Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact checks doneFOLLOW US
Fact Check
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സമ്മാനിക്കുന്ന ട്രോഫി വലിച്ചെറിയുന്ന ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. എവിടെ നിന്നെന്നോ എന്ന് നടന്ന സംഭവം എന്നോ പറയാതെ ആണിത് ഷെയർ ചെയ്യപ്പെടുന്നത്. ഈ വീഡിയോ ഫേസ്ബുക്കിലും വൈറലാണ്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: അലക്കിക്കൊണ്ടിരുന്ന സ്ത്രീ ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയ സംഭവം പഴയത്
ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേയിമുകളാക്കി. അതിൽ ഒരു കീ ഫ്രേയിം റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ,ഞങ്ങള്ക്ക് വൈറലാകുന്ന അതേ വീഡിയോ 2022 ഒക്ടോബർ 21 ന് The Capital Story എന്ന ഫേസ്ബുക്ക് പങ്കിട്ടത് കിട്ടി. ട്രാൻസ്ജെൻഡർ കാലോത്സവത്തിന് ട്രോഫി വലിച്ചെറിഞ്ഞു പ്രതിഷേധം എന്നാണ് പോസ്റ്റിലെ വിവരണം.
ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, 2022 ലെ കേരള ട്രാൻസ്ജെൻഡർ കലോത്സവത്തിനിടെ മത്സരാർഥികളുടെ പ്രതിഷേധത്തെ കുറിച്ചുള്ള മീഡിയവണിന്റെ യൂട്യൂബ് ചാനൽ ഒക്ടോബർ 16,2022ൽ പ്രസിദ്ധീകരിച്ച വാർത്തയും ഞങ്ങൾക്ക് കിട്ടി. മത്സരത്തിനിടയിൽ ജഡ്ജ് ചെയ്യാൻ വന്നവർ ഫോൺ ഉപയോഗിച്ചെന്നും, കലോത്സവം ഇനി വേണ്ടെന്നും മത്സരാർത്ഥികൾ പറഞ്ഞതായും വാർത്തയിൽ ഉണ്ട്. എന്തായാലും 2022 മുതൽ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഉണ്ട്.
ഇവിടെ വായിക്കുക: Fact Check: വനിതാ വികസന കോർപറേഷൻ കൊടുക്കുന്ന വിദ്യാഭ്യാസ വായ്പ ഹിന്ദുക്കൾക്ക് ലഭിക്കില്ലേ?
Sources
Facebook Video by The Capital Story on October 21, 2022
Youtube Video by Mediaone TV Live on October 16, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.