB POWER COMPANY” എന്ന പ്രൊഫൈൽ കണ്ടെത്തുകയും ചെയ്തു. വെബ്സൈറ്റുകളിൽ കമ്പനിയുടെ GST നമ്പർ (GSTIN) 07BWNPM0985J1ZX എന്നും വിലാസം S/f- 2/40, Delhi-110031 എന്നും ലിസ്റ്റുചെയ്തിട്ടുണ്ട്. GST-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഞങ്ങൾ മുകളിൽ പറഞ്ഞ GSTIN-നായി തിരഞ്ഞു, ബിസിനസ്സ് നടത്തുന്ന ആളുടെ നിയമപരമായ പേര് ‘രവി മെഹ്റ’ ആണെന്നും ബിസിനസ്സിൻ്റെ ആസ്ഥാനം ‘രണ്ടാം നില, കെട്ടിട നമ്പർ 40, ബ്ലോക്ക് നമ്പർ 2, ഗീത കോളനി, ഡൽഹി 110031 എന്ന വിയലാസത്തിലും ലിസ്റ്റ് ചെയ്തിട്ടുള്ളതെന്നും കണ്ടെത്തി.’ 2018 നവംബർ 12 നാണ് സ്ഥാപനം രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് സ്വമേധയാ അതിൻ്റെ ജിഎസ്ടിഐഎൻ റദ്ദാക്കപ്പെട്ടു. ജിഎസ്ടി വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിലാസം ന്യൂസ്ചെക്കർ സന്ദർശിച്ചു. ബ്ലോക്ക് 2-ൽ 40-ാം നമ്പറുള്ള രണ്ട് വീടുകൾ ഞങ്ങൾ കണ്ടെത്തി. അതിലൊന്നിൽ താമസിക്കുന്ന ഒരു വൃദ്ധൻ ഞങ്ങളെ 40-ാം നമ്പർ ഉള്ള രണ്ടാമത്തെ വിലാസത്തിലേക്ക് പറഞ്ഞു, അത് ഒരു ‘രവി’യുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. എന്നിരുന്നാലും, നാല് നിലകളുള്ള വീട് പൂട്ടിയിട്ടിരിക്കുന്നതായി ഞങ്ങൾ കണ്ടെത്തി, എന്നാൽ, ജിഎസ്ടി വെബ്സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ തന്നെ, വീടിൻ്റെ നമ്പർ 2/40 ആണ്. അതിൻ്റെ പ്രവേശന കവാടത്തിൽ എഴുതിയിരുന്നു. വീടിൻ്റെ ഉടമ “രവി അറോറ” (മെഹ്റ അല്ല), സർക്കാർ ജീവനക്കാരനാണെന്നും ബിസിനസുകാരനല്ലെന്നും അയൽക്കാർ ഞങ്ങളെ അറിയിച്ചു. അടുത്ത വർഷങ്ങളിൽ വീട്ടിൽ നിന്ന് എന്തെങ്കിലും ബിസിനസ്സ് നടത്തിയിരുന്നോ എന്ന് ഞങ്ങൾ അന്വേഷിച്ചു, “കഴിഞ്ഞ 10 വർഷമായി ഇവിടെ ഹബ് പവർ കമ്പനി എന്ന പേരിലോ മറ്റേതെങ്കിലും ബിസിനസോ ഞങ്ങൾ കണ്ടിട്ടില്ല, അയൽപക്കത്തുള്ള ആളുകൾ പറഞ്ഞു.” രവി അറോറയെയും ഞങ്ങൾ സമീപിച്ചു. താൻ അങ്ങനെയൊരു കമ്പനി നടത്തുന്നില്ലെന്നും രവി മെഹ്റയെ വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹംഅറിയിച്ചു. “ഞാൻ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനാണ്. ഞാൻ ഈ വീട് ഉപേക്ഷിച്ച് 2022-ൽ എൻ്റെ കുടുംബത്തോടൊപ്പം മറ്റൊരിടത്തേക്ക് മാറി. ഞാൻ വല്ലപ്പോഴും ഈ വീട് (ഗീത കോളനി) സന്ദർശിക്കാറുണ്ട്,” അറോറ പറഞ്ഞു. “രവി മെഹ്റയുടെ പേരിൽ സർക്കാർ ഏജൻസികളിൽ നിന്നുള്ള നോട്ടീസ് ഞങ്ങളുടെ വീടിൻ്റെ വിലാസത്തിലേക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ അയച്ചിരുന്നു. പഴയ ഗീത കോളനിയിലെ 40-ാം നമ്പർ വീട്ടിൽ രവി മെഹ്റ എന്നയാൾ താമസിച്ചിരുന്നുവെന്നും എന്നാൽ കത്തിടപാടുകൾക്കായി വിലാസം (2/40, ഗീത കോളനി) നൽകിയിട്ടുണ്ടെന്നും അത്തരം നോട്ടീസ് നൽകിയ പോസ്റ്റ്മാൻ എന്നോട് പറഞ്ഞു,” അറോറ കൂട്ടിച്ചേർത്തു. അത്തരത്തിലുള്ള എന്തെങ്കിലും നോട്ടീസുകൾ കൈവശമുണ്ടോ എന്ന ചോദ്യത്തിന്, “ഇത് വളരെ പഴയ കാര്യമാണ്, ഇപ്പോൾ എൻ്റെ പക്കൽ അതില്ല” എന്ന് രവി അറോറ പറഞ്ഞു. രവി മെഹ്റയെക്കുറിച്ച് രവി അറോറ നൽകിയ വിവരങ്ങൾ ന്യൂസ്ചെക്കറിന് സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. കമ്പനിയുടെ GST ഫയലിംഗിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ കൂടുതൽ അന്വേഷിക്കുകയാണ്. എന്തെങ്കിലും പുതിയ വിവരങ്ങൾ ലഭിച്ചാൽ ലേഖനം അപ്ഡേറ്റ് ചെയ്യും. ഇവിടെ വായിക്കുക: Fact Check: കേന്ദ്രം ആവശ്യപ്പെട്ടാല് പൗരത്വ ഭേദഗതി നിയമം നടപ്പാക്കേണ്ടി വരുമെന്ന് പിണറായി പറഞ്ഞിട്ടില്ല Conclusion പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹബ് പവർ കമ്പനി ഇന്ത്യയിൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയെന്നും ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് ഫണ്ട് നൽകിയെന്നുമുള്ള വൈറൽ വാദം തെറ്റാണ്. Result: False ഇവിടെ വായിക്കുക: Fact Check: ശൈലജ ടീച്ചറുടെ പ്രചരണ വേദിയിൽ തടിച്ചുകൂടിയ സ്ത്രീകളാണോ ഇത്? Sources X Post By HUBCO, Dated March 15, 2024 Press Release By Finance Ministry, Dated January 2, 2018 (ഇത് ആദ്യം പരിശോധിച്ചത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീമിലെ രുഞ്ചയ് കുമാറാണ് അത് ഇവിടെ വായിക്കാം.) ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 3 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software